1 GBP = 98.20INR                       

BREAKING NEWS

ജീവന്റെ ജീവനായ അമ്മയെ കാണാതെ മക്കള്‍; ഭര്‍ത്താവ് നാട്ടില്‍ കുടുങ്ങിയതോടെ വരുമാന മാര്‍ഗം നിലച്ച് പട്ടിണിയുടെ വക്കിലെത്തിയ കുടുംബങ്ങള്‍; അമ്മയും കുഞ്ഞും നാട്ടില്‍ കുടുങ്ങിയതോടെ ഒറ്റപ്പെട്ടു പോയ മൂത്ത കുട്ടികള്‍; ഇ ലേണിങില്‍ സഹായിയാകേണ്ട അമ്മമാര്‍ അടുത്തില്ലാതെ വിഷമിക്കുന്ന മക്കള്‍: കോവിഡ് കാലത്ത് പ്രവാസികളുടെ പ്രയാസങ്ങള്‍ പറഞ്ഞറിയിക്കാവുന്നതിലും വലുത്

Britishmalayali
kz´wteJI³

ദുബായ്: നാട്ടിലെന്തെങ്കിലും അത്യാവശ്യം വന്നാല്‍ പ്രിയപ്പെട്ടവരെ ഗള്‍ഫ് നാടുകളിലെ വീടുകളില്‍ സുരക്ഷിതമാക്കി കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരാണ് പ്രവാസികളില്‍ പലരും. നാട്ടില്‍ കിട്ടുന്നതിലും സുരക്ഷിതത്വം ഗള്‍ഫ് നാടുകളില്‍ കിട്ടുന്നതിനാല്‍ ആരും ഭയപ്പെടാറുമില്ല. എന്നാല്‍ കോവിഡ് കാലത്തിന് തൊട്ടു മുമ്പ് കേരളത്തിലേക്ക് യാത്ര ചെയ്ത് നാട്ടില്‍ കുടുങ്ങിയ പല പ്രവാസികളും അനുഭവിക്കുന്ന മാനസിക പ്രയാസങ്ങള്‍ പറഞ്ഞറിയിക്കാവുന്നതിലും വലുതാണ്. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടും മറ്റും വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികള്‍ കേരളത്തിലേക്ക് കൊണ്ടു വരുന്ന സര്‍ക്കാര്‍ പ്രവാസികള്‍ അനുഭവിക്കുന്ന ഈ മാനസിക പ്രശ്നങ്ങളും പ്രതിസന്ധികളും കൂടി അറിയേണ്ടതാണ്.

മക്കളെ ഗള്‍ഫ് നാടുകളില്‍ പിതാവിനൊപ്പം നിര്‍ത്തി 'ദാ ഇപ്പൊ വരാം..' എന്ന് പറഞ്ഞ് നാട്ടിലേക്ക് പോന്ന പല അമ്മമാരും ഇന്ന് ഗള്‍ഫിലേക്ക് തിരികെ പോകാന്‍ കഴിയാതെ പ്രതിസന്ധിയിലാണ്. പെറ്റമ്മയെ കാണാതെ ജോലിക്ക് പോകുന്ന അച്ഛന്‍ മടങ്ങി വരുന്നതും കാത്ത് ഫ്ളാറ്റ് മുറികളില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷമോ അതിനും മുകളിലാണ്. ഭര്‍ത്താവ് നാട്ടില്‍ കുടുങ്ങിയതോടെ വരുമാന മാര്‍ഗം നിലച്ച് പട്ടിണിയുടെ വക്കിലെത്തിയ കുടുംബങ്ങളും ഗള്‍ഫ് നാടുകളില്‍ നിരവധിയുണ്ട്. പലരും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും കരുണയിലാണ് ജീവിതം തള്ളി നീക്കുന്നത്. ഇന്ത്യയില്‍ രാജ്യാന്തര വിമാന സര്‍വീസ് ആരംഭിക്കുക എപ്പോഴാണെന്ന കാര്യം ഇതുവരെ വ്യക്തമാകാത്തതാണ് ആയിരക്കണക്കിന് പേരെ ദുരിതത്തിലാക്കുന്നത്.

