1 GBP = 102.80 INR                       

BREAKING NEWS

ഒരു അച്ഛന്റെയും മകന്റെയും മലദ്വാരത്തില്‍ കമ്പിപാര കയറ്റിയിട്ടും ജനനേന്ദ്രിയം ഞെക്കിതകര്‍ത്തും കൊല നടത്തിയിട്ടും ഒന്നും അറിയാതെ കൈയും കെട്ടി നില്‍ക്കുവാണോ നമ്മള്‍? ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചതിന്റെ പേരില്‍ വെട്ടി നുറുക്കി കൊല്ലുന്ന പൊലീസുകാര്‍ എങ്ങനെ പാവങ്ങള്‍ക്ക് നീതിനല്‍കും? ഇവനെയൊക്കെ തല്ലിക്കൊന്നു കളഞ്ഞില്ലെങ്കില്‍ നക്‌സുകള്‍ കയറി ഇടങ്ങുമ്പോള്‍ മിണ്ടാന്‍ പോലും കഴിഞ്ഞെന്നു വരില്ലെന്ന് മറക്കരുത്

Britishmalayali
kz´wteJI³

മിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സാത്താംകുളത്ത് ഒരു അച്ഛനെയും മകനെയും പൊലീസ് ക്രൂരമായി മര്‍ദിച്ച് കൊന്നിരിക്കുന്നിരിക്കുന്നു. ജയരാജന്‍ എന്ന അറുപത്തിമൂന്നുകാരനായ അച്ഛനും, ഫെനിക്സ് എന്നു പേരുള്ള മുപ്പത്തിമൂന്ന് വയസ്സുകാരനായ മകനം അതിക്രൂരമായ മര്‍ദനത്തിന് ഇരയായാണ് ജീവശ്വാസം വലിച്ച് പ്രാണന്‍ ജീവന്‍ വെടിഞ്ഞത്.

ചെറുകിട മരം വ്യാപാരിയായ ജയരാജന്‍ ലോക്ക് ഡൗണ്‍ കാലത്തെ നിയമം ലംഘിച്ചുകൊണ്ട് കട അടയ്ക്കാന്‍ വൈകി എന്നതിന്റെ പേരിലാണ് പൊലീസ് കസ്റ്റടിയിലെടുത്തത്. അച്ഛന്‍ എവിടെ പോയെന്നറിയാതെ വിഷമിച്ചിരുന്ന മകന്‍ തന്റെ ചെറിയ മൊബൈല്‍ കട അടച്ചിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച അച്ഛനെ അതിക്രൂരമായി മര്‍ദിക്കുന്ന പൊലീസിനെയാണ്.

സ്വഭാവികമായും മകന്‍ ഇടപെട്ടു. രണ്ടുപേരെയും അതിക്രൂരമായി, മനസാക്ഷി തെല്ലും അവശേഷിക്കാത്ത തരത്തില്‍ ആ പൊലീസുകാര്‍ പിച്ചിച്ചീന്തി കൊന്നു. അച്ഛന്റെയും മകന്റെയും മലദ്വാരത്തിലൂടെ ഇരുമ്പുകമ്പി കുത്തി കയറ്റിയതായി പൊസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരുടെയും ജനനേന്ദ്രിയം തച്ചുടച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്നും ആശുപത്രിയിലേയ്ക്ക് പോകുന്ന വഴി പൊട്ടിയൊലിക്കുന്ന ചോര തുടയ്ക്കുന്നതിന് വേണ്ടി വസ്ത്രങ്ങള്‍ പല തവണ മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജയിലില്‍ എത്തിയപ്പോള്‍ ശരീരം മുഴുവന്‍ ചോരയൊഴുകുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിക്കുന്നു. അതായത്, രണ്ട് മനുഷ്യ ജീവനുകളെ അവര്‍ കൊത്തിപ്പറിച്ചെടുത്തത് ഒരു മനുഷ്യനും കൊല്ലപ്പെടാന്‍ പാടില്ലാത്ത വിധം ക്രൂരമായാണ്.


