1 GBP = 93.80 INR                       

BREAKING NEWS

ചൈനയെ കടലില്‍ നേരിടാനും പടയൊരുക്കം; ഇന്ത്യ-ജപ്പാന്‍ നാവിക സേനകള്‍ സംയുക്തമായി അഭ്യാസം നടത്തിയത് ഇന്തോ - പസിഫിക് സമുദ്ര മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍; രണവീരന്മാരായി അണിനിരന്നത് യുദ്ധക്കപ്പലുകളായ റാണ, കുലിഷ് എന്നിവ; ചൈനയെ ലക്ഷ്യമിട്ട് മൂന്ന് യുഎസ് വിമാനവാഹിനി കപ്പലുകളും; ദക്ഷിണ ചൈന കടലിനോടു ചേര്‍ന്നുള്ള സീഷ ദ്വീപില്‍ ജൂലൈ 1 മുതല്‍ 5 വരെ സേനാഭ്യാസം നടത്തുമെന്ന പ്രഖ്യാപിച്ചു ചൈനയും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ നയതന്ത്രതല ചര്‍ച്ചകള്‍ സജീവമാക്കുന്നതിനിടെ നാവികസേനകള്‍ കരുത്തുകാട്ടി വീണ്ടും രംഗത്ത്. കരയിലെ സംഘര്‍ഷത്തിനു പിന്നാലെ കടലിലും പടയൊരുക്കം നടക്കുകയാണ്. ഇന്തോ പസിഫിക് സമുദ്ര മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍, ഇന്ത്യ ജപ്പാന്‍ നാവികസേനകള്‍ സംയുക്ത അഭ്യാസം നടത്തി. യുദ്ധക്കപ്പലുകളായ റാണ, കുലിഷ് എന്നിവ പങ്കെടുത്തു. പ്രദേശത്തു കൂടുതല്‍ യുദ്ധക്കപ്പലുകളെ ഇന്ത്യ നിയോഗിച്ചു. ദക്ഷിണ ചൈന കടലിനോടു ചേര്‍ന്നുള്ള സീഷ ദ്വീപില്‍ ജൂലൈ 1 മുതല്‍ 5 വരെ സേനാഭ്യാസം നടത്തുമെന്നു പിന്നാലെ ചൈന പ്രഖ്യാപിച്ചു. ചൈനയെ ലക്ഷ്യമിട്ടു യുഎസിന്റെ 3 വിമാനവാഹിനികളും ഇന്തോ പസിഫിക്കില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

പ്രശ്നം പരിഹരിക്കും വരെ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിവാര ചര്‍ച്ച നടത്താന്‍ അടക്കം തീരുമാനിച്ചിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ചൈനീസ് വിദേശകാര്യ ഡയറക്ടര്‍ ജനറല്‍ വൂ ജിയാന്‍ഗാവോയും തമ്മിലായിരിക്കും ചര്‍ച്ചയെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഉന്നത സേനാതല ചര്‍ച്ചകളുംതുടരും. ഈ മാസം 6, 22 തീയതികളില്‍ നടന്ന ചര്‍ച്ചകളിലെ ധാരണപ്രകാരമുള്ള സേനാ പിന്മാറ്റത്തിനു ചൈന തയാറാവാത്ത സാഹചര്യത്തില്‍, ലഫ്. ജനറല്‍ തലത്തില്‍ വീണ്ടും ചര്‍ച്ച വേണ്ടിവരും. ലേ ആസ്ഥാനമായുള്ള 14 കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്, ദക്ഷിണ ഷിന്‍ജിയാങ് മേഖല കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയു ലിന്‍ എന്നിവരാണു ചര്‍ച്ച നടത്തുക.

പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള ചൈനയുടെ പടയൊരുക്കം മുഖ്യ ചര്‍ച്ചാവിഷയമാകും. മുന്‍ ചര്‍ച്ചകളില്‍ ഗല്‍വാനടക്കം മറ്റിടങ്ങളിലെ തര്‍ക്കം പരിഹരിച്ച ശേഷം പാംഗോങ്ങിനെക്കുറിച്ചു സംസാരിക്കാമെന്നായിരുന്നു ചൈനയുടെ നിലപാട്. മെയ് നാലിന് നിയന്ത്രണ രേഖയില്‍ (എല്‍എസി) നിലനിന്നിരുന്ന സ്ഥിതി പൂര്‍ണമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ചര്‍ച്ചകളില്‍ ഇന്ത്യ ആവര്‍ത്തിക്കും. അതിര്‍ത്തിയോടു ചേര്‍ന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ചൈനയുടെ ആവശ്യം അംഗീകരിക്കില്ലെന്നു സേനാ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ലഡാക്കിലെ ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ വ്യോമത്താ വളങ്ങള്‍ ശക്തമാക്കിയിട്ടുണ്ട് ഇന്ത്യ. ചൈന അതിര്‍ത്തിയില്‍ സജ്ജീകരിച്ചിരിക്കുന്ന വിമാന കേന്ദ്രങ്ങള്‍ക്ക് തുല്യമായ സംവിധാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേന ഒരുക്കിയിരിക്കുന്നത്. ടിബറ്റിലും സിന്‍ജിംയാംഗ് മേഖലകളിലും ചൈന ഒരുക്കിയിരിക്കുന്ന വിമാനത്താ വളങ്ങള്‍ക്ക് ബദലായി വ്യോമത്താവളങ്ങളും ഡ്രോണുകളും ഇന്ത്യ സജ്ജീകരിച്ചതായി വ്യോമസേന അറിയിച്ചു.

ഇന്ത്യ അതിര്‍ത്തിയില്‍ സ്ഥിരമായ വ്യോമത്താവളങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ചൈന പലതവണയായി വിമാനങ്ങളും വ്യോമനിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിരുന്നു. അവയെല്ലാം സിന്‍ജിംയാംഗ് മേഖലയിലെ ഹോതാന്‍, കാഷ്ഗാര്‍, ഗാര്‍ഗുന്‍സാ, ഗോന്‍ഗാര്‍, ഷിഗാറ്റ്‌സേ മേഖലയിലാണ്. ചൈനയുടെ ആഭ്യന്തര വിമാന സര്‍വ്വീസിന്റെ ഭാഗമായ കേന്ദ്രങ്ങളും ഇതുതന്നെയാണ്. ഇതെല്ലാം യുദ്ധവിമാന കേന്ദ്രങ്ങളുമായി രഹസ്യമായി ഉപോയോഗിക്കുന്നതാണ് ചൈനയുടെ തന്ത്രം. ഇതിനെ പ്രതിരോധിക്കാന്‍ കരയില്‍ നിന്നും ആകാശത്തേക്ക് വിമാനങ്ങളെ ആക്രമിക്കാനുള്ള മിസൈല്‍ വിന്യാസവും ഇന്ത്യ തയ്യാറാക്കിക്കഴിഞ്ഞു. 3488 കിലോമിറ്റര്‍ അതിര്‍ത്തി സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയതായും കരസേന അറിയിച്ചു. ബറേലി, തേസ്പൂര്‍, ചാബുവാ, ഹസീമാരാ എന്നീ കേന്ദ്രങ്ങളില്‍ നിന്നും അതിര്‍ത്തിയിലെത്താനാണ് ഇന്ത്യയുടെ സജ്ജീകരണം. ലഡാക്കിലെ അന്തരീക്ഷം ചൈന വഷളാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ കൂടുതല്‍ സ്ഥിരസംവിധാനം ഒരുക്കാന്‍ നിര്‍ബന്ധിതമായതെന്നും വ്യോമസേന അറിയിച്ചു.

ചൈനയ്ക്ക് ഹിമാലയമേഖലയില്‍ വിമാനം ഇറക്കാനുള്ള സംവിധാനം ഇല്ല എന്നതാണ് അവരുടെ വലിയ പോരായ്മ. എന്നാല്‍ ഇന്ത്യയുടെ ഭാഗത്ത് നിരപ്പായ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം വിമാനം ഇറക്കാനുള്ള സംവിധാനം ഇത്തവണ തയ്യാറാണെന്ന് വ്യോമസേന പറഞ്ഞു. സുഖോയ് 30 എംകെഐ, മിറാഷ് 2000, മിഗ്-29 വിമാനങ്ങളാണ് ഇന്ത്യ അതിര്‍ത്തിയില്‍ നിരത്തിയിരിക്കുന്നത്. ചൈനയുടെ വിമാനങ്ങളേക്കാള്‍ ശക്തമായവയാണ് ഇവയെന്നും വ്യോമസേന പറഞ്ഞു. എണ്ണത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ ചൈനക്കുണ്ടെങ്കിലും അത് ഹിമാലയം കടന്ന് വരാനുള്ള സംവിധാനങ്ങളുടെ കുറവാണ് ഇന്ത്യയ്ക്ക് മേല്‍കൈ തരുന്നതെന്നും വ്യോമസേന പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category