1 GBP = 93.80 INR                       

BREAKING NEWS

എംഒടി കാലാവധി ആറു മാസം വരെ നീട്ടിയത് ജൂലായ് 31ന് അവസാനിക്കും; ആഗസ്റ്റ് ഒന്നു മുതല്‍ പുതിയ എംഒടി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കാറോടിച്ചാല്‍ പിടിവീഴും; കൊറോണയുടെ പേരിലുള്ള ഇളവ് തീരും മുന്‍പ് എംഒടി പുതുക്കാന്‍ മറക്കരുതേ

Britishmalayali
kz´wteJI³

നിയമപ്രകാരം നിര്‍ബന്ധമായ എം ഒ ടി ടെസ്റ്റുകള്‍ വീണ്ടും പുനരാരംഭിക്കുകയാണ്. കൊറോണാ വ്യാപനത്തെ തുടര്‍ന്ന് ആറു മാസത്തേക്ക് നീട്ടിയ കാലാവധി ജൂലായ് 31 ഓടെ അവസാനിക്കും. അതായത് ഓഗസ്റ്റ് 1 മുതല്‍ നിങ്ങളുടെ കാര്‍ നിരത്തിലിറക്കണമെങ്കില്‍ എം ഒ ടി സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ്. ഈ ദിവസത്തിലോ അതിന് ശേഷമോ കാലാവധി തീരുന്ന എം ഒ ടി സെറ്റുള്ള വാഹനങ്ങള്‍ക്ക് ഇത് ബാധകമാണ്. എന്നാല്‍ മാര്‍ച്ച് 30 നും ജൂലായ് 31 നും ഇടയില്‍ കാലാവധി തീരുന്ന വാഹനങ്ങള്‍, അവ റോഡിലോടിക്കാന്‍ പറ്റിയ അവസ്ഥയിലാണെങ്കില്‍ ആറ് മാസത്തെ ഇടവേളക്ക് അര്‍ഹരാണ്.

നിങ്ങള്‍ ഈ നീട്ടിയ കാലാവധിക്ക് അര്‍ഹരാണെങ്കില്‍ എം ഒ ടി തീയതി ഓട്ടോമാറ്റിക് ആയി ആറ് മാസത്തേക്ക് നീട്ടിയിട്ടുണ്ടാകും. എന്നാല്‍ അത്തരക്കാര്‍ക്കും സ്വമേധയാ ഇപ്പോള്‍ എം ഒ ടി സര്‍ട്ടിഫിക്കറ്റ് എടുക്കാവുന്നതാണ്. ഇതില്ലാതെ വാഹനമോടിക്കുന്നത് കുറ്റകരമാണ്. 2,500 പൗണ്ട് വരെ പിഴയും വാഹനമോടിക്കുന്നതില്‍ നിന്നും വിലക്കും മൂന്ന് പെനാല്‍റ്റി പോയിന്റുകളും ലഭിച്ചേക്കാം.

ലോക്ക്ഡൗണ്‍ കാലത്ത് അത്യാവശ്യ സര്‍വ്വീസുകള്‍ നല്‍കാന്‍ വളരെ കുറവ് ഗാരേജുകള്‍ മാത്രമേ തുറന്നിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ 90 ശതമാനം ഗാരേജുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതുപോലെ ടെസ്റ്റിംഗ് കപ്പാസിറ്റി, സാധരണയുള്ളതിന്റെ 70 ശതമാനം വരെ എത്തിയിട്ടുമുണ്ട്. അത് ക്രമമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അപകട സാധ്യത കൂടിയ വിഭാഗത്തില്‍ പെട്ടതോ സെല്‍ഫ് ഐസൊലേഷനില്‍ ഉള്ളതോ ആയ വാഹന ഉടമകള്‍ക്ക് സമീപത്തുള്ള ഗാരേജുമായി ബന്ധപ്പെടാവുന്നതാണ്. ചില ഗാരേജുകള്‍ പിക്ക്-അപ്, ഡ്രോപ്-ഓഫ് സര്‍വീസുകള്‍ നല്‍കുന്നതിനാല്‍ ഗാരേജില്‍ പോകാതെ തന്നെ എം ഒ ടി സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാം.

നിങ്ങളുടെ വാഹനം എം ഒ ടിക്കായി കൊണ്ടുപോകുമ്പോള്‍ വെഹിക്കിള്‍ ടാക്സ് കുടിശ്ശിക ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഓഫ് ദി റോഡ് ആയി റെജിസ്റ്റര്‍ ചെയ്യാം. ആളുകള്‍ വീണ്ടും വാഹനങ്ങളുമായി റോഡുകളില്‍ എത്താന്‍ തുടങ്ങിയതോടെ റോഡ് സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനായി ആണ് ആഗസ്റ്റ് 1 മുതല്‍ എം ഒ ടി ടെസ്റ്റിംഗ് വീണ്ടുംനിര്‍ബന്ധമാക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കൊറോണ വ്യാപനകാലത്ത് സെല്‍ഫ് ഐസൊലേഷനില്‍ പോയവരും മറ്റുമായി നിരവധിപേര്‍ക്ക് എം ഒ ടി പുതുക്കാനായില്ല. അതിനാലാണ് ഇളവ് അനുവദിച്ചത്. ഇപ്പോള്‍ ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ ഇളവുകള്‍ വന്നിരിക്കുന്നു. ആളുകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. മാത്രമല്ല 90 ശതമാനം ഗാരേജുകളും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുമുണ്ട്.ഈ പശ്ചാത്തലത്തില്‍ എം ഒ ടി വീണ്ടും നിര്‍ബന്ധമാക്കിയതില്‍ തെറ്റില്ലെന്ന് തന്നെയാണ് മിക്കവരും പറയുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category