1 GBP = 93.80 INR                       

BREAKING NEWS

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കി; യുഡിഎഫ് തീരുമാനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി ജെ ജോസഫ് വിഭാഗത്തിന് വിട്ടു നല്‍കണമെന്ന മുന്നണിയുടെ അന്ത്യശാസനം തുടര്‍ച്ചയായി നിരസിച്ചതോടെ; മുന്നണിയിലെ ലാഭനഷ്ടങ്ങള്‍ നോക്കുന്നില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍; തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കവേ ഉണ്ടായ വന്‍ നീക്കത്തില്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഞെട്ടല്‍; ചര്‍ച്ച ചെയ്യാന്‍ ജോസ് കെ മാണി അടിയന്തര യോഗം വിളിച്ചു

Britishmalayali
kz´wteJI³

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. യുഡിഎഫില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി ജെ ജോസഫ് വിഭാഗവുമായി പങ്കുവെക്കാന്‍ തയ്യാറല്ലെന്ന് നിലപാട് സ്വീകരിച്ചതോടെയാണ് ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടങ്ങള്‍ നോക്കുന്നില്ലെന്ന് തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ വ്യക്തമാക്കി.

ജോസ് പക്ഷം ഉടന്‍ സ്ഥാനം രാജിവെക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു കോണ്‍ഗ്രസ്. ഇല്ലെങ്കില്‍ അവിശ്വാസപ്രമേയത്തെ പിന്തുണക്കുന്നതിനെ പറ്റിയും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ ജോസ് കെ മാണി അടിയന്തര യോഗം വിളിച്ചു. ഉന്നതാധികാര സമിതി യോഗം വൈകീട്ട് കോട്ടയത്ത് ചേരും. ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ്. സ്ഥാനം വെച്ചുമാറാന്‍ ധാരണ ഉണ്ടെന്ന് നേതാക്കള്‍ പല തവണ ആവര്‍ത്തിച്ചിട്ടും ജോസ് പക്ഷം മുന്നണിയെ വെല്ലുവിളിക്കുന്നെന്നാണ് യുഡിഎഫ് നിലപാട്. അതുകൊണ്ട് തന്നെയാണ് മുന്നണിയില്‍ നിന്നും പുറത്താക്കിയത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാര്‍മികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചര്‍ച്ച നടത്തിയിട്ടും വഴങ്ങാന്‍ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം തല്‍ക്കാലം നോക്കുന്നില്ലെന്നും പല തവണ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കെ എം മാണിയുടെ മരണശേഷം ഉടനെത്തന്നെ കേരളാ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ആര്‍ക്ക് എന്നതില്‍ വലിയ അധികാരത്തര്‍ക്കം തുടങ്ങിയിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴാകട്ടെ തമ്മിലടി അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. ഏറ്റവുമൊടുവില്‍ വര്‍ഷങ്ങളോളം യുഡിഎഫ് കയ്യില്‍ വച്ച പാലാ കയ്യില്‍ നിന്ന് പോയി. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ജയിച്ചു. ദുര്‍ബലനായ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോറ്റു.

കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസ് തര്‍ക്കമാണ് ഏറ്റവുമൊടുവില്‍ പൊട്ടിത്തെറിയിലെത്തിയത്. ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിന് കൈമാറേണ്ടതായിരുന്നു. എന്നാല്‍ ജോസ് കെ മാണി അതിന് തയ്യാറായില്ല. യുഡിഎഫിന്റെ നേതൃത്വത്തില്‍ പല തവണ സമവായചര്‍ച്ചകള്‍ നടന്നു. ഒരുമിച്ച് പോകണം എന്ന നിലപാട് യുഡിഎഫ് കണ്‍വീനറും പ്രതിപക്ഷനേതാവും പല തവണ ജോസ് കെ മാണിയോടും പി ജെ ജോസഫിനോടും പറഞ്ഞു.

ഇതിനിടെ, പി ജെ ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്, കോവിഡ് പ്രതിരോധത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത് എന്ന അഭിപ്രായപ്രകടനം നടത്തിയത് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴി വച്ചു. ജോസഫ് പക്ഷം യുഡിഎഫ് വിടുന്നു എന്ന് അണിയറസംസാരങ്ങളുണ്ടായി. എല്‍ഡിഎഫിലേക്ക് പോകാന്‍ തയ്യാറായി ജോസഫ് വിഭാഗം നില്‍ക്കുകയാണെന്ന ആരോപണം പല തവണ ജോസ് കെ മാണി തന്നെ നേരിട്ട് ഉന്നയിച്ചു. ഇടപെട്ട യുഡിഎഫ് നേതൃത്വം ജോസ് കെ മാണി പക്ഷത്തിന് കര്‍ശനമുന്നറിയിപ്പ് നല്‍കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് പക്ഷത്തിന് കൈമാറിയേ തീരൂ. ജോസ് പക്ഷം രാജി വച്ചില്ലെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരാന്‍ യുഡിഎഫ് തീരുമാനമെടുക്കും എന്ന് അറിയിച്ചിട്ട് പോലും ജോസ് പക്ഷം ഒരിഞ്ച് പിന്നോട്ട് മാറിയില്ല. ഏറ്റവുമൊടുവില്‍ പി ജെ ജോസഫിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ജോസ് കെ മാണിയുമായി ഒരു വട്ടം കൂടി സംസാരിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും അവസാനചര്‍ച്ച കൂടി നടന്നിട്ടും ഒന്നും നടക്കാതിരുന്നതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് യുഡിഎഫ് കടന്നതെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category