1 GBP = 93.80 INR                       

BREAKING NEWS

ഷംനാ കാസിം ബ്ലാക് മെയില്‍ കേസില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മൊഴിയെടുക്കും; നാല് സിനിമാക്കാരെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനം; തട്ടിപ്പിലെ സൂത്രധാരന്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഹാരീസെന്ന് പൊലീസ്; ചാവക്കാട്ടുകാരനെ പിടികൂടിയതോടെ കേസില്‍ നിര്‍ണ്ണായക ട്വിസ്റ്റ്; പ്രതികള്‍ക്ക് ഷംനയെ ചൂണ്ടിക്കാട്ടി കൊടുത്തത് മേക്കപ് മാന്‍ തന്നെ; നടിയ്ക്കൊപ്പം വിദേശ സ്റ്റേജ് ഷോയില്‍ പങ്കെടുത്ത സിനിമാ താരങ്ങളില്‍ ചിലര്‍ സംശയ നിഴലില്‍; വിവാഹ തട്ടിപ്പ് കേസ് പുതിയ തലത്തിലേക്ക്

Britishmalayali
kz´wteJI³

കൊച്ചി: ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസില്‍ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസ് പിടിയിലായി. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. കേസില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി അടക്കം നാല് സിനിമാക്കാരുടെ മൊഴിയും എടുക്കും. ഇതോടെ അന്വേഷണം സിനിമയിലേക്കും വ്യാപിക്കുകയാണ്.

തട്ടിപ്പ് സംഘത്തിലെ പ്രതികള്‍ കൂടുതല്‍ സിനിമാ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം താരങ്ങളിലേക്കും നീണ്ടത്. ഇതിന്റെ ഭാഗമായി നാല് താരങ്ങളില്‍നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഷംനയോടൊപ്പം വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോയില്‍ പങ്കെടുത്ത സിനിമാ താരങ്ങളില്‍നിന്നാണ് അന്വേഷണ സംഘം വിവരങ്ങള്‍ തേടിയത്. താരങ്ങളുടെ ഡ്രൈവര്‍മാരുടെ നമ്പറും ഉദ്യോഗസ്ഥര്‍ ചോദിച്ച് വാങ്ങിയിട്ടുണ്ട്. ഷംന കാസിമിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. അതേസമയം, ബ്ലാക്ക് മെയിലിങ് സംഘത്തിനെതിരെ പരാതി നല്‍കാന്‍ യുവതികള്‍ മടിക്കുകയാണ്. തട്ടിപ്പിനിരയായതായി പൊലീസ് കണ്ടെത്തിയ പലരും പരാതി ഇല്ലെന്ന് അറിയിച്ചു. കുടുംബപരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് യുവതികള്‍ പിന്‍വാങ്ങുന്നത്. കൂടുതല്‍ പേരും നിര്‍ധന കുടുംബത്തിലെ യുവതികളാണ്. 18 പെണ്‍കുട്ടികളാണ് തട്ടിപ്പ് സംഘത്തിനെതിരെ ഇതിനോടകം പരാതി നല്‍കിയിരിക്കുന്നത്.

ഷംനയുടെ കേസിന് പുറമേ ഏഴ് കേസുകളാണ് പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഹാരിസിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. പ്രതികള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമൊന്നും കണ്ടെത്താനായില്ല. ഒരു പെണ്‍കുട്ടി മാത്രമാണ് ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയിട്ടുള്ളത്. ഷംന കേസില്‍ ആകെ എട്ടുപേര്‍ അറസ്റ്റിലായി. മൂന്ന് പ്രതികള്‍ കൂടിയുണ്ട്. ഇവരും ഉടന്‍ പിടിയിലാകും. പ്രധാന പ്രതികളെല്ലാം പിടിയിലായി. പെണ്‍കുട്ടികളാരും പരാതിയില്‍നിന്ന് പിന്മാറിയിട്ടില്ല. ഈ സംഭവങ്ങളില്‍ കൂടുതല്‍ കേസുകളുണ്ടാകുമെന്നും വിജയ് സാഖറെ വിശദീകരിച്ചു. കേസില്‍ പ്രതികളായവര്‍ സുഹൃത്തുക്കളും ബന്ധുക്കളുമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ബ്ലാക്ക് മെയില്‍ കേസില്‍ നടി ഷംനാ കാസിമിന് വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. നിലവില്‍ നടി സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും നടിക്കും മറ്റ് മോഡലുകള്‍ക്കും സഹായം നല്‍കാന്‍ സന്നദ്ധമാണെന്നും ഡബ്ലുസിസി ഭാരവാഹി ആശാ ജോസഫ് പറഞ്ഞു. സിനിമയില്‍ മാഫിയാ സംഘങ്ങള്‍ പിടിമുറുക്കുന്നത് അത്യന്തം അപലപനീയമാണ്. സിനിമാ മേഖലയിലെ ഇത്തരം പ്രശ്നങ്ങള്‍ പഠിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ച ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മേഖലയിലെ പ്രശ്നങ്ങള്‍ ഒരു പരിധിവരെ അവസാനിപ്പിക്കാനാകുമെന്നും ആശാ ജോസഫ് പറഞ്ഞു. സിനിമാ മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് മാസങ്ങള്‍ക്ക് മുന്‍പേ സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

