1 GBP = 93.80 INR                       

BREAKING NEWS

പ്രണയ നൈരാശ്യം മൂലം വൈദീകന്‍ ആത്മഹത്യക്ക് ശ്രമിച്ചു; രക്തം വാര്‍ന്ന് അവശ നിലയിലായ വൈദികന്റെ ജീവന്‍ രക്ഷിച്ചത് പള്ളിയിലെ കപ്യാര്; ആത്മഹത്യക്ക് ശ്രമിച്ച വൈദീകന്‍ യൂട്യൂബില്‍ ലൈവിലെത്തി കുര്‍ബാന നടത്തിയപ്പോള്‍ ഞെട്ടിയത് സോഷ്യല്‍ മീഡിയ; പാലാരിവട്ടം ചക്കരപറമ്പ് ഇടവകയിലെ വൈദീകനെതിരെ ഉയരുന്ന ആരോപണം അടിസ്ഥാന രഹിതം

Britishmalayali
ആര്‍ പീയൂഷ്

 

കൊച്ചി: അങ്കമാലി അതിരൂപതയിലെ വൈദികനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ചക്കരപറമ്പ് സെന്റ് ജോര്‍ജ്ജ് ചര്‍ച്ചിലെ വൈദീകന്‍ പോള്‍ പാറേക്കാട്ടില്‍ പ്രണയ നൈരാശ്യത്തെതുടര്‍ന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

'പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പാലാരിവട്ടം ചക്കരപ്പറമ്പ് പള്ളി വികാരി ഫാദര്‍ പോള്‍ പാറേക്കാട്ടിലാണ് കാമുകി വഞ്ചിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. രക്തം വാര്‍ന്ന് അപകടകരമായ നിലയില്‍ കപ്യാരാണ് ഇദ്ദേഹത്തെ പള്ളിമേടയിലെ മുറിയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച വൈദികന്‍ അപകട നില തരണം ചെയ്തതായി രൂപതാ വൃത്തങ്ങള്‍ അറിയിച്ചു. നാളുകളായി ഇദ്ദേഹം ഫോര്‍ട്ട് കൊച്ചി സ്വദേശിനിയായ വിവാഹിതയായ യുവതിയുമായി പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. യുവതിയുടെ ഭര്‍ത്താവ് ഇടയ്ക്ക് വൈദികനെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും സംസാരമുണ്ട്. അവസാനം യുവതി വൈദികനെ തള്ളിപ്പറഞ്ഞതാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.' എന്നാണ് സോഷ്യല്‍ പ്രചരിക്കുന്ന വാര്‍ത്ത.

ഇന്നലെ രാത്രി 8 മണിക്ക് ശേഷമാണ് പാവം കുഞ്ഞാടി എന്ന ഫെയ്‌സ് ബുക്ക് പേജില്‍ പുരോഹിതനെതിരെ വാര്‍ത്ത പ്രചരിച്ചത്. ഇദ്ദേഹത്തിന്റെ ഫോട്ടോ അടക്കം ഒരു പത്ര വാര്‍ത്ത എന്ന രീതിയിലാണ് പ്രചരണം നടത്തിയത്. ഇത് ശ്രദ്ധയില്‍പെട്ടവര്‍ വൈദികനെതിരെയുള്ള രോഷം സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിച്ചു. എന്നാല്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ തേടി മറുനാടന്‍ മലയാളി പോയപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. മറുനാടന്റെ അന്വേഷണത്തില്‍ വൈദീകന്‍ ഇന്ന് രാവിലെയും പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തിയിരുന്നതായും ഇന്നലെ യൂട്യൂബ് ലൈവിലും പുരോഹിതന്‍ എത്തി കുര്‍ബാന നടത്തി വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തിയതായും വിവരം ലഭിച്ചു. തുടര്‍ന്ന് പുരോഹിതനെ നേരിട്ട് ബന്ധപ്പെട്ട് വിഷയത്തിന്റെ സത്യാവസ്ഥ ബോദ്ധ്യപ്പെടുകയും ചെയ്തു.

ഫോര്‍ട്ടു കൊച്ചിയില്‍ ആകെ ഒരു പ്രാവശ്യം മാത്രമാണ് പുരോഹിതന്‍ പോയിട്ടുള്ളൂ. അവിടെയുള്ള ആരുമായും ഒരു ബന്ധവുമില്ല. കൂടാതെ ഫെയ്‌സ് ബുക്ക് പ്രചരണത്തില്‍ രക്തം വാര്‍ന്ന് അവശ നിലയിലായ വൈദികനെ കപ്യാരാണ് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചതെന്ന് പറയുന്നുണ്ട്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ വൈദികന്റെ കൈകളില്‍ മുറിപ്പാടെങ്കിലും കാണേണ്ടതാണ്. ഞങ്ങളുമായി അദ്ദേഹം സംസാരിക്കുന്നതിനിടയില്‍ കൈകളില്‍ ഒരു പാടുപോലും ഉണ്ടായിരുന്നില്ല. അതിനാലാണ് ഇക്കാര്യം തികച്ചും വ്യാജമാണെന്ന് ഉറപ്പിച്ചത്.

ഇന്നലെ രാത്രിയിലാണ് ഇത്തരത്തില്‍ ഒരു പ്രചരണം ശ്രദ്ധയില്‍പെട്ടതെന്ന് പോള്‍ പാറേക്കാട്ടില്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. അപ്പോള്‍ തന്നെ അരമനയില്‍ വിവരം അറിയിച്ചു. ഇത്തരത്തില്‍ വ്യാപകമായി അതിരൂപതയിലെ വൈദികരെ അപമാനിക്കാന്‍ ചിലര്‍ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്നും അതിന്റെ ഭാഗമാണ് ഈ ഫെയ്‌സ് ബുക്ക് പ്രചരണമെന്നും പോള്‍ പാറേക്കാട്ടില്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കാന്‍ ചിലര്‍ പറഞ്ഞെങ്കിലും അതിന്റെ ആവിശ്യമുണ്ടെന്നു തോന്നുന്നില്ലാ എന്നും അവര്‍ക്ക് മറുപടി കൊടുത്തു. കേസ് കൊടുക്കണമോ വേണ്ടയോ എന്നത് അതിരൂപതയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു മനപ്രയാസം ഉണ്ടാക്കിയെങ്കിലും അത് കാര്യമായി എടുക്കുന്നില്ലാ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 16 വര്‍ഷമായി പൗരോഹിത്യ വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നയാളാണ് പോള്‍ പാറേക്കാട്ടില്‍. ഇടവകയില്‍ ഏറെ ജന പ്രയനായ വൈദികന്‍ കൂടിയാണ്. പുരോഹിതനായി തുടരുമ്പോഴും വൈദീകശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുക്കാനുള്ള പഠനത്തില്‍ കൂടിയാണ്. പുരോഹിതനെതിരെ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് വിസ്വാസികള്‍ ആവിശ്യപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category