1 GBP = 93.80 INR                       

BREAKING NEWS

സേഫായ മറുപടിയില്‍ പഴുതുകള്‍ കണ്ടെത്താനാവാതെ അന്വേഷണ സംഘം; ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ബ്ലാക് മെയില്‍ കേസില്‍ പ്രതിയാക്കില്ല; സിനിമ നിര്‍മ്മിക്കാനെന്ന് പറഞ്ഞെത്തിയ അഷ്‌കര്‍ അലിക്ക് നടീ നടന്മാരുടെ നമ്പര്‍ കൈമാറിയെന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മൊഴിയും കരുതലുകള്‍ എടുത്ത്; ടിനി ടോമിനേയും ബാബുരാജിനേയും ചോദ്യം ചെയ്യുന്നതും സംശയ നിവാരണത്തിന് മാത്രം; ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരീസിന്റെ സിനിമാ ബന്ധങ്ങളില്‍ അന്വേഷണം തുടരും; ഷംനാ കാസിമിന്റെ മൊഴി നിര്‍ണ്ണായകമാകും

Britishmalayali
kz´wteJI³

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രതിയാകില്ല. കേസില്‍ ബാബു രാജിനേയും ടിനി ടോമിനേയും പൊലീസ് ചോദ്യം ചെയ്യും. ഹാരീസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സംഘം തന്നെ വിളിച്ചിരുന്നെന്നും സിനിമാനടിമാരുടെ ഫോണ്‍ നമ്പറുകള്‍ ചോദിച്ചിരുന്നുവെന്നും ധര്‍മജന്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഫോണ്‍ നമ്പര്‍ കൊടുക്കുകയോ ഷംനയെ പ്രതികള്‍ക്ക് പരിചയപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. ഇതിന് വിരുദ്ധമായ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടില്ല.

അറസ്റ്റിലായ പ്രതികളുടെ പക്കല്‍ ധര്‍മജന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് മൊഴിയെടുക്കാന്‍ വിളിപ്പിക്കുകയായിരുന്നു. പ്രതികള്‍ സ്വര്‍ണക്കടത്തുകാരാണെന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്നും ധര്‍മജന്‍ പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാജി പട്ടിക്കരയാണ് തന്റെയും ഷംന കാസിമിന്റെയും മൊബൈല്‍ നമ്പര്‍ കൊടുത്തത്. ലോക്ഡൗണ്‍ കാലത്ത് അഷ്‌കര്‍ അലി എന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സിനിമാ മേഖലയില്‍നിന്നുള്ള സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞുവെന്ന് ധര്‍മ്മജന്‍ പറയുന്നു. ഇതോടെ ബ്ലാക് മെയില്‍ കേസിലുള്ളവര്‍ക്കുള്ള സ്വര്‍ണ്ണക്കടത്ത് ബന്ധം വീണ്ടും ചര്‍ച്ചയാകുകയാണ്. തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതി വിഷയം കാര്യമായെടുത്തില്ല. നടിമാരായ ഷംനയുടെയും മിയയുടെയും നമ്പറുകള്‍ ആവശ്യപ്പെട്ടു. ഇതിനോടൊപ്പം നടിമാരെ പരിചയപ്പെടുത്തി നല്‍കണമെന്നും പറഞ്ഞു. പൊലീസില്‍ പരാതിനല്‍കുമെന്ന് പറഞ്ഞതോടെ ഫോണ്‍ കട്ടുചെയ്തു. പിന്നീട് ഇവര്‍ വിളിച്ച ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തിയെന്നും ധര്‍മജന്‍ പൊലീസിനോട് പറഞ്ഞു. ധര്‍മ്മജന്റെ ഈ മൊഴി പൊലീസ് വിശ്വാസത്തില്‍ എടുക്കുകയാണ്. അതുകൊണ്ട് തന്നെ നടനെ കേസില്‍ പ്രതിയാക്കില്ല.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസിനെ തൃശൂരില്‍ നിന്നാണ് പിടികൂടിയത്. പ്രതികളായ റഫീഖും മുഹമ്മദ് ഷരീഫും ഹാരിസും ബന്ധുക്കളാണ്. ഷാജി പട്ടിക്കരയില്‍ നിന്നാണ് ഇവര്‍ നടികളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചിരുന്നത്. ഹാരിസ് വഴിയാണ് പ്രതികള്‍ ഷംനയെ ബന്ധപ്പെട്ടത്. ഹൈദരാബാദില്‍ നിന്ന് ഉച്ചയോടെ ഷംന നാട്ടില്‍ തിരിച്ചെത്തി. മരടിലെ വീട്ടില്‍ 14 ദിവസം ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു. ഷംനയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തുമെന്നു പൊലീസ് അറിയിച്ചു. നടിയുടെ മൊഴിയും കേസില്‍ നിര്‍ണ്ണായകമാകും.

