1 GBP = 93.80 INR                       

BREAKING NEWS

ഇ ബസ് നിര്‍മ്മാണം ഉള്‍പ്പെടെ ഇ മൊബിലിറ്റി പദ്ധതികളുടെ സാധ്യതകള്‍ പഠിക്കാന്‍ പ്രൈസ്വാട്ടര്‍ഹൗസ് കൂപ്പേഴ്സിനു കരാര്‍ നല്‍കുമ്പോള്‍ ഇ ബസ് നിര്‍മ്മാണത്തിനു മുതല്‍ മുടക്കാന്‍ എത്തിയ സ്വിസ് കമ്പനിക്ക് കിട്ടിയത് നിരാശ മാത്രം; കെഎസ്ആര്‍ടിസിക്കു വേണ്ടി കേരളത്തില്‍ 3000 ഇ ബസുകള്‍ നിര്‍മ്മിക്കാനും കൂടുതല്‍ നിക്ഷേപത്തിനുമുള്ള ധാരണ അട്ടിമറിക്കപ്പെട്ടപ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: ഇ ബസ് നിര്‍മ്മാണത്തിനു മുതല്‍ മുടക്കാന്‍ സ്വിസ് ഇ ബസ് നിര്‍മ്മാതാക്കളായ 'ഹെസ് ആന്‍ഡ് കെയ്റ്റനോ' കമ്പനി താല്‍പര്യം അറിയിച്ചിട്ടും പിണറായി സര്‍ക്കാരിന് മൗനം. കേരള ഓട്ടമൊബീല്‍സ് ലിമിറ്റഡുമായി ചേര്‍ന്നു സംയുക്ത സംരംഭത്തിനും ധാരണയുണ്ടാക്കിയെങ്കിലും ഒരിഞ്ച് മുമ്പോട്ട് പോയില്ല. ഇതിനിടെയാണ് ഇ ബസ് നിര്‍മ്മാണം ഉള്‍പ്പെടെ ഇ മൊബിലിറ്റി പദ്ധതികളുടെ സാധ്യതകള്‍ പഠിക്കാന്‍ പ്രൈസ്വാട്ടര്‍ഹൗസ് കൂപ്പേഴ്സിനു കരാര്‍ നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുമായി കൂപ്പേഴ്സിനുള്ള ബന്ധം പരസ്യമായി കഴിഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ജൂണില്‍ സംഘടിപ്പിച്ച ഇവോള്‍വ് ഇ മൊബിലിറ്റി കോണ്‍ഫറന്‍സില്‍ ഏറെ പ്രാധാന്യത്തോടെ പ്രഖ്യാപിച്ച പദ്ധതിയാണ് ഇ ബസ് നിര്‍മ്മാണം. കെഎസ്ആര്‍ടിസിക്കു വേണ്ടി കേരളത്തില്‍ 3000 ഇ ബസുകള്‍ നിര്‍മ്മിക്കാനും കൂടുതല്‍ നിക്ഷേപത്തിനുമായിരുന്നു ധാരണ. കേരള ഓട്ടമൊബീല്‍സ് ലിമിറ്റഡുമായി ചേര്‍ന്നു സംയുക്ത സംരംഭത്തിനും ധാരണയുണ്ടാക്കി. എന്നാല്‍ മുമ്പോട്ട് പോയില്ല. ഇതിന് പിന്നില്‍ മറ്റാര്‍ക്കോ കരാര്‍ നല്‍കാനുള്ള നീക്കമാണെന്നാണ് വിലയിരുത്തല്‍.

കോഴിക്കോട് തിരുവമ്പാടിയില്‍ വേരുകളുള്ള, സ്വിറ്റ്സര്‍ലന്‍ഡില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ സൂസന്‍ സൂസി തോമസിന്റെ കൂടി ശ്രമഫലമായാണു സ്വിസ് കമ്പനി കേരളത്തില്‍ മുതല്‍മുടക്കിനു സന്നദ്ധത അറിയിച്ചത്. ഇതാണ് അട്ടിമറിച്ചത്. വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ കമ്പനി താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ പദ്ധതിക്കു വേണ്ടി എവിടെ സ്ഥലം കൈമാറാനാകുമെന്നോ, കൈമാറുന്ന സ്ഥലം പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുമെന്നോ ഉറപ്പുനല്‍കാത്തതുമൂലം സ്വിസ് കമ്പനി പിന്നീട് പദ്ധതിയുമായി മുന്നോട്ടു പോയില്ല.

കമ്പനി രൂപീകരണത്തെക്കുറിച്ചും സര്‍ക്കാര്‍ ആലോചിച്ചില്ല. ആദ്യം നിര്‍മ്മിക്കുന്ന 3000 ബസുകളും കെഎസ്ആര്‍ടിസിയാണു വാങ്ങുന്നത് എന്നതിനാല്‍ കെഎസ്ആര്‍ടിസിക്കും കമ്പനിയില്‍ പങ്കാളിത്തം നല്‍കാനാകുമായിരുന്നു. തുടക്കത്തില്‍ ബസിന്റെ ഷാസി ഉള്‍പ്പെടെ 80% സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നു കൊണ്ടുവരാനും 20% പ്രാദേശികമായി നിര്‍മ്മിക്കാനുമായിരുന്നു പദ്ധതി. ക്രമേണ 90% ഭാഗങ്ങളും തദ്ദേശീയമായി നിര്‍മ്മിക്കും. 2025 ല്‍ പദ്ധതി പൂര്‍ത്തിയാക്കാനും ധാരണയിലെത്തി.

എവിടെ സ്ഥലം കൈമാറാനാകുമെന്നോ, കൈമാറുന്ന സ്ഥലം പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുമെന്നോ ഉറപ്പു ലഭിക്കാത്തതു മൂലം സ്വിസ് കമ്പനി പദ്ധതിയുമായി മുന്നോട്ടു പോയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category