1 GBP = 93.80 INR                       

BREAKING NEWS

കേരളത്തിലെ രോഗികളില്‍ 62% പേരും ലക്ഷണം പ്രകടിപ്പിക്കാത്തവര്‍; വ്യാപന രോഗികള്‍ 11.82 ശതമാനമെന്ന് സര്‍ക്കാര്‍; സമ്പര്‍ക്ക പട്ടികയില്‍ രോഗലക്ഷണം പ്രകടിപ്പിച്ചവര്‍ക്കു മാത്രമായി പരിശോധന കുറച്ചതു കൊണ്ടാണ് ഇതെന്ന് വിദഗ്ധരും; വിമാനത്തില്‍ വരുന്നവരും തീവണ്ടി ഇറങ്ങുന്നവരും നേരെ വീട്ടിലേക്ക് പോകുമ്പോള്‍ ആശങ്ക കൂടുന്നു; തിരുവനന്തപുരവും മലപ്പുറവും കോവിഡില്‍ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളി; കേരളവും വ്യാപനത്തിലേക്കെന്ന് സൂചന

Britishmalayali
kz´wteJI³

തിരുവനന്തപുരം: ക്വാറന്റീന്‍ ഇളവുകള്‍ കൂടുമ്പോള്‍ വിമാനത്തില്‍ വരുന്നവരും തീവണ്ടിയില്‍ എത്തുന്നവരും നേരെ വീട്ടിലേക്ക് പോകുന്നു. രോഗലക്ഷ്ണമില്ലാത്തവര്‍ക്ക് പോലും കൊറോണ സ്ഥിരീകരിക്കുന്നു. ഇതോടെ സമൂഹ വ്യാപനം കൂടുകയാണ്.

തിരുവനന്തപുരവും തൃശൂരും മലപ്പുറത്തും വ്യാപന സാധ്യത കൂടുതലാണ്. മലപ്പുറത്ത് സ്വകാര്യ ആശുപത്രികളിലെ 2 ഡോക്ടര്‍മാര്‍ക്കും 3 നഴ്സുമാര്‍ക്കും സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു കണ്ടക്ടര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ കെഎസ്ആര്‍ടിസി ഗുരുവായൂര്‍ ഡിപ്പോ താല്‍ക്കാലികമായി അടച്ചു. ചാലക്കുടി നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കു രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് തൃക്കണ്ണാപുരത്തുകാരന്റേയും വള്ളക്കടവുകാരന്റേയും സമ്പര്‍ക്ക പട്ടിക വിപുലമാണ്.

സമ്പര്‍ക്ക വ്യാപനം കുറഞ്ഞെന്ന സര്‍ക്കാരിന്റെ വാദം തള്ളി വിദഗ്ധരും രംഗത്ത വരുന്നു. സമ്പര്‍ക്ക പട്ടികയില്‍ രോഗലക്ഷണം പ്രകടിപ്പിച്ചവര്‍ക്കു മാത്രമായി പരിശോധന കുറച്ചതോടെയാണു എണ്ണം കുറഞ്ഞത്. ഇവിടെനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്നത് സമ്പര്‍ക്ക വ്യാപന സൂചനയാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. മെയ് 4 വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തിലെ 499 രോഗികളില്‍ 165 പേര്‍ക്കും സമ്പര്‍ക്കം വഴിയായിരുന്നു കോവിഡ് 33%. ഇപ്പോള്‍ സമ്പര്‍ക്ക രോഗികള്‍ 11.82% ആയി കുറഞ്ഞെന്നാണു സര്‍ക്കാരിന്റെ വാദം. ഇതില്‍ കാര്യമില്ലെന്നും സമ്പര്‍ക്കത്തിലൂടെ രോഗം എത്താനുള്ളവരുടെ പരിശോധന കുറഞ്ഞെന്നുമുള്ള ആരോപണം ഗൗരവമുള്ളതാണ്.

