1 GBP = 93.80 INR                       

BREAKING NEWS

ഗാല്‍വന്‍ നദിക്കരയിലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയെല്ലാം വ്യക്തമായി കാണാനായി വൈ ജങ്ഷനിലെ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനം; ഇന്ത്യ റോന്തു ചുറ്റുന്ന മേഖലയിലെ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കും 200 മീറ്ററുള്ളിലേക്ക് വീണ്ടും കടന്നു കയറി പ്രകോപനം; അതിര്‍ത്തിയില്‍ ചൈന തുടരുന്നത് പ്രകോപനം തന്നെ; ഏത് സമയവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലേക്ക് ഗല്‍വാന്‍ താഴ് വര വീണ്ടും; കൂടുതല്‍ സൈനികര്‍ സംഘര്‍ഷ മേഖലയിലേക്ക്; അതീവ ജാഗ്രതയില്‍ കരസേന

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന. അതിര്‍ത്തിയിലെ കടന്നു കയറ്റക്കാരെ തുരത്തുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ശേഷമാണ് പുതിയ നുഴഞ്ഞുകയറ്റം. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യ റോന്തുചുറ്റുന്ന പട്രോള്‍ പോയിന്റ് (പി.പി.) 10, 11, 11 എ., 12, 13 മേഖലകളിലും ചൈനീസ് സേനയുടെ കടന്നുകയറ്റം. ഇത് അതിര്‍ത്തിയിലെ സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്. ഏത് സമയവും നേരിട്ട് ഏറ്റുമുട്ടലിന് ഇത് വഴിവയ്ക്കും. ഇന്ത്യയും ചൈനയും തമ്മിലെ നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയാണ് ഇത്.

20 ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ സംഘര്‍ഷം നടന്ന പി.പി. 14 മേഖലയില്‍ ആധിപത്യംസ്ഥാപിച്ച് വൈ ജങ്ഷനില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരുന്നു. ദൗലത്ത് ബാഗ് ഓള്‍ഡിയിലെ (ഡി.ബി.ഒ.) ഇന്ത്യയുടെ തന്ത്രപ്രധാന വ്യോമതാവളത്തിന് 25 കിലോമീറ്റര്‍മാത്രം അകലെയാണ് ഗാല്‍വന്‍ നദിയും ഷ്യോക് നദിയും കൂടിച്ചേരുന്ന വൈ ജങ്ഷന്‍. കാരക്കോറം ചുരത്തിലേക്കും സിയാച്ചിനിലേക്കുമുള്ള കരസേനയുടെ അവശ്യസാധന വിതരണത്തിനും ഡി.ബി.ഒ. വ്യോമത്താവളത്തെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ഇന്ത്യന്‍ സേനാ നീക്കത്തെ നിരീക്ഷിക്കാനാണ് ചൈനയുടെ ഇപ്പോഴത്തെ കടന്നു കയറ്റം.

ഗാല്‍വന്‍ നദിക്കരയിലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയെല്ലാം വ്യക്തമായി കാണാനുള്ള ശ്രമമാണ് ചൈനയുടേത്. വൈ ജങ്ഷനിലെ ചൈനയുടെ നിര്‍മ്മാണപ്രവര്‍ത്തനം ഇന്ത്യയുടെ പ്രദേശത്തു തന്നെയാണെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു. ഇന്ത്യ റോന്തുചുറ്റുന്ന മേഖലയില്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കും 200 മീറ്ററുള്ളിലാണ് ചൈന കടന്നുകയറിയത്. എന്നാല്‍, അതിര്‍ത്തി ഔദ്യോഗികമായി നിശ്ചയിച്ചിട്ടില്ലാത്ത പ്രദേശമാണ് ഇത്.

സംഘര്‍ഷം നിലനിന്നിരുന്ന പാംഗോങ് തടാകത്തിന്റെ പടിഞ്ഞാറേ ചെരിവുകളിലെ എട്ടുമലനിരകളില്‍ (ഫിംഗറുകള്‍) ഫിംഗര്‍ നാലുവരെ ചൈനീസ് സൈന്യം നേരത്തേ സാന്നിധ്യമുറപ്പിച്ചിരുന്നു. ഫിംഗര്‍ എട്ടാണ് ഇവിടെ അതിര്‍ത്തിയായി ഇന്ത്യ കരുതുന്നത്. ചൈന നാലും. നാലിനും എട്ടിനുമിടയില്‍ ഇരുരാജ്യവും റോന്തുചുറ്റിയ മേഖലയായിരുന്നെങ്കിലും ഇപ്പോള്‍ നാലുവരെ പൂര്‍ണമായും ചൈനയുടെ നിയന്ത്രണത്തിലായി. ഇതിന് പിന്നാലെയാണ് കൂടുതല്‍ സ്ഥലത്തേക്കുള്ള കടന്നു കയറ്റം. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൈനികരെ ഇന്ത്യ അതിര്‍ത്തിയിലേക്ക് അയച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാനുള്ള കരുതലിലാണ് ഇന്ത്യന്‍ സൈന്യം.

ഹോട്സ്പ്രിങ്സിലെ പി.പി. 15, ഗോഗ്ര പോസ്റ്റിനുസമീപത്തെ പി.പി. 17, പി.പി. 18, കോങ്കലയിലെ പി.പി. 19, ഡെപ്‌സാങ് സമതലം എന്നിവയും ചൈന കൈയടക്കിയിട്ടുണ്ട്. ഇതെല്ലാം പ്രകോപനം സൃഷ്ടിക്കാനുള്ള ചൈനീസ് ശ്രമത്തിന്റെ ഭാഗമാണ്. ഗല്‍വാനില്‍ യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ലഡാക്കില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ഇമേജുകള്‍ എന്‍ഡിടിവി പുറത്തുവിട്ടു. 2020 മെയ് 22 മുതല്‍ ജൂണ്‍ 26 വരെയുള്ള 33 ദിവസങ്ങള്‍ക്കിടയിലായിരുന്നു ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്ന് സാറ്റലൈറ്റ് ഇമേജുകള്‍ വിശകലനം ചെയ്ത് വിലയിരുത്തുന്നു.

