1 GBP = 93.80 INR                       

BREAKING NEWS

കശ്മീരിലെ ഭീകരരുടെ അടിവേരു പിഴുതു ഇന്ത്യന്‍ സംയുക്ത സേന; ഹിസ്ബുള്‍ കമാന്‍ഡര്‍ മസൂദ് അഹമ്മദിനെ സൈന്യം വധിച്ചു; അനന്ത് നാഗില്‍ കൊല്ലപ്പെട്ടത് ബലാത്സംഗ കേസില്‍ അടക്കം പ്രതിയായ കൊടും ഭീകരന്‍; ഒപ്പം കൊല്ലപ്പെട്ടത് രണ്ട് ഭീകരരും; ദോഡ ജില്ല തീവ്രവാദ മുക്തമായെന്ന് പ്രഖ്യാപനം; കഴിഞ്ഞ അഞ്ചര മാസത്തിനിടെ സംയുക്ത സേനാ ഓപ്പറേഷനില്‍ കാലപുരിയ്ക്ക് അയച്ചത് നൂറിലേറെ ഭീകരരെ; ദക്ഷിണ കശ്മീര്‍ കേന്ദ്രമായി ഇനി അവശേഷിക്കുന്നത് 29 ഭീകരര്‍ മാത്രം

Britishmalayali
kz´wteJI³

ശ്രീനഗര്‍: കാശ്മീരില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍ ശക്തിപ്പെടുത്തി സംയുക്ത സേനാ നീക്കം. ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ കൊലപ്പെടുത്തി. ഇവരില്‍ ഒരാള്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ മസൂദ് അഹമ്മദ് എന്ന കൊടും ഭീകരനാണ്. അനന്ത്‌നാഗ് ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ചത്. ഇതോടെ ഡോഡ ജില്ല തീവ്രവാദ മുക്ത ജില്ലയായി മാറിയതായി ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിങ് പറഞ്ഞു.

ദക്ഷിണ കശ്മീര്‍ ജില്ലയിലെ ഖുല്‍ചോഹര്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിലാണ് മസൂദ് ഉള്‍പ്പെടെ മൂന്നു പേരെ വധിച്ചത്. ബലാത്സംഗ കേസില്‍ പ്രതിയായ മസൂദ് അഹമ്മദ് ഒളിവിലിരിക്കേയാണ് ഹിസ്ബുളില്‍ ചേര്‍ന്നത്.കശ്മീര്‍ കേന്ദ്രമാക്കി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചത്. ഇതോടെ ജമ്മു മേഖലയിലെ ഡോഡ ജില്ലയിലെ അവസാന ഭീകരനെയും വധിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് പറയുന്നു.

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട മറ്റ് രണ്ട് ഭീകരര്‍ ലഷ്‌കര്‍ ഇ തോയ്ബയിലെ അംഗങ്ങളാണ്. ഇതില്‍ ഒരാള്‍ ഡിസ്ട്രിക് കമാന്‍ഡറാണ്. നിലവില്‍ ദക്ഷിണ കശ്മീര്‍ കേന്ദ്രമായി 29 ഭീകരര്‍ പ്രവര്‍ത്തിക്കുന്നതായി ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ചര മാസത്തിനിടെ 100 ഭീകരരെ വധിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിങ് അറിയിച്ചു. അടുത്ത കാലത്തായി ജമ്മുകശ്മീരിലെ ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവായി അഷറഫ് മൗലവി
എന്നറിയപ്പെടുന്ന മുഹമ്മദ് അഷ്റഫ് ഖാന്‍ നിയമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ സംഘടനയുടെ തലവനായിരുന്ന റിയാസ് നായ്കുവിനെ സൈന്യം വധിച്ചിരുന്നു. ഇതോടയാണ് അഷ്റഫ് മൗലവി ഭീകര സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. ഇയാളുടെ കീഴിലും ഇന്ത്യയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു.

വടക്ക്-കിഴക്കന്‍ പാക്കിസ്ഥാനിലെ പ്രദേശങ്ങളിലും പാക്കിസ്ഥാനിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു പാക്കിസ്ഥാന്‍ അനുകൂല തീവ്രവാദ സംഘടനയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പാക്കിസ്ഥാനുമായി ജമ്മു കശ്മീരിനെ സംയോജിപ്പിക്കാന്‍ ശ്രമിക്കുന്നു. 1989 ല്‍ രൂപവത്കരിക്കപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകര സംഘടനയാണ്.

ഐഎസ്‌ഐയുടെ പിന്തുണയോടെ 1989 സെപ്റ്റംബറില്‍ മുഹമ്മദ് അഹ്സാന്‍ ദാര്‍ ആണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സ്ഥാപിച്ചത്. ഇതിന്റെ ആസ്ഥാനം ആസാദ് കശ്മീരിലെ മുസാഫറാബാദിലാണ് സ്ഥിതി ചെയ്യുന്നത്. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഒരു ലൈസന്‍സ് ഓഫീസ് പരിപാലിക്കുന്നത്. ഇന്ത്യ, ധ4പ യുസ് എന്നിവരാണ് ഈ ഗ്രൂപ്പിനെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിരിക്കുന്നത്. ധ5പ ധ6പ എന്നാല്‍ പാക്കിസ്ഥാനില്‍ ഇത് സജീവമായി തന്നെ പ്രവര്‍ത്തിക്കുന്നു. ധ7പധ8പ

പാക് ചാര സംഘടനായ ഐഎസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരം ജമാഅത്തെ ഇസ്ലാമിയുടെ കശ്മീര്‍ ഘടകമാണ് ഹിസ്ബുള്‍ മുജാഹിദിന് രൂപം കൊടുക്കുന്നത്. ഹിസ്ബുളിന്റെ ആദ്യത്തെ മേധാവിയും കൊടും ഭീകരവാദിയുമായിരുന്ന അഹ്‌സന്‍ ധര്‍ തങ്ങളെ വിശേഷിപ്പിച്ചത് തന്നെ 'ജമാഅത്തിനെ ഉയര്‍ത്തിപ്പിടിച്ച പടവാള്‍' എന്നായിരുന്നു. പിന്നീട് നടന്ന എണ്ണമറ്റ തീവ്രവാദി ആക്രമണങ്ങളില്‍ ജമാഅത്തെ ഇസ്ലാമി തങ്ങളുടെ സായുധ വിഭാഗമായ ഹിസ്ബുളിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചുകൊണ്ടേയിരുന്നു.

അടുത്തകാലത്ത് ഡിഎസ്പി ദേവീന്ദര്‍ സിങ് തീവ്രവാദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ നവീദ് ബാബു ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം കഴിഞ്ഞ ജനുവരിയിലായിരുന്നു ജമ്മു കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥനായ ഡി എസ് പി ദേവീന്ദര്‍ സിങ് അറസ്റ്റിലായത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ആണ് ഹിസ്ബുള്‍ ബന്ധത്തിന്റെ പേരില്‍ കശ്മീരിലെ ബിജെപി അംഗമായ താരിഖ് അഹമ്മദ് മിറും അറസ്റ്റിലായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category