മുഖ്യപ്രതികളായ മുഹമ്മദ് ഷെരീഫ്, റഫീഖ് എന്നിവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സിനിമാബന്ധം വ്യക്തമാക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. സിനിമാമേഖലയുമായി ബന്ധപ്പെട്ട വലിയ റാക്കറ്റ് സംഘത്തിന് പിന്നിലുണ്ടെന്ന സംശയം പൊലീസിനുണ്ട്. റഫീഖുമായി അടുത്തബന്ധമുള്ള ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റെ പങ്ക് പരിശോധിക്കുന്നു. ചാവക്കാടുകാരന്‍ ഹാരീസിനെതിരെയാണ് അന്വേഷണം. ഗള്‍ഫില്‍ സലൂണുള്ള ഇയാള്‍ക്ക് വലിയ സിനിമാബന്ധങ്ങളുണ്ട്. ഷംന കാസിമിനെ പരിചയപ്പെടാന്‍ പ്രതികള്‍ക്ക് വഴിയൊരുക്കിയത് ഇയാളാണ്. നിര്‍മ്മാതാവില്‍ നിന്ന് ഷംനയുടെ നമ്പറും വിവരങ്ങളും ഇയാളാണ് വാങ്ങി പ്രതികള്‍ക്ക് കൈമാറിയത്. വലിയ കുടുംബമാണെന്നും ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ളവരാണെന്നും തെറ്റിദ്ധരിപ്പിച്ച് നടന്ന ആലോചനയ്ക്ക് ഇടനിലക്കാരനായിനിന്ന ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും. കേസില്‍ ഇയാളും പ്രതിയാകും.

ഇടുക്കി സ്വദേശിനി മീരയാണ് മോഡലുകള്‍ക്ക് വാഗ്ദാനം നല്‍കി പാലക്കാട് എത്തിച്ചതെന്ന് പരാതിക്കാരില്‍ ഒരാളുടെ മൊഴിയുണ്ട്. ഷംനയുമായി ഈ സ്ത്രീ ഫോണില്‍ സംസാരിച്ചിരുന്നു. ഇവരെ പിടികൂടിയാല്‍ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തട്ടിപ്പുസംഘത്തില്‍ നിരവധിപേരുണ്ടെന്നും സംശയിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലുകളും അറസ്റ്റുമുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. മീരയെ പിടികൂടാന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല.

ഈ പ്രതികള്‍ക്കെതിരെ പതിനഞ്ചോളം കേസ് രജിസ്റ്റര്‍ ചെയ്യും. ഷംനയുടെ അമ്മയുടെ പരാതിയിലുള്ള കേസില്‍ ഒമ്പതംഗസംഘത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ വിജയ് സാഖറെ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തട്ടിപ്പുസംഘത്തില്‍ യുവതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മോഡലിങ്ങിനെന്നു പറഞ്ഞ് പാലക്കാട്ടേക്ക് വിളിച്ചുവരുത്തി സ്വര്‍ണക്കടത്തിന് നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്‌തെന്ന പരാതിയുമുണ്ട്. ഇതിനകം ഒമ്പത് പെണ്‍കുട്ടികളുടെ മൊഴിയെടുത്തു. പ്രതികളിലൊരാളായ റഫീഖ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പെണ്‍കുട്ടിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയതായും കണ്ടെത്തി. പരാതി പിന്‍വലിക്കണമെന്ന് റഫീഖ് പലവട്ടം ഫോണിലൂടെ ആവശ്യപ്പെട്ടു.

സ്വര്‍ണവും പണവും പൊലീസ് സാന്നിധ്യത്തില്‍ തിരികെ നല്‍കാമെന്നാണ് ഇയാള്‍ പറഞ്ഞത്. അതുണ്ടായില്ലെന്നുമാത്രമല്ല, ഭീഷണി തുടര്‍ന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഭീഷണി ഭയന്നാണ് പൊലീസിലെ പരാതിയുമായി മുന്നോട്ടുപോകാന്‍ മടിച്ചതെന്നും അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category