1 GBP = 93.80 INR                       

BREAKING NEWS

മലദ്വാരത്തില്‍ കമ്പിയും ലാത്തിയും കയറ്റി സമാനതകളില്ലാത്ത പീഡനം; ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ അമിത രക്ത സ്രാവത്തെത്തുടര്‍ന്ന് വസ്ത്രം മാറ്റേണ്ടി വന്നത് 4 തവണ; ഇന്ത്യയുടെ 'ജോര്‍ജ് ഫ്ളോയിഡിന്' ഒടുവില്‍ നീതി കിട്ടുമെന്ന് പ്രതീക്ഷ; തൂത്തുക്കുടിയിലെ അച്ഛന്റേയും മകന്റേയും കസ്റ്റഡി മരണത്തില്‍ അന്വേഷണത്തിന് ഇനി സിബിഐ; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്‍സ്പെക്ടര്‍ ശ്രീധറിനും സസ്പെന്‍ഷന്‍; തൂത്തുക്കുടിയുടെ കണ്ണീര്‍ ലോകം ഏറ്റെടുത്തപ്പോള്‍

Britishmalayali
kz´wteJI³

ചെന്നൈ: ഒടുവില്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രതിഷേധത്തിന് മുമ്പില്‍ തലകുനിച്ചു. രാജ്യമാകെ പ്രതിഷേധമുയര്‍ത്തിയ തൂത്തുക്കുടി കസ്റ്റഡി ഇരട്ട കൊലക്കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അച്ഛന്റെയും മകന്റെയും ജീവനെടുത്ത ക്രൂരമര്‍ദനം നടന്ന തൂത്തുക്കുടി സാത്താന്‍കുളം സ്റ്റേഷന്റെ ചുമതല വഹിക്കുന്ന ഇന്‍സ്പെക്ടര്‍ ശ്രീധറിനെ സസ്പെന്‍ഡ് ചെയ്തു. 2 എസ്ഐമാര്‍ കഴിഞ്ഞദിവസം സസ്പെന്‍ഷനിലായിരുന്നു. ഇതോടെ ക്രൂരന്മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ കൊലക്കേസില്‍ പ്രതികളാകാനുള്ള സാധ്യതയാണ് തെളിയുന്നത്.

സാത്താന്‍കുളത്ത് മൊബൈല്‍ കട നടത്തുന്ന ജയരാജ് (62), മകന്‍ ബെനിക്സ് (32) എന്നിവരെ സ്റ്റേഷനില്‍ നിന്ന് എത്തിച്ചപ്പോള്‍ ഇരുവരുടെയും ദേഹത്ത് മുറിവുകളുണ്ടായിരുന്നുവെന്നതിന്റെ ജയില്‍ റിപ്പോര്‍ട്ടുകളാണു പുറത്തായത്. ഇതു ശരിവയ്ക്കുന്ന രീതിയില്‍ പൊലീസുകാര്‍ തമ്മില്‍ സംസാരിക്കുന്ന ശബ്ദരേഖയും ലഭ്യമായിട്ടുണ്ട്. പ്രതിഷേധം ശക്തമായിട്ടും പൊലീസുകാരെ പ്രതി ചേര്‍ക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനിടെയാണ് കേസ് സിബിഐയ്ക്ക് കൈമാറുന്നത്. നാളെ മദ്രാസ് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ സിബിഐ അന്വേഷണ തീരുമാനം അറിയിക്കുമെന്നാണു മുഖ്യമന്ത്രി എടപ്പാടി പളനി സാമി പറഞ്ഞത്. കേസില്‍ സിബിഐ എത്തുമ്പോള്‍ തമിഴ്നാട് പൊലീസിലെ ക്രൂരന്മാര്‍ നിയമത്തിന് മുന്നില്‍ എത്തുമെന്നാണ് പ്രതീക്ഷ.

