1 GBP = 93.80 INR                       

BREAKING NEWS

മെര്‍ക്കല്‍... ആ പെണ്ണുമ്പിള്ളയ്ക്ക് വട്ടാണ്... ഡേയ് മറ്റേ സുന്ദരി... അവള്‍ മോസ്‌കോയില്‍ തന്നെയുണ്ടോ? ഞാന്‍ ഒരു മുതലാളിയും മിടുക്കനുമാണെന്ന് നിനക്കറിയില്ലേ... രണ്ടെണ്ണം വീശി സ്റ്റീം ബാത്തിനിറങ്ങുന്ന കൂട്ടുകാരെ പോലെ പുട്ടിനോട് വിടുവായത്തം വിളമ്പി ട്രംപ്; ട്രംപ്- പുട്ടിന്‍ ടെലഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്കയെ നാണം കെടുത്തുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

മേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ, റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുട്ടിനുമായുള്ള സ്വകാര്യ ടെലഫോണ്‍ സംഭാഷണങ്ങള്‍ സ്റ്റീം ബാത്ത് എടുക്കുന്ന രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ പോലെയണെന്നാണ് ഈയിടെ പുറത്തായ ചില സംഭാഷണ ശകലങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രശസ്തനായ വാട്ടര്‍ഗേറ്റ് റിപ്പോര്‍ട്ടര്‍ കാള്‍ ബേന്‍സ്റ്റീന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് മുഖാമുഖ സംഭാഷണങ്ങളില്‍ എപ്പോഴും പുട്ടിനാണ് മേല്‍ക്കൈ എന്നാണ്. പുട്ടിനുമായും മറ്റ് ലോകനേതാക്കളുമായും ഉള്ള ടെലിഫോണ്‍ കോളുകളില്‍ ട്രംപ് എപ്പോഴും തന്റെ സമ്പത്തിനെ കുറിച്ചും ജീവിതവിജയത്തെ കുറിച്ചും വീമ്പിളക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം പുട്ടിന്‍, അമേരിക്കയുടെ മുന്‍ പ്രസിഡണ്ടുമാരെ ബുദ്ധിശൂന്യരെന്നും ദുര്‍ബ്ബലരെന്നുമാണ് വിശേഷിപ്പിക്കാറുള്ളത് എന്നും വാട്ടര്‍ഗേറ്റ് റിപ്പോര്‍ട്ടര്‍ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുട്ടിനെ പ്രശംസിച്ചതും റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് ഊന്നി പറഞ്ഞതും ട്രംപിന് ഏറെ മാധ്യമ വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തു. എന്നിട്ടും അദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയിച്ചു. പിന്നീട് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്നും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നും യു എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എപ്പോഴും ചെയ്യാറുള്ളതുപോലെ തന്റെ സ്വത്തിനെ കുറിച്ച് ഊറ്റം കൊള്ളുക മാത്രമല്ല മോസ്‌കോയില്‍ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. പുട്ടിന്‍ പാശ്ചാത്യ നാടുകളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ട്രംപ് വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ ബിസിനസ്സ് അതിലൂടെ വളര്‍ത്താമെന്നും പുട്ടിന്‍ തന്നെ ബഹുമാനിക്കുന്നുണ്ടെന്നുമാണ്, ഒരു പ്രമുഖ വ്യക്തി പ്രതികരിച്ചു.

അമേരിക്കന്‍ സൈനികരെ വധിക്കാന്‍ റഷ്യ താലിബന്‍ ഭീകരര്‍ക്ക് പാരിതോഷികം നല്‍കി എന്ന കര്യം ഇന്റലിജന്‍സ് ട്രംപിനെ അറിയിച്ചിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടും വരുന്നത്. എന്നാല്‍ ട്രംപിനെ ഇന്റലിജന്‍സ് ഈ വിവരം അറിയിച്ചിരുന്നു എന്ന കാര്യം വൈറ്റ്ഹൗസ് വൃത്തങ്ങള്‍ നിഷേധിച്ചിരുന്നു. ഈ ഫോണ്‍ വിളികളില്‍ ട്രംപ് എന്നും പുട്ടിനെ കുറിച്ച് ഉത്കണ്ഠയുള്ള വ്യക്തിയായിട്ടാണ് കാണപ്പെടുന്നത്. എന്നാല്‍ മുന്‍ കെ ജി ബി ഉദ്യോഗസ്ഥനായ പുട്ടിന്‍ അതിസൂത്രശാലിയാണെന്നാണ് മറ്റു ചില നിരീക്ഷകര്‍ പറയുന്നത്.

