1 GBP = 93.80 INR                       

BREAKING NEWS

കൗമാരക്കാരനായ മകന്റെ മൊബൈലില്‍ കണ്ട മെസേജ് കണ്ട് ഞെട്ടിയ മാതാപിതാക്കള്‍ വിളിച്ചുകൊണ്ടു പോയത് പോലീസ് സ്റ്റേഷനിലേക്ക്; ബലാത്സംഗം നടന്ന് രണ്ട് മാസത്തിന് ശേഷം 18 കാരനെ അപ്പനും അമ്മയും കൂടി ജയിലിലടച്ച കഥ

Britishmalayali
kz´wteJI³

ന്ധങ്ങള്‍ക്കപ്പുറം നീതിക്കും ന്യായത്തിനും പ്രാധാന്യം കൊടുത്ത ഒരു സംഭവ കഥ. സ്വന്തം മകന്റെ മൊബൈല്‍ ഫോണില്‍ കണ്ട ഒരു മെസേജ് മാതാപിതാക്കളെ ഞെട്ടിച്ചു. എങ്കിലും അവര്‍ക്ക് എന്തുചെയ്യണമെന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. കുറ്റം ചെയ്ത മകനെ നിയമത്തിന് വിട്ടുകൊടുക്കുക തന്നെ ചെയ്തു. ബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയോട് മാപ്പ് ചോദിച്ച് അയച്ച സന്ദേശമാണ് 18 കാരനായ ജാക്ക് ഇവാന്‍സിനെ കുടുക്കിയത്. ഇര ഇതുവരെ പരാതി പറയാത്തതിനാല്‍ കേസ് ഉണ്ടായിരുന്നില്ല.

എന്നാല്‍ സംഭവത്തിനു രണ്ട് മാസങ്ങള്‍ക്ക് ശേഷം ജാക്ക് തന്റെ ഇരയോട് മാപ്പ് പറഞ്ഞ് അയച്ച സന്ദേശം ശ്രദ്ധയില്‍ പെട്ട പിതാവ് ജോനാഥനും, രണ്ടാനമ്മ സാറാ മോറിസ്സും മകനോട് കാര്യങ്ങള്‍ പോലീസില്‍ അറിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല, അവര്‍ തന്നെ അവനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. പോലീസിന് മുന്നില്‍ ജാക്ക് തന്റെ തെറ്റ് തുറന്ന് സമ്മതിക്കുകയും ചെയ്തു. ജാക്കിന്റെ ഇരയെ കണ്ടെത്തിയ പോലീസിനോട് താന്‍ ബലത്സംഗം ചെയ്യപ്പെട്ട കാര്യം ഇര തുറന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ജാക്കിനെതിരെ ബലാത്സംഗത്തിന് കേസ്സെടുക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ മകന്‍ സത്യം തുറന്ന് പറയണം എന്നാണ് താന്‍ ആഗ്രഹിച്ചതെന്ന് പറഞ്ഞ ജാക്കിന്റെ പിതാവ്, അവന്‍ കുറ്റം ചെയ്തെങ്കില്‍ അത് തുറന്നു സമ്മതിക്കണം എന്നും തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്ന് പറഞ്ഞു. അതിന് അവനെ പ്രേരിപ്പിക്കാന്‍ തങ്ങള്‍ ഏറെ ബുദ്ധിമുട്ടി എന്നും അയാള്‍ പറയുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തന്നെ ആക്രമിക്കരുതെന്ന് പെണ്‍കുട്ടി പറഞ്ഞെങ്കിലും അത് കാര്യമാക്കാതെ ബലപ്രയോഗം കൊണ്ട് ജാക്ക് കീഴ്പ്പെടുത്തുകയായിരുന്നു എന്നാണ് ഇര കോടതിയില്‍ പറഞ്ഞത്.

ഇത് ഒരു പ്രത്യേക സാഹചര്യമായി കണക്കാക്കി പ്രതിക്ക് ശിക്ഷ വിധിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത്രയും ഗുരുതരമായ ഒരു കുറ്റം ഏറ്റുപറയുവാന്‍ സാധാരണയായി ആരും തയ്യാറാകാറില്ലെന്നും, പശ്ചാത്താപമുള്ളതുകൊണ്ടാണ് ജാക്ക് അത് ചെയ്തതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. മാത്രമല്ല ഇരയോട് മാപ്പ് പറഞ്ഞ് സന്ദേശമയക്കുകയും ചെയ്തു, എന്നാല്‍ കോടതി ആ അപേക്ഷ ചെവിക്കൊണ്ടില്ല. ബ്രിഡ്ഗെന്‍ഡിലെ പാര്‍ക്ക് യംഗ് ഒഫെന്‍ഡേഴ്സ് ഇന്‍സ്റ്റിറ്റിയൂഷനിലേക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കാന്‍ അയക്കുകയായിരുന്നു കോടതി.

ജാക്കിന്റെ സ്വന്തം അമ്മ മാത്രമായിരുന്നു കോടതിയില്‍ ഈ കുട്ടിക്കുറ്റവാളിയെ കാണുവാന്‍ എത്തിയത്. രണ്ട് വര്‍ഷത്തെ തടവു ശിക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ മകനെ തന്റെ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ നിര്‍ത്തുവാനാണ് പിതാവ് ജോനാഥന്‍ ഉദ്ദേശിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category