കേരളത്തിലെ രോഗികളില്‍ 62% പേരും ലക്ഷണം പ്രകടിപ്പിക്കാത്തവരാണെന്ന് ആരോഗ്യ വകുപ്പ് തന്നെ ചൂണ്ടിക്കാട്ടുന്നു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കു ലക്ഷണങ്ങളില്ലെന്ന പേരില്‍ പരിശോധന ഒഴിവാക്കുന്നത് സമൂഹ വ്യാപന സാധ്യത കൂട്ടും. തിരുവനന്തപുരത്തും തൃശൂരിലും മലപ്പുറത്തും കോവിഡ് പടരാന്‍ കാരണം ഇത്തരം രോഗികളുടെ സാന്നിധ്യമാണെന്ന വിലയിരുത്തല്‍ സജീവമാണ്. പ്രവാസികള്‍ക്ക് ക്വാറന്റീനും ഇല്ല. വിമാനം ഇറങ്ങുന്നവര്‍ക്കെല്ലാം ഇനി നേരിട്ട് വീട്ടില്‍ പോകാം. വീട്ടിലാണ് നിരീക്ഷണം. എന്നാല്‍ പലരും ഇത് തെറ്റിക്കുന്നു. രോഗ ലക്ഷണമില്ലാത്ത വൈറസ് വാഹകര്‍ വലിയ തോതില്‍ രോഗ വ്യാപനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

മലപ്പുറത്ത് എടപ്പാളിലെ ആശുപത്രിയിലെ ഡോക്ടര്‍ക്കും നഴ്സിനും സമീപപ്രദേശമായ ശുകപുരത്തെ ആശുപത്രിയിലെ ഡോക്ടര്‍ക്കും 2 നഴ്സുമാര്‍ക്കുമാണു കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ 25 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ശുകപുരത്തെ ആശുപത്രി അടച്ചു. വട്ടംകുളം, എടപ്പാള്‍, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകള്‍ പൂര്‍ണമായും പൊന്നാനി നഗരസഭയില്‍ 47 വാര്‍ഡുകളും കണ്ടെയ്‌ന്മെന്റ് സോണുകളായി. 1500 പേര്‍ക്കു റാന്‍ഡം പരിശോധന നടത്തും. എടപ്പാളില്‍ 2 ദിവസത്തിനിടെ 11 രോഗികളായി. ബാങ്ക് ഉദ്യോഗസ്ഥ, ഓട്ടോ ഡ്രൈവര്‍, കുടുംബശ്രീ പ്രവര്‍ത്തക, കെഎസ്ആര്‍ടിസി കണ്ടക്ടര്‍ എന്നിവരടക്കം പത്തും സമ്പര്‍ക്കരോഗികള്‍. ഇതാണ് മലപ്പുറത്തെ ആശങ്കയിലാക്കുന്നത്.

ഇവരില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്ന് 15നും 22നും പട്ടാമ്പി വഴി പാലക്കാട്ടേക്കു പോയ ബസിലും 25നു ചാവക്കാട് വഴി തൃശൂരെത്തി വൈറ്റിലയ്ക്കു പോയ ബസിലും ഡ്യൂട്ടി ചെയ്തിരുന്നു. യാത്രക്കാരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നു. 22 ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. കണ്ടക്ടര്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ വട്ടംകുളത്തെ ജുമാ മസ്ജിദ് അടച്ചു. പള്ളിയിലുണ്ടായിരുന്ന 60 പേര്‍ നിരീക്ഷണത്തിലാണ്. ചാലക്കുടിയിലെ കൗണ്‍സിലറുടെ വീട്ടില്‍ സഹോദരി കഴിഞ്ഞദിവസമെത്തിയപ്പോള്‍ പനിയും തൊണ്ടവേദനയുമുണ്ടായിരുന്നു.

സംസ്ഥാനത്ത് ഇന്നലെ 118 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. 14 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം. 42 പേര്‍ രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളതു 2015 പേര്‍. പുതിയ രോഗികളില്‍ 68 പേര്‍ വിദേശത്തു നിന്നും 36 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category