സംഭവത്തില്‍ സര്‍ക്കാര്‍ മൗനംപാലിക്കുകയാണെന്ന ആരോപണം ശക്തമായിരിക്കെയാണ് മുഖ്യമന്ത്രി സിബിഐ. അന്വേഷണത്തിന് തയ്യാറാകുന്നത്. സാത്താന്‍കുളത്തെ വ്യാപാരികളായ ജയരാജ്, മകന്‍ ബെന്നിക്സ് എന്നിവരെ ലോക്ഡൗണ്‍ നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് അറസ്റ്റുചെയ്തത്. തുടര്‍ന്ന് സാത്താന്‍കുളം പൊലീസ് സ്റ്റേഷനില്‍വെച്ച് ക്രൂരമായി മര്‍ദിച്ചശേഷം കോവില്‍പ്പെട്ടി സബ് ജയിലിലേക്കു മാറ്റുകയായിരുന്നു. ഇവിടെവെച്ച് ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍വച്ചാണ് ഇരുവരും മരിച്ചത്. സംഭവം ദേശീയ ശ്രദ്ധയിലെത്തിയതോടെ രണ്ട് എസ്ഐ.മാര്‍ ഉള്‍പ്പെടെ നാലു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതല്ലാതെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മറ്റുനടപടികള്‍ ഇല്ലാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

ഈ വിവരം ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഗായികയും ആര്‍.ജെ.യുമായ സുചിയായിരുന്നു. മൂന്നു ദിവസത്തിനകം രണ്ടു കോടിയിലധികം പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ സുചിയുടെ വീഡിയോ കണ്ടത്. ഇതോടെ തൂത്തുക്കുടിയിലേക്ക് ലോകശ്രദ്ധയെത്തി. തൂത്തുക്കുടിയില്‍ നടന്ന സംഭവം വിശദമാക്കുകയാണ് വീഡിയോയില്‍ അവര്‍ ചെയ്തത്. ഇന്ത്യയുടെ 'ജോര്‍ജ് ഫ്ളോയിഡ്' നിമിഷം എന്നാണ് തൂത്തുക്കുടി സംഭവത്തെ സുചി വിശേഷിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ പല പ്രശ്നങ്ങളും ദക്ഷിണേന്ത്യയില്‍ മാത്രം ഒതുങ്ങിപ്പോകുന്നത് ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്താത്തതു കൊണ്ടാണെന്ന് സുചി പറയുന്നു. സുചിയുടെ വീഡിയോ ഏറ്റെടുത്ത് രാജ്യാന്തര മാധ്യമങ്ങള്‍ വരെ ഈ മനുഷ്യാവകാശ ധ്വംസനത്തില്‍ ഇടപെട്ടു. നീതി നടപ്പാക്കുന്നതുവരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധം തുടരണമെന്ന് സുചി എന്ന സുചിത്ര കാര്‍ത്തിക് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഫലം കാണുന്നത്.

ജയരാജും മകന്‍ ബെനിക്സും പൊലീസ് കസ്റ്റഡിയില്‍ നേരിട്ടത് അതിക്രൂര മര്‍ദനമെന്ന് ബന്ധുക്കള്‍ പറയുന്നു. യുഎസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിനെ കൊലപ്പെടുത്തിയതിനു സമാനം എന്ന രീതിയില്‍ സാമൂഹികപ്രവര്‍ത്തകര്‍ ഏറ്റെടുത്ത വിഷയത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിനു കഴിഞ്ഞ 19നു രാത്രിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പിറ്റേന്നു മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കോവില്‍പെട്ടി സബ്ജയിലിലേക്കു മാറ്റി. 22നു രാത്രി ബെനിക്സും പിറ്റേന്നു രാവിലെ ജയരാജും തളര്‍ന്നുവീണു. ബെനിക്സ് ആശുപത്രിയിലെത്തുന്നതിനു മുന്‍പും ജയരാജ് ചികിത്സയിലിരിക്കെയും മരിച്ചു.

അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിന്റെ പ്രതികാരമായി പൊലീസ് ഇരുവരെയും അതിക്രൂരമായി ഉപദ്രവിച്ചെന്നാണു ബന്ധുക്കളുടെ ആരോപണം. മലദ്വാരത്തില്‍ കമ്പിയും ലാത്തിയും കയറ്റിയെന്നും ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ അമിത രക്തസ്രാവത്തെത്തുടര്‍ന്ന് ഇരുവരുടെയും വസ്ത്രം 4 തവണ മാറ്റേണ്ടിവന്നതായും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ 18-നു രാത്രിയാണു സംഭവങ്ങളുടെ തുടക്കം. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച്, ജയരാജ് കടയടയ്ക്കാന്‍ 15 മിനിറ്റ് വൈകിയെന്നാരോപിച്ചാണു പൊലീസ് എത്തിയത്.

വാഗ്വാദത്തിനിടെ പൊലീസിനെ അസഭ്യം പറഞ്ഞെന്നാരോപിച്ചു ജയരാജിനെ പിറ്റേന്നു കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞു സ്റ്റേഷനിലെത്തിയ മകന്‍ കാണ്‍കെ ജയരാജിനെ ക്രൂരമായി മര്‍ദിച്ചു. ചോദ്യംചെയ്ത ബെന്നിക്‌സിനെയും പൊലീസ് വെറുതേവിട്ടില്ല. പൊലീസിന്റെ ക്രൂരതയ്‌ക്കൊടുവില്‍ ഇരുവരും മരണത്തിനു കീഴടങ്ങുകയായിരുന്നു. അതേ സമയം, ജയരാജിനും ബെന്നിക്‌സിനും പരുക്കേറ്റത് സാത്താന്‍കുടി സ്റ്റേഷനില്‍വച്ചാണെന്ന് ഇരുവരെയും ജയിലെത്തിച്ച പൊലീസുകാര്‍ മൊഴി നല്‍കി.

ജയിലില്‍ പ്രവേശിക്കുമ്പോള്‍ ബെന്നിക്‌സിനും ജയരാജിനും പരുക്കുകളുണ്ടായിരുന്നെന്നു ജയില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജയില്‍ രേഖകള്‍ പ്രകാരം ബെന്നിക്‌സിന്റെ കാലുകള്‍, ഉടുപ്പ് എന്നിവിടങ്ങളില്‍ പരുക്കും മുഖത്ത് വീക്കവുമുണ്ട്. ജയരാജ് ക്ഷീണിതനായിരുന്നെന്നും രേഖകളിലുണ്ട്. ഇരുവരെയും കാണാതെയാണു സാത്താന്‍കുളം മജിസ്‌ട്രേറ്റ് ഡി. ശരവണന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒപ്പിട്ടെതന്നും വ്യക്തമായി. ഇതു സംബന്ധിച്ചു കുടുംബാംഗങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണു മൊഴികള്‍.

റിമാന്‍ഡ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച മജിസ്‌ട്രേറ്റിനെതിരേ നടപടി ആവശ്യപ്പെട്ടു വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. 

ഓട്ടോ ഡ്രൈവറുടെ മരണത്തില്‍ കേസ്
തെങ്കാശിയില്‍ ഓട്ടോ ഡ്രൈവര്‍ കുമരേശന്റെ (25) മരണവുമായി ബന്ധപ്പെട്ട് എസ്ഐ, കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. പൊലീസ് തട്ടിയെടുത്ത ഫോണ്‍ തിരികെ വാങ്ങാന്‍ സ്റ്റേഷനില്‍ ചെന്നപ്പോള്‍ ക്രൂരമായി മര്‍ദിച്ചെന്നും പുറത്തു പറഞ്ഞാല്‍ ഗുണ്ടാനിയമപ്രകാരം ജയിലില്‍ അടയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

15 ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണു മരണം. പ്രതിഷേധവുമായി ഇരുനൂറോളം പേര്‍ റോഡ് ഉപരോധിച്ചതിനെത്തുടര്‍ന്നാണ് എസ്ഐ ചന്ദ്രശേഖര്‍, കോണ്‍സ്റ്റബിള്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category