മുഖ്യപ്രതികളില്‍ ഒരാളായ ഹാരിസ് പിടിയിലായതോടെയാണ് അന്വേഷണം സിനിമ മേഖലയിലെ കൂടുതല്‍ പേരിലേക്ക് എത്തുന്നത്. മേക്കപ്പ് മാനാണ് അറസ്റ്റിലായ ഹാരിസ്. പ്രതികളില്‍ ഒരാളുടെ ഫോണില്‍ നിന്നും ധര്‍മ്മജന്റെ നമ്പര്‍ കിട്ടിയിരുന്നു. ഇതേക്കുറിച്ച് കൂടുതല്‍ ചോദിക്കാന്‍ ആണ് ധര്‍മജനെ കമ്മീഷണര്‍ ഓഫീസിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ തട്ടിപ്പുകാരെപ്പറ്റി തനിക്ക് അറിയില്ലെന്നും അഷ്‌കര്‍ അലി എന്ന് പരിചയപ്പെടുത്തിയ ആള്‍ ആണ് നമ്പര്‍ വാങ്ങിയതെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര വ്യക്തമാക്കി. ഇയാള്‍ സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിനാല്‍ ആണ് നമ്പര്‍ നല്‍കിയതെന്നും ഷാജി പട്ടിക്കര പറഞ്ഞു.

ബ്ലാക്ക് മെയില്‍ കേസിലെ തട്ടിപ്പിന്റെ ആസൂത്രണത്തില്‍ ഹാരിസിന് മുഖ്യ പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസ് തൃശ്ശൂര്‍ സ്വദേശിയാണ്. തട്ടിപ്പ് സംഘത്തെയും ഷംന കാസിമിനെയും ബന്ധപ്പെടുത്തിയതില്‍ ഇയാള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതിനാണ് പൊലീസ് ശ്രമിക്കുന്നത്. ചില കാര്യങ്ങളില്‍ പരാതിക്കാരിയില്‍ നിന്നും വ്യക്തത വേണ്ടിവരുമെന്ന് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. ഷംന കാസിമിന്റെ അച്ഛന്‍ കാസിമിന്റെയും അമ്മ റൗല ബീവിയുടെയും മൊഴിയും ഇന്ന് വീണ്ടും രേഖപ്പെടുത്തുകയാണ്. എന്നാല്‍ തട്ടിപ്പിന് പിന്നില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ഇടനിലക്കാരുള്ളതായി അറയില്ലെന്നും ഷംനയുടെ അമ്മ റൗല ബീവി പറഞ്ഞു.

കേസില്‍ കൂടുതല്‍ യുവതികളെ ഇരകളാക്കിയെങ്കിലും പലരും പരാതിയുമായി മുന്നോട്ട് പോകാുന്നതിന് താല്‍പ്പര്യക്കുറവ് അറിയിക്കുന്നത് പൊലീസിന് തിരിച്ചടിയാകുന്നുണ്ട്. കുടുംബപരമായ പ്രശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പല യുവതികളും പിന്മാറുന്നത്. ഈ പ്രതികളുമായി ബന്ധപ്പെട്ട് നിലവില്‍ ഏഴ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എട്ട് പ്രതികള്‍ അറസ്റ്റിലുമായി. അതിനിടെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിനു വേണ്ടി ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചതു പാലാരിവട്ടം സ്വദേശിനിയെന്ന് ഇരകളിലൊരാളായ ആലപ്പുഴ സ്വദേശിനി വെളിപ്പെടുത്തി. പരാതിയും കേസുമായി നടന്നാല്‍, ഭാവി നശിപ്പിക്കുമെന്ന് ഇവര്‍ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നതായും വെളിപ്പെടുത്തി. പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഇവര്‍.

