1 GBP = 93.80 INR                       

BREAKING NEWS

മുന്നണിയുമായുള്ള ഹൃദയ ബന്ധം മുറിച്ചു; കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുന്‍പും ശ്രമം നടന്നു; നീതി കിട്ടിയില്ല, സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകരുടെ മനസ്സിന് മുറിവുണ്ടാക്കിയെന്നും ജോസ് കെ മാണി; തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കും ഇല്ലെന്നും ജോസ് പക്ഷത്തിന്റെ നിലപാട്; യുഡിഎഫിനോടും കോണ്‍ഗ്രസിനോടും മൃദുസമീപനം വേണ്ടെന്നും സമീപനം

Britishmalayali
kz´wteJI³

കോട്ടയം: യുഡിഎഫില്‍ നിന്നുള്ള പുറത്താക്കല്‍ നടപടിയെ അനീതിയെന്ന് വിശേഷിപ്പിച്ചു കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. മുന്നണിയുമായുള്ള ഹൃദയ ബന്ധം മുറിച്ചുവെന്നാണ് ജോസ് കെ മാണി ഇതേക്കുറിച്ച് വിശേഷിപ്പിച്ചത്. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുന്‍പും ശ്രമം നടന്നു. പാര്‍ട്ടി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും. സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകരുടെ മനസ്സിന് മുറിവുണ്ടാക്കിയെന്നും ജോസ് കെ മാണി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ലെന്നാണ് ജോസ് പക്ഷത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമായിരിക്കും ഉണ്ടാകുക. യുഡിഎഫിനോടും കോണ്‍ഗ്രസിനോടും മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് ജോസ് പക്ഷം. ഇന്നലെ പുറത്താക്കിയപ്പോള്‍ യുഡിഎഫിന് അനകൂലമായി ചില നേതാക്കള്‍ സംസാരിച്ചതില്‍ ജോസ് കെ മാണി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

യുഡിഎഫുമായി ഇനി ചര്‍ച്ച വേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ പ്രധാന നേതാക്കള്‍. അപമാനിച്ച് ഇറക്കിവിട്ടിടത്തേക്ക് ഇനിയൊരു തിരിച്ച് പോക്ക് വേണ്ട. പാര്‍ട്ടിയിലെ എംഎല്‍എമാരും എംപിയും ഈ തീരുമാനത്തോട് യോജിക്കുന്നു. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജോസഫിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വസമായിരിക്കും പാര്‍ട്ടിക്ക് മുന്നിലെ അടുത്ത പ്രധാന കടമ്പ. എല്‍ഡിഎഫ് പിന്തുണയുണ്ടെങ്കില്‍ ഈ പ്രതിസന്ധി തരണം ചെയ്യാം. ഇതിനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നുവെന്നാണ് വിവരം.

അങ്ങിനെയെങ്കില്‍ ഇടത് മുന്നണിയുമായുള്ള പുതിയ സഖ്യത്തിന്റെ നാന്ദിയായിരിക്കും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഇതിനൊപ്പം എന്‍ഡിഎയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന ബിജെപിയുടെ നിലപാട് മാനിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. അതേസമയം യുഡിഎഫില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ വരും നാളുകളില്‍ പാര്‍ട്ടിയില്‍ നിന്ന് മറുപക്ഷത്തേക്ക് കൊഴിഞ്ഞ് പോക്കുണ്ടാകുമോ എന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്ന മുന്നണിയുടെ ധാരണ തെറ്റിച്ചതിനാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയത്. നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് യുഡിഎഫ് നേതൃത്വം നിര്‍ണ്ണായക തീരുമാനമെടുത്തത്. പോരടിച്ച് നീങ്ങിയ ജോസഫ്-ജോസ് പക്ഷങ്ങളെ ഒപ്പം നിര്‍ത്തിയുള്ള ഞാണിന്മേല്‍ കളി നിര്‍ത്തി, ജോസിനെ പുറത്താക്കി യുഡിഎഫ് പിന്തുണ ജോസഫിന് ഉറപ്പിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തുകയായിരുന്നു. കന്റോണ്‍മെന്റ് ഹൗസില്‍ ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് അടക്കമുള്ള ഘടകകക്ഷി നേതാക്കളെ കൂടി അറിയിച്ച ശേഷമാണ് ജോസിനെ തള്ളാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category