അടുത്ത ബന്ധുക്കളുടെ മരണത്തെ തുടര്‍ന്നും മക്കളുടെ വിദ്യാഭ്യാസ കാര്യത്തിനും വിവാഹം, വീട് കുടിയിരിക്കല്‍ തുടങ്ങിയ വിശേഷങ്ങളില്‍ പങ്കെടുക്കാനുമാണ് കുറഞ്ഞ ദിവസത്തിലേയ്ക്കായി പലരും നാട്ടിലേയ്ക്ക് പോയത്. വാര്‍ഷിക അവധിക്ക് ചെന്നവരും ഒട്ടേറെയുണ്ട്. കോവിഡിനെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടയ്ക്കുന്നതിന് മുന്‍പേ തിരിച്ചുവരാന്‍ സാധിക്കുമായിരുന്നിട്ടും പെട്ടെന്ന് മടങ്ങന്‍ മടിച്ചതാണ് ചിലര്‍ക്ക് വിനയായത്.

നാട്ടില്‍ ചെന്നിട്ട് ഉടനെ തിരിച്ചു പോരാനുള്ള മടിയാണ് പലരേയും ഇത്രയും വലിയ ഊരാക്കുടുക്കിലാക്കിയത്. കൂടാതെ, രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ഇത്ര വൈകുമെന്നും പലരും കരുതിയില്ല. കണക്കുകൂട്ടലുകള്‍ ആകെ താളംതെറ്റിയപ്പോള്‍ പ്രതിസന്ധിയിലായത് ഉപജീവനമാര്‍ഗം തന്നെ. യുഎഇ താമസ വീസക്കാരുടെ തിരിച്ചുപോക്ക് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ഡല്‍ഹിയിലെ യുഎഇ സ്ഥാനപതി അഹമദ് അല്‍ ബന്ന ഈ മാസം 25ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

മാസങ്ങളായി നാട്ടില്‍ കുടുങ്ങി പോയ അമ്മമാരെ കാണാതെ വിലപിക്കുന്ന കുഞ്ഞു മക്കളുടെ വീഡിയോയും മറ്റും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുമ്പോള്‍ അത് എല്ലാ പെറ്റമ്മമാരുടേയും നൊമ്പരമായി മാറുകയാണ്. മക്കളുടെ അരികിലേക്ക് തിരികെ എത്താന്‍ പല മാതാപിതാക്കളും യുഎഇ ഭരണാധികാരിയുടെ ശ്രദ്ധയും ഇക്കാര്യത്തിലേക്ക് ക്ഷണിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ട്വിറ്റര്‍ പേജില്‍ യുഎഇയിലുള്ള രണ്ട് കുട്ടികളുടെ ഒരു വിഡിയോ പ്രത്യക്ഷപ്പെട്ടു. 10 വയസുള്ള പെണ്‍കുട്ടിയും 6 വയസുള്ള ആണ്‍കുട്ടിയും ഇന്ത്യയില്‍ കുടുങ്ങിപ്പോയ മാതാവിനെ തിരിച്ചുകൊണ്ടുവരാന്‍ ദയനീയമായി ആവശ്യപ്പെടുന്ന ആ വീഡിയോ ആരുടെയും കരളലിയിക്കും.

അടിയന്തരാവശ്യത്തിനായി 4 മാസം മുന്‍പ് നാട്ടിലേയ്ക്ക് പോയ മാതാവ് അവിടെ കുടുങ്ങിപ്പോയെന്നും അമ്മയെ കാണാതെ വളരെ വിഷമത്തിലുമാണെന്നും കുട്ടികള്‍ പറയുന്നു. കുട്ടികളുടെ മാതാവാണ് വിഡിയോ പോസ്റ്റ് ചെയ്തത്. മക്കളെ കാണാതെ വിഷമിക്കുന്ന ഒരു മാതാവിന്റെ അപേക്ഷയാണെന്ന് ഇന്ത്യന്‍ അധികൃതരോട് ഇവര്‍ പറയുന്നു.

