1 GBP = 93.80 INR                       

BREAKING NEWS

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് മൂന്നു പേര്‍; പിണറായിയുടെ കാലത്ത് ഉന്നത ശമ്പളത്തില്‍ സോഷ്യല്‍ മീഡിയയെ നയിക്കാനെത്തിയത് 12 പേര്‍; ഒരു വര്‍ഷം ശമ്പളത്തിന് നല്‍കുന്നത് 80 ലക്ഷം; ഭരണത്തിന്റെ അവസാന വര്‍ഷം സൈബര്‍ സഖാക്കള്‍ക്ക് സ്ഥിര നിയമനവും; ഓവര്‍ഡ്രാഫ്റ്റില്‍ ഓടുന്ന സിഡിറ്റിന് ഇത് താങ്ങാവുന്നതിലും അപ്പുറം; ടിഎന്‍ സിമയുടെ ഭര്‍ത്താവിന്റെ സ്പെഷല്‍ റൂള്‍സില്‍ പ്രതിഷേധവുമായി സിഐടിയുവും; പിന്‍വാതില്‍ നിയമനത്തിന്റെ മറ്റൊരു പിണറായി ബുദ്ധിയെ ഇടതു സംഘടന എതിര്‍ക്കുമ്പോള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രതിച്ഛായ നന്നാക്കാന്‍ നിയമിച്ച സിപിഎം പ്രവര്‍ത്തകരെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദത്തില്‍. ശമ്പളം നല്‍കാന്‍ വേണ്ടി ബാങ്കില്‍ നിന്നു 2 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് എടുക്കേണ്ട അവസ്ഥയിലാണു സിഡിറ്റ്. ഈ സ്ഥാപനത്തിലേക്കാണ് പുതിയ നിയമനങ്ങള്‍. സൈബര്‍ സഖാക്കള്‍ക്ക് സ്ഥിരം നിയമനം നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്. ഇതിനെതിരെ സിഡിറ്റ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) സിഡിറ്റ് രജിസ്റ്റ്രാര്‍ക്കു കത്തു നല്‍കി. ഇത് സിപിഎം നേതൃത്വത്തേയും ഞെട്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തരെ നിയമിക്കുന്നതിനെ സിഐടിയു എന്തുകൊണ്ട് എതിര്‍ക്കുന്നുവെന്നതാണ് ഉയരുന്ന ചോദ്യം.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ 'വാര്‍ റൂം' ഒരുക്കാനും മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ (ഫേസ്ബുക്, ട്വിറ്റര്‍ ) ഇടപെടലുകള്‍ കൈകാര്യം ചെയ്യാനുമായി നാലു വര്‍ഷം മുന്‍പ് സിഡിറ്റ് (സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി) വഴി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചവര്‍ക്കാണ് സ്ഥിരനിയമനത്തിനു വഴിയൊരുങ്ങുന്നത്. മുന്‍ എംപി ടി.എന്‍.സീമയുടെ ഭര്‍ത്താവും സിഡിറ്റ് മുന്‍ ഡയറക്ടറുമായ ജി.ജയരാജിന്റെ നേതൃത്വത്തില്‍ തയാറാക്കുന്ന സ്പെഷല്‍ റൂള്‍ വഴി നാല്‍പതിലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കാനാണു ശ്രമം. ഇതിനെതിരെയാണ് സിഡിറ്റിലെ ഇടതു യൂണിയന്‍ തന്നെ രംഗത്തെത്തിയത്. നേരത്തെ സി ഡിറ്റിന്റെ തലപ്പത്തെത്തിയ ജയരാജിന് കോടതി ഇടപെടലിനെ തുടര്‍ന്നാണ് സ്ഥാനം നഷ്ടമായത്. ഈ വിഷയത്തിലും സര്‍ക്കാരിനെതിരെയായിരുന്നു ഇടതു സംഘടനകള്‍.

വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് സര്‍ക്കാര്‍. ശമ്പളം നല്‍കാന്‍ വേണ്ടി ബാങ്കില്‍ നിന്നു 2 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് എടുക്കേണ്ട അവസ്ഥ, അതിനിടെ ചിലരെ മുന്‍കൂട്ടി നിശ്ചയിച്ചു സ്ഥിരനിയമനം നല്‍കാനാണു സ്പെഷല്‍ റൂള്‍സ് തയാറാക്കുന്നതെന്നാണ് ആരോപണം. സാമ്പത്തിക പ്രതിസന്ധിയില്‍ ആടിയുലയുന്ന ഇടത് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നവ മാധ്യമ ഇടപെടലിനായി പൊതു ഖജനാവില്‍ നിന്ന് ചെലവാക്കുന്നത് ലക്ഷങ്ങള്‍. സോഷ്യല്‍ മീഡിയ വെബ് സൈറ്റ് അക്കൗണ്ടുകളുടെ പരിപാലനത്തിനായി ഒരു കോടി പത്ത് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മദ്ധ്യകേരളത്തില്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ടീം ഉള്ളതിന് പുറമേയാണ് കോടികള്‍ ചെലവാക്കി സിഡിറ്റിന്റെ കീഴില്‍ പുതിയ ടീമിനെ നിയമിച്ച് പണം അനുവദിച്ചത്.