'പാലാരിവട്ടം സ്വദേശിനിയാണ്, കൊച്ചിയില്‍ ജൂവലറിയുടെ പരസ്യത്തിന്റെ ഷൂട്ടുണ്ടെന്ന് എന്നെ വിളിച്ചു പറഞ്ഞത്. 2 വര്‍ഷമായി ഇവരെ അറിയാം. ഇവന്റ് മാനേജ്മെന്റ് രംഗത്തുണ്ടായിരുന്ന ഇവര്‍ ഇപ്പോള്‍ മോഡലിങ് രംഗത്താണു പ്രവര്‍ത്തിക്കുന്നത്. ഇവരെ വിശ്വസിച്ചാണു ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. പിറ്റേന്ന് ഉച്ചയോടെ ഷൂട്ട് തീരുമെന്നു പറഞ്ഞിരുന്നു. മാര്‍ച്ച് 3ന് രാത്രി 9ന് വീട്ടില്‍ നിന്നു സ്‌കൂട്ടിയിലാണു യാത്ര തുടങ്ങിയത്. അര്‍ധരാത്രിയോടെ കുണ്ടന്നൂരിലെത്തി. ഇടനിലക്കാരിയെ വിളിച്ചപ്പോള്‍, കൊച്ചിയിലല്ല പാലക്കാട് വടക്കഞ്ചേരിയിലാണ് എത്തേണ്ടതെന്നു പറഞ്ഞു. ഒരു സുഹൃത്തിന്റെ ബൈക്കില്‍ 4ന് പുലര്‍ച്ചെ 2ന് വടക്കഞ്ചേരിയിലെത്തി-യുവതി പറയുന്നു.

ഇടനിലക്കാരി തന്ന ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍, മുറിയില്‍ സ്ത്രീകള്‍ മാത്രമേയുള്ളുവെന്നും ആണുങ്ങളെയും കൂട്ടി വരരുതെന്നും പറഞ്ഞതനുസരിച്ച്, അല്‍പമകലെ ബൈക്ക് നിര്‍ത്തി. നടന്നാണ് ഹോട്ടലിലെത്തിയത്. ഹോട്ടലിലെ ഒരു മുറിയില്‍ 2 പെണ്‍കുട്ടികളും മറ്റൊന്നില്‍ 4 പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഇവരില്‍ 2 പേര്‍ 3 ആഴ്ചകളായി അവിടെ തടവിലായിരുന്നു. തടവിലാക്കിയ തട്ടിപ്പു സംഘത്തില്‍ 9 പേരാണുണ്ടായിരുന്നത്. ഷൂട്ടിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് കറന്‍സി കടത്താണു ജോലിയെന്നു സംഘത്തിലെ റഫീഖ് പറഞ്ഞത്. അവിടെയുണ്ടായിരുന്ന 2 പെണ്‍കുട്ടികളാണു സ്വര്‍ണക്കടത്തിനെപ്പറ്റി പറഞ്ഞത്. പറ്റില്ലെന്നും തിരിച്ചു പോകണമെന്നും പറഞ്ഞപ്പോള്‍, പങ്കെടുത്താലും ഇല്ലെങ്കിലും ഡീല്‍ കഴിയാതെ പുറത്തു പോകാന്‍ പറ്റില്ലെന്നായിരുന്നു റഫീഖിന്റെ മറുപടി.

ചതി മനസ്സിലായപ്പോള്‍, ഇടനിലക്കാരിയെ വിളിച്ചെങ്കിലും തിരിച്ചു പോന്നോളൂ എന്ന മറുപടി മാത്രമാണു ലഭിച്ചത്. 5 ദിവസം ഇങ്ങനെ പോയി. ഒരു ദിവസം മാത്രമാണു ഭക്ഷണം കഴിച്ചത്. അടുത്ത ദിവസം, സമാനരീതിയില്‍ ഹോട്ടലിലെത്തിയ ചില പെണ്‍കുട്ടികളുടെ കാറില്‍ ഞാനടക്കം 6 പേര്‍ രക്ഷപ്പെട്ട് തൃശൂരിലെത്തി'-യുവതി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category