100 ദിവസത്തിലേറെയായി കുടുംബത്തെ വിട്ട് ഇന്ത്യയില്‍ കഴിയുകയാണെന്നും തിരിച്ചുവരവിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നുമാണ് രക്ഷിത എന്ന യുവതിയുടെ ആവശ്യം. അതേസമയം അമ്മയെ കാണാതെ വിഷമിക്കുന്ന മലയാളി ബാലിക തന്റെ അമ്മയെ തിരികെ കിട്ടാന്്# ഷെയ്ഖ് മുഹമ്മദിനും മോദിക്കും കത്തെഴുതിയിരിക്കുകയാണ്. ദുബായില്‍ ജോലി ചെയ്യുന്ന മധുനായരുടെ മകള്‍ മീനാക്ഷിയാണ് കത്തെഴുതിയത്. അമ്മയെ കാണാതെ മകള്‍ വലിയ വിഷമത്തിലാണെന്നും അവളെ സാന്ത്വനിപ്പിക്കാന്‍ തനിക്കാവുന്നില്ലെന്നും മധു നായരും കുറിക്കുന്നു.

കോവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ഇലേണിങ് ക്ലാസുകളാണ് നടക്കുന്നത്. മിക്ക കുട്ടികളും അമ്മമാര്‍ കൂട്ടിരുന്നാലെ പഠിക്കൂ. എന്നാല്‍ അമ്മമാര്‍ നാട്ടില്‍ പെട്ടതോടെ കുട്ടികളുടെ പഠനവും അവതാളത്തിലായി.ജോലിക്ക് പോകുന്ന പിതാക്കന്മാര്‍ക്ക് മക്കളെ കാര്യമായി ശ്രദ്ധിക്കാനും സാധിക്കുന്നില്ല. മക്കളെ ബന്ധുക്കളുടെ അരികില്‍ വിട്ട് ചെന്ന മാതാപിതാക്കളും ഉണ്ട്. കുട്ടികളുടെ പഠനത്തെ ഇത് ഏറെ ബാധിച്ചതായി കണ്ണൂര്‍ താഴേ ചൊവ്വ സ്വദേശി ശ്രീനന്ദന്‍ പറഞ്ഞു. ഗള്‍ഫിലെ ഓണ്‍ലൈന്‍ ക്‌ളാസ്സുകളില്‍ പങ്കെടുക്കുവാന്‍ വേണ്ട ഇന്റര്‍നെറ്റ് സൗകര്യം നാട്ടില്‍ പലയിടത്തും കുറവായതിനാല്‍ അവിടെയുള്ള കുട്ടികളുടെ കാര്യവും പരിതാപകരമായി.

അടുത്തിടെ പിറന്ന കുഞ്ഞിനെ ബന്ധുക്കള്‍ക്ക് കാണിക്കാനാണ് മലപ്പുറം താനൂര്‍ സ്വദേശിയും നോവലിസ്റ്റുമായ അസിയുടെ ഭാര്യ ഷഹീന ഭര്‍ത്താവിനെയും 2 മക്കളെയും കൂടാതെ നാട്ടിലേയ്ക്ക് ചെന്നത്. കോവിഡ് വ്യാപകമാകുന്നതിന് തൊട്ടുമുന്‍പായിരുന്നു അത്. തിരിച്ചുവരവ് ഇത്ര വൈകുമെന്ന് വിചാരിച്ചില്ല. മക്കളെയും ഭര്‍ത്താവിനെയും കാണാതെ ഷഹീനയും മാതാവിനെയും കുഞ്ഞനുജത്തിയെയും കാണാതെ മക്കളും ഭാര്യയെയും കുഞ്ഞുമോളെയും കാണാതെ അസിയും ബേജാറിലാണ്.

