1 GBP = 93.80 INR                       

BREAKING NEWS

ഇന്നലെ വെറും 25 മരണങ്ങള്‍ രേഖപ്പെടുത്തിയതിന്റെ ആശ്വാസം നഷ്ടപ്പെടുത്തി ലെസ്റ്ററിലെ കൊറോണ കൊടുങ്കാറ്റ്; ആദ്യത്തെ പകര്‍ച്ചവ്യാധി മടങ്ങും മുന്‍പ് എങ്ങനെ വീണ്ടുമെത്തി? കൊറോണ ബ്രിട്ടനെ വിടാതെ പിന്തുടരുമോ?

Britishmalayali
kz´wteJI³

ന്നലെ ബ്രിട്ടന് ആശ്വസിക്കാന്‍ ഏറെ വകയുണ്ടായിരുന്നു. രേഖപ്പെടുത്തിയത് വെറും 25 കൊറോണ മരണങ്ങള്‍ മാത്രം. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ പകുതിയില്‍ അധികം ആശുപത്രികളിലും ഒരു മരണം പോലും രേഖപ്പെടുത്താതെ ഒരാഴ്ച്ച കടന്നുപോയി. സ്‌കോട്ട്ലാന്‍ഡില്‍ തുടര്‍ച്ചയായ നാലാം ദിവസവും കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ 36 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആന്റിബോഡി പരിശോധന ഉള്‍പ്പടെ ഇന്നലെ 93,881 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 815 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇതിനിടയില്‍, കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ 866 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ച ലെസ്റ്ററില്‍ ബ്രിട്ടനിലെ ആദ്യത്തെ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വംശജരല്ലാത്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ ഭാഷയില്‍ പ്രാവീണ്യമില്ലാത്തതിനാല്‍ ഉണ്ടായ ആശയവിനിമയത്തിലെ പിഴവും, താരതമ്യേന സാമ്പത്തികമായി ഉള്ള പിന്നോക്കാവസ്ഥയുമാണ് രോഗവ്യാപനത്തിനിടയാക്കിയത് എന്നാണ് നിഗമനം. അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഇന്നു മുതല്‍ അടച്ചിടും. സ്‌കൂളുകള്‍ വ്യാഴാഴ്ച്ച അടക്കും 15 ദിവസത്തേക്കാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

കൊറോണ ബാധക്ക് ഏറ്റവുമധികം സാധ്യതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വംശീയ ന്യുനപക്ഷങ്ങള്‍ ധാരാളമായി ഉള്ളതാണ് ഇവിടെ ഇപ്പോള്‍ ഈ രോഗവ്യാപനം ശക്തമാകുവാന്‍ കാരണമായതെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വിലയിരുത്തുന്നത്. ഇത്തരക്കാര്‍ മൊബൈല്‍ പരിശോധനാ കേന്ദ്രങ്ങളിലേക്ക് കൂട്ടം കൂട്ടമായി എത്തിയതാകാം ഇപ്പോള്‍ രോഗവ്യാപനം ഉണ്ടാക്കാന്‍ ഇടയായതെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍, ലെസ്റ്ററില്‍ മാത്രമല്ല, കൊറോണ വീണ്ടും ശക്തി പ്രാപിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യവ്യാപകമായി 36 നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വൈറസ് ബാധ ശക്തി പ്രാപിക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

ഇതിനോടൊപ്പം ബെര്‍ലിന്‍, ലിസ്ബണ്‍, വടക്കന്‍ സ്പെയിന്‍, ബെയ്ജിംഗ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നും കൊറോണയുടെ രണ്ടാം വരവിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിന് തൊട്ടുപിന്നാലെയാണ് രോഗവ്യാപനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ തുടങ്ങിയിട്ടുള്ളത്. അമേരിക്കയിലും രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിക്കുകയാണെങ്കിലും, അത് ഒന്നാം വരവിന്റെ ഭാഗം തന്നെയാണെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദ്ഗദര്‍ പറയുന്നത്.

ഇതിന് മുന്‍പ് ലോകത്തെ വിറപ്പിച്ച റഷ്യന്‍ ഫ്ളൂ, സ്പാനിഷ് ഫ്ളൂ തുടങ്ങിയ പകര്‍ച്ചവ്യാധികളിലെല്ലാം തന്നെ രണ്ടാം വരവായിരുന്നു കൂടുതല്‍ മാരകമെന്നത് ആശങ്കയുണര്‍ത്തുന്ന ഒന്നാണ്. കോവിഡ് 19ന്റെ കാര്യത്തിലും ഇതുതന്നെയായിരിക്കും സംഭവിക്കുക എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാം വരവ് പ്രത്യക്ഷമാകുന്ന ഇടങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണുകള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കി വൈറസ് വ്യാപനം തടയണമെന്നാണ് ആരോഗ്യ രംഗത്തെ പല പ്രമുഖരുടെയും അഭിപ്രായം. അല്ലെങ്കില്‍ ഇത് കാട്ടുതീ പോലെ പടരുമെന്നും അവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category