ഡിസംബറിനും മാര്‍ച്ചിനും ഇടയിലുള്ള നാല് മാസത്തിനായി മാത്രം ചെലവഴിച്ചത് 36 ലക്ഷം രൂപയാണ്. 12 പേരാണ് സോഷ്യല്‍ മീഡിയാ പ്രചരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. ഇവര്‍ക്ക് ശമ്പളം നല്‍കാനാണ് വലിയ തുക ചെലവാക്കുന്നത്. നാലു മാസത്തേക്ക് 25 ലക്ഷം രൂപയാണ് 12 പേര്‍ക്കായി മാറ്റി വച്ചത്. ലൈവ സ്ട്രീമിങ്ങിന് 1.83 ലക്ഷം രൂപയും സെര്‍വര്‍ അഡ്മിനിസ്ട്രേഷന് 36,667 രൂപയും നെറ്റ് വര്‍ക്ക് സുരക്ഷയ്ക്ക് 1.1 ലക്ഷം രൂപയും ചെലവാക്കി. 73,333 രൂപ ചെലവാക്കിയത് മറ്റ് ആവശ്യങ്ങള്‍ക്കാണ്. അതായത് 36 ലക്ഷത്തില്‍ അധികവും ശമ്പളമാണ്. ഈ ചെലവ് വളരെ കൂടുതലാണെന്ന അഭിപ്രായം സജീവമാണ്.

പ്രളയവും കൊറോണയും കേരളത്തെ തളര്‍ത്തി. കടപ്പത്രം ഇറക്കിയാണ് മുമ്പോട്ട് പോക്ക്. ഇതിനിടെയാണ് ഖജനാവില്‍ നിന്നുള്ള ഈ ധൂര്‍ത്ത്. നിരവധി പേര്‍ പിഎസ് സി പരീക്ഷ എഴുതി കാത്ത് നില്‍ക്കുന്നുണ്ട്. ഇവര്‍ക്ക് മേല്‍ അപ്രഖ്യാപിത നിയമന നിരോധനവും. ഇതിനിടെയാണ് പിന്‍വാതിലിലൂടെ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ വാര്‍ റൂമിലെത്തിയ സിപിഎം വിശ്വസ്തരെ സ്ഥിരപ്പെടുത്താനുള്ള നീക്കം. നവമാധ്യമങ്ങളുടെ ഇടപെടലിനായി സംസ്ഥാന ഖജനാവ് ചോര്‍ത്തുന്ന ഇടപെടലുകളാണ് നടക്കുന്നത്.

നവമാധ്യമ അക്കൗണ്ടുകള്‍ക്കായി 1 കോടിയാണ് ഒരു വര്‍ഷം ചെലവാക്കുന്നത്., ജീവനക്കാര്‍ക്ക് ശമ്പളത്തിന് ഒരു വര്‍ഷത്തേയ്ക്കായി 80 ലക്ഷം നല്‍കും. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ സജീവമാക്കി നിര്‍ത്താന്‍ പന്ത്രണ്ട് അംഗ ടീമിനെയാണ് സിഡിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഒരു വര്‍ഷത്തെ ശമ്പളത്തിന് മാത്രമായി 80 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ മറ്റു പൊതു പരിപാടികള്‍ എല്ലാം ഇന്റര്‍നെറ്റ് വഴി ലൈവ് സ്ട്രീം നടത്തും. ഇതിനായി ചെലവ് അഞ്ചര ലക്ഷം രൂപ. ഇതിനു പുറമേ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിനായി സിഡിറ്റ് നടത്തിയത് പൂര്‍ണമായ രാഷ്ട്രീയ നിയമനങ്ങള്‍. ഇവരെയാണ് സ്ഥിരപ്പെടുത്താനുള്ള ശ്രമം. മുന്‍ മുഖ്യമന്ത്രിമാരുടെ കാലത്ത് പിആര്‍ഡിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍വഹിച്ചിരുന്ന ജോലിയാണ് ഇപ്പോള്‍ മറ്റ് ഏജന്‍സികളെ ഏല്‍പ്പിച്ചിരിക്കുന്നത്

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിനു മലയാളികള്‍ കേരളത്തിലേക്കു വരാനാകാതെ നരകയാതന അനുഭവിക്കുമ്പോള്‍ ഖജനാവില്‍ നിന്നു കോടികളാണ് മുഖ്യമന്ത്രിയുടെ മുഖംമിനുക്കലിന് വിനിയോഗിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രയോട് അനുബന്ധിച്ച് വിദേശ പിആര്‍ ഏജന്‍സിക്കുവരെ ശൂന്യമായ ഖജനാവില്‍ നിന്ന് വിദേശനാണ്യത്തില്‍ പണം നല്‍കിയിട്ടുണ്ടെന്നു മുല്ലപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലനത്തിനും സോഷ്യല്‍ മീഡിയ പ്രചാരണത്തിനുമായി 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സിഡിറ്റിന്റെ പുറംവാതിലിലൂടെ തിരുകിക്കയറ്റി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിച്ചിരിക്കുന്നത്.

ഇവരുടെ ഒരു വര്‍ഷത്തെ ശമ്പളം 80.24 ലക്ഷം രൂപയാണ്. അഞ്ചു വര്‍ഷത്തേക്ക് നാല് കോടിയിലധികം രൂപ ചെലവഴിക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് സിഡിറ്റില്‍ നിന്നുള്ള മൂന്നു ജോലിക്കാര്‍ ചെയ്തിരുന്ന ജോലിയാണിത്. സിപിഎമ്മുമായി അടുത്തബന്ധം പുലര്‍ത്തുന്ന കോഴിക്കോട് ആസ്ഥാനമായുള്ള ഒരു പിആര്‍ കമ്പനിക്ക് ഇതുവരെ 1.10 കോടി രൂപയും കൊച്ചി ആസ്ഥാനമായ പരസ്യകമ്പനിക്ക് 60 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള വന്‍തുകകള്‍ കൊടുക്കാനിരിക്കുന്നുവെന്നുമെല്ലാം മുല്ലപ്പള്ളി ആരോപിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category