1 GBP = 93.80 INR                       

BREAKING NEWS

ലെസ്റ്റര്‍ ഒരു തുടക്കം മാത്രം; 36 പട്ടണങ്ങളും കൗണ്ടികളും അടച്ചുപൂട്ടും; കടകളും സ്‌കൂളുകളും അടച്ച് വീണ്ടും വീട്ടില്‍ ഇരിക്കേ ണ്ട പട്ടണങ്ങളിലാണോ നിങ്ങള്‍ താമസിക്കുന്നത് എന്നറിയാം

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരാനിരിക്കെ, ബ്രിട്ടനിലെ മുപ്പത്താറോളം പട്ടണങ്ങളിലും കൗണ്ടികളിലും പ്രാദേശിക ലോക്ക്ഡൗണ്‍ ഉടന്‍ വരുമെന്നറിയുന്നു. ലെസ്റ്ററില്‍ രോഗവ്യാപന തോത് കാര്യമായി വര്‍ദ്ധിച്ചതോടെ ഇന്നുമുതല്‍ ഇവിടെ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ മറ്റെല്ലാം ഇന്നുമുതല്‍ അടച്ചിടും. വ്യാഴാഴ്ച്ച മുതല്‍ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. 15 ദിവസത്തേക്കാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വ്യാപനത്തിന് ശക്തി വര്‍ദ്ധിച്ചതായ റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത് നിയന്ത്രിക്കാനായില്ലെങ്കില്‍ ഇനിയും ധാരാളം സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതായി വരും എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം ജൂലായ് 4 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇളവുകള്‍ ലെസ്റ്ററിന് ബാധകമാകില്ലെന്നും അവര്‍ പറഞ്ഞു.

ഇംഗ്ലണ്ടിലെ 151 അപ്പര്‍ ടയര്‍ പ്രാദേശിക തോറിറ്റികളില്‍ 36 ഇടങ്ങളില്‍ രോഗവ്യാപനം ശക്തിപ്രാപിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലെസ്റ്ററില്‍ ഇപ്പോള്‍ രോഗവ്യാപന തോത് 1,00,000 പേരില്‍ 135 പേര്‍ക്ക് എന്ന നിലയിലാണ്. തൊട്ടടുത്ത പ്രദേശങ്ങളിലേതിനേക്കാള്‍ ഏതാണ്ട് മൂന്നിരട്ടിയാണിത്. മറ്റു പല പട്ടണങ്ങളിലും കൗണ്ടികളിലും രോഗവ്യാപന തോത് ഈ നിലയിലേക്ക് ഉയരും എന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഡോണ്‍കാസ്റ്റര്‍, ഡെര്‍ബിഷെയര്‍ എന്നിവിടങ്ങളിലാണ് ഈ വര്‍ദ്ധനവ് കൂടുതല്‍ പ്രകടമാകുന്നത്.

ബാര്‍ക്കിംഗ് ആന്‍ഡ് ഡാഗെന്‍ഹാം, ബ്രെന്റ്, ഡെര്‍ബിഷയര്‍, ഡോണ്‍കാസ്റ്റര്‍, ഈലിംഗ്, എന്‍ഫീല്‍ഡ്, ഗെയ്റ്റ്ഷെഡ്, ഗ്ലോസ്റ്റര്‍ഷയര്‍, ഹാമ്മര്‍സ്മിത്ത് ആന്‍ഡ് ഫുള്‍ഹാം, ഹാരിംഗേ, ഹാരോ, ഹാവെറിംഗ്, ഹൗന്‍സ്ലോ, ഐല്‍ ഓഫ് വൈറ്റ്, കെന്‍സിംഗ്ടണ്‍ ആന്‍ഡ് ചെല്‍സി, മെഡ്വേ, മില്‍ട്ടണ്‍ കീനെസ്സ്, പ്ലിമത്ത്, പോര്‍ട്സ്മൗത്ത്, റെഡ് ബ്രിഡ്ജ്, റെഡ്കാര്‍ ആന്‍ഡ് ക്ലെവ്ലാന്‍ഡ്, റിച്ച്മോണ്ട്, സാന്‍ഡ്വെല്‍, സ്ലോ, സഫ്ളോക്ക്, സന്‍ഡെര്‍ലാന്‍ഡ്, ടവര്‍ ഹാംലെറ്റ്സ്, വേയ്ക്ക് ഫീല്‍ഡ്, വാള്‍സാല്‍, വാന്‍ഡ്സ്വര്‍ത്ത്, വെസ്റ്റ്മിനിസ്റ്റര്‍, വിഗാന്‍, വില്‍ട്ഷെയര്‍, വിന്‍ഡ്സര്‍ ആന്‍ഡ് മെയ്ഡന്‍ഹെഡ്, യോര്‍ക്ക് എന്നിവിടങ്ങളിലാണ് ലെസ്റ്ററിന് പുറമെ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

ബ്രിട്ടനില്‍ ഇപ്പോഴും വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രതിദിനം ആയിരത്തോളം പേരില്‍ കൊവിഡ് 19 സ്ഥിരീകരിക്കപ്പെടുന്നുണ്ട്. യൂറോപ്പില്‍ കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ബ്രിട്ടനില്‍ ഇതുവരെ 42,000 ത്തോളം കൊവിഡ് മരണങ്ങളാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഏകദേശം 60,000 ത്തില്‍ അധികമായിരിക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category