1 GBP = 93.80 INR                       

BREAKING NEWS

ബിസിനസ്സ് മീറ്റിംഗുകളില്‍ മാസ്‌ക് ധരിക്കുന്നത് ആശയവിനിമയത്തിന് വിഘാതമാകുന്നുണ്ടോ? കൂടുതല്‍ വ്യക്തമായി സംസാരിക്കാന്‍ ബ്ലൂടൂത്ത് മാസ്‌കുകള്‍; സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാം; എട്ട് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താം; ജപ്പാന്‍ കമ്പനി വികസിപ്പിച്ച് സ്മാര്‍ട്ട് മാസ്‌കുകളെ കുറിച്ച് കൂടുതല്‍ അറിയാം

Britishmalayali
kz´wteJI³

വശ്യമാണ് കണ്ടുപിടുത്തത്തിന്റെ മാതാവ് എന്നാണ് പറയാറുള്ളത്. അത് ശരിവയ്ക്കും വിധം കൊറോണക്കാലത്ത് വിവിധ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജപ്പാനിലെ ഡുനട്ട് റോബോട്ടിക്സ് വികസിപ്പിച്ച സ്മാര്‍ട്ട് മാസ്‌ക് ആണ് ഈ ശൃംഖലയിലെ ഏറ്റവും പുതിയ കണ്ണി. സംസാരം വ്യക്തമാകുവാന്‍ വേണ്ടി ഇനി മുതല്‍ മാസ്‌ക് മുഖത്തുനിന്നും മാറ്റേണ്ടിവരില്ല. കാരണം, ഈ സ്മാര്‍ട്ട് മാസ്‌കില്‍ നിങ്ങളുടേ ശബ്ദം വര്‍ദ്ധിപ്പിക്കുവാന്‍ കഴിവുള്ള ആംപ്ലിഫയര്‍ ഉള്ളതാണ്.

അതുമാത്രമല്ല സി-മാസ്‌ക് എന്ന് പേരിട്ടിരിക്കുന്ന ഈ ന്യു ജനറേഷന്‍ മാസ്‌കിന്റെ പ്രത്യേകത. ഇതില്‍ ബ്ലൂടൂത്ത് ഉണ്ട്. ഒരു സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ച് നിങ്ങളുടെ സംഭാഷണങ്ങള്‍ ടെക്സ്റ്റ് മെസേജുകളായി മാറ്റാനും എട്ട് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനും സാധിക്കും. ജാപ്പനീസ് ക്രൗഡ് ഫംണ്ടിംഗ് സൈറ്റായ ഫണ്ടിന്നോ വഴി 2,60,000 ഡോളറാണ് ഇതിന്റെനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി സ്വരൂപിച്ചത്.

ആരംഭം എന്ന നിലയില്‍ 5,000 മാസ്‌കുകളായിരിക്കും നിര്‍മ്മിക്കുക. ഇത് വരുന്ന സെപ്റ്റംബറില്‍ ജപ്പാനില്‍ വിതരണം ചെയ്യും എന്നും കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു. ഏകദേശം 37 ഡോളറായിരിക്കും ഇതിന്റെ വില. പരിഭാഷപ്പെടുത്തുന്ന സേവനം ഉപയോഗിക്കണമെങ്കില്‍ അതിന് പ്രതിമാസം ഒരു നിശ്ചിറ്റ ഫീസ് നല്‍കേണ്ടിവരും. ഇംഗ്ലീഷ്, ചൈനീസ്, സ്പാനിഷ്, ഫ്രഞ്ച്, തായ്, വിയറ്റ്നാമീസ്, ഇന്‍ഡോനേഷ്യന്‍ എന്നീ എട്ട് ഭാഷകളിലാണ് ഇപ്പോള്‍ പരിഭാഷ ലഭ്യമാക്കുക. സമീപ ഭാവിയില്‍ ഇത് കൂടുതല്‍ ഭാഷകളിലേക്ക് വ്യാപിപ്പിക്കും.

ഈ മാസ്‌കില്‍ തന്നെ ഘടിപ്പിച്ചിട്ടുള്ള മൈക്രോഫോണ്‍ ഉപയോഗിച്ച് ബിസിനസ്സ് മീറ്റിംഗുകളുടെ വിവരങ്ങള്‍ ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാര്‍ട്ട് ഫോണില്‍ റെക്കോര്‍ഡ് ചെയ്യുവാന്‍ സാധിക്കും. കോവിഡ്-19 ല്‍ നിന്നുള്ള സംരക്ഷണത്തിന് ഉപയോഗിക്കുന്ന മറ്റേതൊരു മാസ്‌കിനേയും പോലെ ഇതും പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഇതേ കമ്പനി നേരത്തെ പുറത്തിറക്കിയ ഒരു ഡെസ്‌ക്ടോപ് ഹെല്പര്‍ റോബോട്ടിന്റെ സാങ്കേതിക വിദ്യ ഭാഗികമായി ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

