1 GBP = 93.80 INR                       

BREAKING NEWS

650 മില്ലി ഗ്രാം അളവിലുള്ള പത്തോളം പാരസെറ്റാമോള്‍ ഗുളികകളും അലര്‍ജിയുടെ ഗുളികകളും പൊടിച്ച് പഴച്ചാറില്‍ കലക്കി നല്‍കിയെന്ന മഴി ശരിവച്ച് ആന്തരിക അവയവ പരിശോധനയില്‍ ഉറക്കഗുളികയുടെ സാന്നിധ്യം; കരിമൂര്‍ഖനെ കൊണ്ട് ഉത്രയെ കടുപ്പിച്ചത് തന്ത്രങ്ങളിലൂടെ മയക്കി കിടത്തി; സൂരജിനെ കുടുക്കാന്‍ നിര്‍ണ്ണായക ശാസ്ത്രീയ തെളിവും; അഞ്ചലിലെ വില്ലനെ പൂട്ടാന്‍ കരുതലോടെ അന്വേഷണ സംഘം

Britishmalayali
kz´wteJI³

കൊട്ടാരക്കര: ഉത്രയുടെ ആന്തരിക അവയവ പരിശോധനയില്‍ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തി. തിരുവനന്തപുരത്തെ രാസ പരിശോധനാ ലാബില്‍ നിന്നാണ് പരിശോധന സംബന്ധിച്ച നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്. പാമ്പിനെ കൊണ്ട് കടിപ്പിക്കും മുന്‍പ് ഉറക്കഗുളിക ഉത്രയ്ക്ക് നല്‍കിയതായി സൂരജ് മൊഴി നല്‍കിയിരുന്നു. അതുകൊണ്ടാണ് മൂര്‍ഖന്‍ കടിച്ചിട്ടും ഉത്ര ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉയരാത്തത്. ഇതോടെ വളരെ ആസൂത്രിതമായി ഉ്ത്രയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നുവെന്നതിന് നിര്‍ണ്ണായക തെളിവ് കിട്ടുകയാണ്.

650 മില്ലി ഗ്രാം അളവിലുള്ള പത്തോളം പാരസെറ്റാമോള്‍ ഗുളികകളും അലര്‍ജിയുടെ ഗുളികകളും പൊടിച്ച് പഴച്ചാറില്‍ കലക്കി നല്‍കിയതായി സൂരജ് പൊലീസിന് മൊഴി നല്‍കിയിരുന്നു. മൊഴി സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. പാമ്പിന്‍ വിഷത്തോടൊപ്പം തലച്ചോറിലും കരളിലും ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടു. ഉത്രയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഗുളിക കഴിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മെയ് 6ന് രാത്രിയിലാണ് ഉത്ര പാമ്പുകടിയേറ്റു മരിക്കുന്നത്. ഈ ആന്തരികാ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാണ്.

ഉത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഭര്‍ത്താവ് സൂരജ്, അടൂരിലെ എടിഎം കൗണ്ടറില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൂര്‍ഖന്‍ പാമ്പിനെ വാങ്ങുന്നതിന് ചാവര്‍കോട് സുരേഷിന് പതിനായിരം രൂപ നല്‍കിയെന്നാണ് കേസ്. ഇതിനായി പണം പിന്‍വലിച്ച ശേഷം ഏനാത്ത് പാലത്തിന് സമീപത്തെത്തി സുരേഷിന്റെ പക്കല്‍ നിന്നും പാമ്പിനെ വാങ്ങിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ക്രൈംബ്രാഞ്ച് സംഘം തിരുവല്ലയിലെ സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപത്രിയിലെത്തി കൂടുതല്‍ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. 8 ഡോക്ടര്‍മാരുടെ മൊഴികളാണ് ഇതുവരെ രേഖപ്പെടുത്തിയത്.

അണലിയുടെ കടിയേറ്റ ഉത്രയെ ചികിത്സിച്ചത് തിരുവല്ലയിലാണ്. ഉത്രയുടെ പരിശോധനാ ഫലത്തിലെ സൂചനകളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് നടത്തിയത്. ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. അതിനിടെ ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജിന്റെ പിതാവും മൂന്നാംപ്രതിയുമായ അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രപണിക്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഇന്നു പരിഗണിച്ചേക്കും. കേസില്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞാണ് സുരേന്ദ്രപണിക്കര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. നേരത്തെ ഇയാള്‍ പുനലൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു.

അഞ്ചടിയുള്ള മൂര്‍ഖന്‍ പാമ്പ് ജനാല വഴി രണ്ടാം നിലയിലുള്ള എ.സി. മുറിക്കുള്ളില്‍ കയറില്ലെന്നാണ് എട്ടംഗ വിദഗ്ധ സമിതിയുടെ കണ്ടെത്തലും കേസില്‍ നിര്‍ണ്ണായകമാണ്. ആദ്യ കൊലപാതക ശ്രമത്തെക്കുറിച്ചും സമിതി വ്യക്തത വരുത്തി. സൂരജിന്റെ വീടിന്റെ രണ്ടാം നിലയില്‍ അണലി സ്വയം എത്തില്ലെന്നാണ് വിദഗ്ദ സമിതിയുടെ നിഗമനം. വനം വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് തെളിവെടുപ്പു നടന്നത്. ഫെബ്രുവരി 26-നാണ് സൂരജ് സുഹൃത്തായ പാമ്പു പിടിത്തക്കാരന്‍ ചാവര്‍കോട് സുരേഷില്‍നിന്നു പതിനായിരം രൂപ നല്‍കി ആദ്യം അണലിയെ വാങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആ അണലിയെ ഉപയോഗിച്ച് മാര്‍ച്ച് രണ്ടിന് ഉത്രയെ കടിപ്പിച്ചെങ്കിലും രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. വലിയ ബാഗിലാക്കിയാണു മൂര്‍ഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു.

ഉത്രയെ കടിച്ചെന്നു സംശയിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പാമ്പിനെ ആലംകോട് നിന്ന് സുരേഷ് പിടിച്ചപ്പോള്‍ എടുത്തതായി പറയപ്പെടുന്ന ദൃശ്യങ്ങളാണിവ. സുരേഷ് പാമ്പിനെ പിടിച്ചതിനു ശേഷം നാട്ടുകാര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങളെല്ലാം ഇയാളുടെ യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. സൂരജിന് നല്‍കിയ മൂര്‍ഖന്‍ പാമ്പിന്റെ മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ ഗോവയില്‍നിന്നുള്ള ലഹരി മാഫിയ സംഘങ്ങള്‍ക്കു വില്‍ക്കാന്‍ സുരേഷ് പദ്ധതിയിട്ടിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ചെയ്തു. ഇതിനായി ലക്ഷക്കണക്കിന് രൂപയും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉത്രയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞതോടെ പദ്ധതികള്‍ പാളുകയായിരുന്നു.

ഏഴ് ദിവസത്തെ തെളിവെടുപ്പ് വനംവകുപ്പും നടത്തിയിരുന്നു. 30ന് ശേഷം പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കുന്നതിന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് അന്വേഷണോദ്യോഗസ്ഥനായ അഞ്ചല്‍ റേഞ്ച് ഓഫിസര്‍ ബി.ആര്‍. ജയന്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category