അതുപോലെ തുര്‍ക്കിയുടെ ഏകാധിപതി റെസെപ് എര്‍ഡോഗനുമായുള്ള ടെലെഫോണ്‍ സംഭാഷണങ്ങളിലും ട്രംപിന്റെ വിഭ്രാന്തികള്‍ ദൃശ്യമാകുന്നുണ്ട്. പുട്ടിനുമായും എര്‍ഡോഗനുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങളിലെല്ലാം ട്രംപ് തന്റെ മുന്‍ഗാമികളെ കുറിച്ച് മോശമായ രീതിയില്‍ പ്രതികരിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലെ പ്രമുഖ വനിതാ നേതാക്കള്‍ക്കെതിരെയും മോശമായ രീതിയില്‍ അദ്ദേഹം സംസാരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ശക്തയായ വനിത എന്ന് ഫോബ്സ് ലിസ്റ്റ് ചെയ്ത ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കല്‍ ഒരു പടുവിഡ്ഢിയാണെന്നാണ് ട്രംപ് പറയുന്നത്. അവര്‍ റഷ്യയുടെ ഏറാന്‍ മൂളിയാണെന്നും പറയുന്നു.

നേരത്തെ റഷ്യയില്‍ നിന്നും ജര്‍മ്മനിയിലേക്ക് പ്രകൃതിവാതകം പൈപ്പ് വഴി കൊണ്ടുവരാനുള്ള ഒരു പദ്ധതി സംബന്ധിച്ച് മെര്‍ക്കലിനെതിരെ ട്രംപ് പരസ്യമായി പലതവണ പ്രതികരിച്ചിരുന്നു. നാറ്റോ സഖ്യത്തിന്റെ പ്രതിരോധ പരിപാടികളില്‍ നിശ്ചയിക്കപ്പെട്ട രീതിയിലുള്ള ഇടപെടലുകള്‍ ജര്‍മ്മനി നടത്തുന്നില്ല എന്നും ആരോപിച്ചിരുന്നു.

ഇത്തരത്തിലുള്ള സ്വകാര്യ ടെലഫോണ്‍ സംഭാഷണങ്ങള്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നാണ് മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി പറയുന്നത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മായുമായുള്ള ട്രംപിന്റെ സംഭാഷണങ്ങള്‍ അവരെ അപമാനിക്കുന്നതും കളിയാക്കുന്ന തരത്തില്‍ ഉള്ളതുമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ട്രംപുമായി സംസാരിക്കുമ്പോള്‍ ആസ്ട്രേലിയന്‍ പ്രധാനമന്ത്രിക്കും ഇത്തരത്തിലുള്ള നിന്ദകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

ഫോണ്‍വിളികള്‍ സംബന്ധിച്ച ട്രംപിന്റെ ഏറ്റവും വലിയ പ്രശ്നം, മറുവശത്തുള്ളയാള്‍ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കില്ല എന്നതാണെന്ന് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡണ്ട് എന്ന നിലയില്‍ എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന് പറഞ്ഞാല്‍, അതിനെ കുറിച്ച് ചിന്തിക്കാതെ, തന്നെ അപമാനിക്കാനുള്ള ശ്രമമായി അതിനെ കാണും. നേരത്തേ ഉക്രെയിന്‍ പ്രസിഡണ്ടുമായുള്ള ട്രംപിന്റെ ഫോണ്‍ കോള്‍ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യുന്നതുവരെ കാര്യങ്ങള്‍ എത്തിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category