എന്താണ് പൊലീസുകാരന്റെ ഈഗോയെ ഹര്‍ട്ട് ചെയ്തതെന്ന് നമുക്കറിയില്ല. സ്വഭാവികമായും പൊലീസിനെ ചോദ്യം ചെയ്തു കാണും, നിയമവിരുദ്ധതയ്ക്കെതിരെ ശബ്ദം ഉയര്‍ത്തിക്കാണും. അതിനവര്‍ വിധിച്ച ശിക്ഷ മരണം മാത്രമായിരുന്നില്ല, അതിക്രൂരമായ മരണമായിരുന്നു. ഇവിടെ ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാവുകാണ്. രണ്ട് പച്ച ജീവനുകള്‍ പറിച്ചെയുക്കാന്‍ മാത്രം, അതും അതിക്രൂരമായി ഇല്ലാതാക്കാന്‍ മാത്രം മനസാക്ഷിയില്ലാത്തവര്‍ എങ്ങിനെയാണ് പൊലീസുകാരാവുന്നത്? ആയിരം പേരില്‍ ഒരാള്‍ ക്രൂരനാവുന്നത് മനസിലാക്കാം. എന്നാല്‍ ഒരു പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍മാരടക്കം ഭൂരിപക്ഷവും രണ്ട് ജീവനുകള്‍ കൊത്തിപ്പറിച്ചെടുക്കുകയും, ആ ചോര കണ്ട് ആനന്ദിക്കുകയും ചെയ്യുന്ന തരത്തില്‍ എങ്ങിനെയാണ് അധമന്മാരായി പോയത്.

അതും നിസാരമായ കുറ്റത്തിന്റെ പേരില്‍. ഇത്രയും മനസാക്ഷി ഇല്ലാത്ത മനുഷ്യര്‍ എങ്ങനെയാണ് പൊലീസുകാരാവുന്നത്? രണ്ടാമത്തെ ചോദ്യം, നമ്മുടെ രാജ്യത്തെ നിയമം അനുസരിച്ച് ഒരാളെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കോടതിയല്‍ ഹാജരാക്കാന്‍ പ്രയാസമായതുകൊണ്ട് അവര്‍ക്ക് ജാമ്യം കൊടുത്ത് വിട്ടയക്കണം എന്നാണ് നിയമം.

എന്നാല്‍ ഇവിടെ ഈ അച്ഛനെയും മകനെയും കോടതിയല്‍ ഹാജരാക്കിയപ്പോള്‍ അവരുടെ മുഖത്തേയ്ക്ക് ഒന്ന് മുഖം ഉയര്‍ത്തി നോക്കുക പോലും ചെയ്യാതെ ആ മജിസ്ട്രേറ്റ് അവരെ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവിട്ടു. ആ മജിസ്ട്രേറ്റ് ഒന്ന് മുഖമുയര്‍ത്തി നോക്കിയിരുന്നെങ്കില്‍ ഈ മനുഷ്യര്‍ ചോരയൊലിച്ച് തളര്‍ന്ന് കിടക്കുന്നത് കാണാമായിരുന്നു. അവരുടെ ശബ്ദം പൊങ്ങാത്തത് കാണാമായിരുന്നു. ഇത്രയും മനസാക്ഷിയില്ലാത്ത, നിയമം പരിഗണിക്കാത്ത ഒരാളെങ്ങനെയാണ് മജിസ്ട്രേറ്റായത്. ഇവരെ ജയിലില്‍ അടയ്ക്കാന്‍ ചെന്നപ്പോള്‍ ജയില്‍ അധികൃതര്‍ പറയുന്നുണ്ട് ചോരയൊലിക്കുന്നുവെന്ന്. എന്നിട്ട് എന്തുകൊണ്ട് അവര്‍ ആശുപത്രിയില്‍ ആക്കിയില്ല?

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category