ഈ അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിട്ട് പ്രവാസികളെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കണമെന്ന് അസി ആവശ്യപ്പെടുന്നു. അച്ഛനമ്മമാരെ പിരിഞ്ഞു അന്യനാട്ടില്‍ കഴിയേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയാണ് ദയനീയം. പലരും തിരിച്ചു വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തപ്പോഴായിരുന്നു വിമാനസര്‍വീസ് റദ്ദാക്കിയത്. മാസങ്ങളായുള്ള ഈ കാത്തിരിപ്പ് കുട്ടികളില്‍ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ വലുതാണ്. മാധ്യമങ്ങളെല്ലാം ഗള്‍ഫില്‍ നിന്ന് നാട്ടിലേയ്ക്ക് ആളുകളെ കൊണ്ടുപോകുന്നത് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍, അവിടെ കുടുങ്ങി ജീവിതം തന്നെ പ്രതിസന്ധിയിലാകുന്നവരെക്കുറിച്ചും ശബ്ദിക്കേണ്ടിയിരിക്കുന്നുഅസി പറയുന്നു. പ്രത്യേക വിമാനങ്ങളോ, വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള വിമാനങ്ങളോ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.

ഭാര്യയും മക്കളും ഗള്‍ഫില്‍; അന്നദാതാവ് നാട്ടിലും
കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായ ഭര്‍ത്താവ് നാട്ടില്‍ പെട്ടത് കാരണം പട്ടിണി കിടക്കേണ്ടി വരുന്ന പ്രവാസി കുടുംബങ്ങളും ഗള്‍ഫിലുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായസഹകരണമാണ് ഇവരെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നത്. പക്ഷേ, ഇനിയും എത്രനാള്‍ ഇങ്ങനെ കഴിയുമെന്ന ആശങ്കയാണ് പലരും പങ്കുവയ്ക്കുന്നത്.

നാട്ടില്‍ കുടുങ്ങിയതോടെ പലര്‍ക്കും ജോലി നഷ്ടമായി സൂപ്പര്‍ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍്കകാണ് മടങ്ങി വരേണ്ടെന്ന അറിയിപ്പ് ലഭിച്ചത്. പലര്‍്കകും പകരം ജോലിക്ക് ആളെ എടുത്തതായും ഇവര്‍ പറയുന്നു. ജോലി നഷ്ടമാകുന്നു; തിരിച്ചുവരേണ്ടെന്നും അറിയിപ്പ്. കഫ്റ്റീരിയ, ഗ്രോസറി തുടങ്ങിയ ഇടങ്ങളിലും കെട്ടിട നിര്‍മ്മാണ കമ്പനികളിലും തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവരുടെ മടക്കം വൈകുമ്പോള്‍, ഹതാശരാകുന്നത് കുടുംബം ഒന്നാകെ തന്നെ. മറ്റ് രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് ഉള്ളതിനാല്‍ അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ക്ക് കുറച്ചു വൈകിയാണെങ്കിലും തിരിച്ചെത്താന്‍ സാധിച്ചു.

ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികള്‍ നേരിടുന്ന മറ്റൊരു വലിയ പ്രശ്നം ഗള്‍ഫിലെ നിയമ നടപടികളാണ്. താമസ സ്ഥലത്തെയും ബിസിനസ് സ്ഥാപനങ്ങളുടെയും വാടക, ജല വൈദ്യുതി ബില്‍ എന്നിവ അടയ്ക്കാന്‍ ാധിക്കാതെ വരികയും ബിസിനസ്സ് ആവശ്യങ്ങള്‍ക്കും മറ്റും നല്‍കിയ ചെക്കുകള്‍ ബാങ്കുകളില്‍ നിന്ന് മടങ്ങുന്നതുമാണ് പ്രശ്നമാകുന്നത്. ഇതുമൂലം നിയമനടപടിക്ക് വിധേയമകേണ്ടി വരുമോയെന്ന ആശങ്ക പടരുന്നുണ്ട്.

പ്രവാസികള്‍ നേരിടുന്ന ഈ ഗുരുതര പ്രതിസന്ധിക്ക് അടിയന്തര തീരുമാനങ്ങള്‍ അധികൃതര്‍ കൈക്കൊള്ളണമെന്നാണ് ശക്തമായ ആവശ്യം. ഇന്ത്യയിലേയ്ക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ അനുവദിച്ച പോലെ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് തിരിച്ചും ഇത്തരം സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യം ഉയര്‍ന്നുതുടങ്ങി.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category