ഈ സ്ഥലത്തായിരുന്നു ജൂണ്‍ 15ന് പട്രോളിങ് നടത്തിയ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്. പട്രോള്‍ പോയിന്റ് 14 (PP-14) എന്നാണ് ഈ പ്രദേശത്തെ അടയാളപ്പെടുത്തുന്നത്. ഇന്ത്യയുടെ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ഉള്‍പ്പടെ 20 സൈനികര്‍ കൊല്ലപ്പെട്ടു. ചൈനയുടെ 45 സൈനികര്‍ ഇതേ രീതിയില്‍ മരിച്ചിട്ടുണ്ടാകാം എന്നാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്ന വിവരം. ഇന്ത്യയുടെ അതിര്‍ത്തി കടന്ന് ആരും വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മണ്ണിനെ ലക്ഷ്യമിട്ട ചൈനീസ് പട്ടാളത്തിന് ഇന്ത്യയുടെ ജവാന്മാര്‍ ഉചിതമായ തിരിച്ചടി നല്‍കി എന്ന് മാന്‍കി ബാത്തിലൂടെ പ്രധാനമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നത്.

ഗല്‍വാന്‍ നദീതടത്തിലെ ഈ പ്രദേശം ഇന്ത്യയുടെ നിയന്ത്രണത്തില്‍ ഉള്ളതാണെന്ന് നേരത്തേ അംഗീകരിക്കപ്പെട്ടതാണ്. ആ സ്ഥലത്ത് ചൈനീസ് പട്ടാളം അതിക്രമിച്ചു കയറി എന്നതിന്റെ വ്യക്തമായ തെളിവുകളാണ് സാറ്റലൈറ്റ് ദൃശ്യങ്ങളെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 137 മീറ്റര്‍ ദൂരം ചൈന കടന്നുകയറി എന്ന് സാറ്റലൈറ്റ് ഇമേജുകള്‍ വ്യക്തമാക്കുന്നു. മാക്‌സര്‍, പ്ലാനറ്റ് ലാബ് രാജ്യാന്തര ഏജന്‍സികളില്‍നിന്ന് എന്‍ഡിടിവിക്ക് ലഭിച്ചതാണ് ഉപഗ്രഹ ചിത്രങ്ങള്‍. മെയ് 22 മുന്‍ ഈ പ്രദേശത്ത് ഒരു നിര്‍മ്മാണവും നടന്നതായി ഉപഗ്രഹ ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ അതിന് ശേഷമുള്ള ഇമേജുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് വ്യക്തമായി തെളിയുന്നു.

ഈ സ്ഥലത്ത് ഉള്ള ഒരു മതില്‍ ഇന്ത്യന്‍ നിര്‍മ്മിതമെന്നാണ് അനുമാനം. ജൂണ്‍ 26 ന് എടുത്ത ഉപഗ്രഹചിത്രം ഈ പ്രദേശം ഗല്‍വാനിലെ വലിയ തോതിലുള്ള പ്രവാഹത്തില്‍ മുങ്ങിപ്പോയതായി മനസ്സിലാക്കുന്നു. അവിടെ ഇന്ത്യന്‍ സൈനികരുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുമില്ല. മെയ് 22ന് മാക്‌സര്‍ പ്ലാനറ്റ് ലാബ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് 20 സൈനികരെങ്കിലുമുള്ള താവളം ഉണ്ടായിരുന്നു എന്നാണ്. ഇത് ഇന്ത്യന്‍ സൈന്യത്തിന്റേതാണോ, ചൈനീസ് സൈന്യത്തിന്റേതാണോ എന്ന് വ്യക്തമല്ല. ഇരുസൈന്യവും ഏറ്റുമുട്ടിയതിന്റെ പിറ്റേന്ന് ജൂണ്‍ 16നാണ് അടുത്ത ചിത്രം ലഭിച്ചിരിക്കുന്നത്. സൈനികരുടെയോ നിര്‍മ്മാണത്തിന്റെയോ അടയാളങ്ങള്‍ ഇല്ലാത്ത ചിത്രമാണ് അന്ന് ലഭിച്ചത്.

ജൂണ്‍ 22 ലഭിച്ച ചിത്രങ്ങള്‍ ഇതില്‍നിന്ന് വ്യത്യസ്തമാണ്. നദിയോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശത്ത് പിങ്ക് ടാര്‍പോളില്‍ ഇട്ട കൂടാരത്തിന്റെ ചിത്രം നല്‍കുന്നു. അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് 50 സൈനികരുടെ സാന്നിധ്യമാണ് തിരിച്ചറിയുന്നത്. ഇതില്‍ 25 അതിര്‍ത്തിയോട് ചേര്‍ന്ന 150 മീറ്ററിനുള്ളിലാണ്. ജൂണ്‍ 25ന് പ്ലാനറ്റ് ലാബ് നല്‍കിയതാണ് ഒടുവിലത്തെ ചിത്രം. ചില പിങ്ക് കൂടാരങ്ങളുടെ നിറം മാറി. അവിടെനിന്ന് കുറേ നീക്കം ചെയ്തതായാണ് രേഖപ്പെടുത്തുന്നത്. ഈ സ്ഥലത്തങ്ങളില്‍ ചൈനീസ് സൈന്യത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category