ഹെല്‍പര്‍ റോബോട്ടിന്റെ രൂപകല്‍പന പൂര്‍ത്തിയായത് ഒരുപാട് നാളത്തെ കഠിനാദ്ധ്വാനത്തിന് ശേഷമാണ്. കൊറോണാ വൈറസ് നമ്മുടെ സമൂഹത്തെ സമൂല പരിവര്‍ത്തനം നടത്തിയപ്പോള്‍ പുതിയ ജീവിത ശൈലിയില്‍ ഉപയോഗയോഗ്യമായ രീതിയില്‍ ഞങ്ങള്‍ ആ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നു എന്നാണ് ഇതിനെ കുറിച്ച് ഡു നട്ട് അധികൃതര്‍ പറയുന്നത്. അമേരിക്ക, യൂറോപ്പ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്‍പ്പടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇതിന് ആവശ്യക്കാര്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞ കമ്പനി വൃത്തങ്ങള്‍ അത് ഉടന്‍ തന്നെ ജപ്പാന് വെളിയിലും ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

കൊറോണ പ്രതിരോധത്തിന് ആധുനിക സാങ്കേതിക വിദ്യയുമായി നാസയും

ലോകം മുഴുവന്‍ കൊറോണ എന്ന ഭീകരനെ പ്രതിരോധിക്കുന്നതിനെ കുറിച്ചു തന്നെയാണ് ആലോചിക്കുന്നത്. പലവിധത്തിലുള്ള ഉപാധികളും ഉപകരണങ്ങളും അതിന്റെ ഭാഗമായി ഇന്ന് ലോകത്ത് ലഭ്യവുമാണ് അതിലേക്ക് മറ്റൊരു ഉപകരണം കൂടി സംഭാവന ചെയ്യുകയാണ് നാസ. നേരത്തേ കോവിഡ് രോഗികള്‍ക്കായുള്ള വെന്റിലേറ്റര്‍ രൂപ കല്പന ചെയ്തിരുന്നു. ഇപ്പോള്‍ അവര്‍ വരുന്നത് കൊറോണ പ്രതിരോധത്തില്‍ സുപ്രധാന പങ്ക് വഹിച്ചേക്കാവുന്ന മറ്റൊരു ഉപകരണവുമായാണ്.

ജെറ്റ് പ്രൊപല്‍ഷന്‍ ലാബ് ഇപ്പോള്‍ രൂപകല്പന ചെയ്തിരിക്കുന്നത് പുതിയൊരു നെക്ക്ലെസ് ആണ്. അത് ധരിക്കുന്ന വ്യക്തിയുടെ കൈകള്‍ സ്വന്തം മുഖത്തിനോട് അടുത്തെത്തിയാല്‍ ഉടന്‍ അത് വൈബ്രേഷനിലൂടെയോ മറ്റ് സിഗ്‌നലുകളിലൂടെയോ മുന്നറിയിപ്പ് നല്‍കും. കൈകള്‍ മുഖത്തെ സ്പര്‍ശിക്കുന്നതില്‍ നിന്നും അപ്രകാരംനിങ്ങളെ സഹായിക്കും. എത്രയൊക്കെ ശ്രമിച്ചാലും ആളുകള്‍ സ്വയമറിയാതെ മൂക്കിലും വായിലും കണ്ണുകളിലും ഒക്കെ തൊട്ട് പോകും. ഇങ്ങനെ ചെയ്യുന്നത് കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഒന്നാണ്. അതിനായാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്. നാസ പറയുന്നു.

പള്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ ആധുനിക നെക്ലെസ് 12 ഇഞ്ചോളം റേഞ്ചുള്ള ഒരു ഇന്‍ഫ്രാറെഡ് പ്രോക്സിമിറ്റി സെന്‍സര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മാസ്‌കുകള്‍ക്കും റെസ്പിരേറ്ററുകള്‍ക്കും പകരമായി ഉപയോഗിക്കാവുന്ന ഒന്നല്ല ഇതെന്നും അവയോടൊപ്പം ഉപയോഗിക്കേണ്ട ഒരു ഉപകരണമാണിതെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്. 18 മുതല്‍ 24 ഇഞ്ച് വരെ നീളമുള്ള നെക്ലെസില്‍ ഒരു പെന്‍ഡന്റോടു കൂടിയതാണ് ഈ ഉപകരണം. മുഖത്തില്‍ നിന്നും 12 ഇഞ്ച് താഴെ പെന്‍ഡന്റ് വരുന്ന രീതിയില്‍ വേണം ഇത് ധരിക്കുവാന്‍. കൈകള്‍ നാം അറിയാതെ മുഖത്തിനടുത്തെത്തിയാല്‍, 3 വോള്‍ട്ട് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പെന്‍ഡന്റ് വൈബ്രേഷന്‍ വഴി മുന്നറിയിപ്പ് നല്‍കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category