1 GBP = 93.80 INR                       

BREAKING NEWS

എല്ലാം കലങ്ങി തെളിയട്ടേയെന്ന് കോടിയേരി; ബിജെപിയോട് ചേരാന്‍ മാത്രം നിലപാടില്ലാത്ത പാര്‍ട്ടിയായി കരുതുന്നില്ലെന്ന് പിണറായി; യുഡിഎഫ് വിട്ട ജോസ് കെ മാണി വിഭാഗത്തെ അടുപ്പിച്ച് നിര്‍ത്താന്‍ തന്നെ ഉറച്ച് സിപിഎം; കോട്ടയത്തെ കോണ്‍ഗ്രസ് കുത്തക തകര്‍ക്കാന്‍ ജോസ് കെ മാണിയെ ചേര്‍ക്കുന്നതിനോട് സിപിഎമ്മിന് പൊതുവേ യോജിപ്പ്; പൊഴിയാനുള്ള നേതാക്കള്‍ ഒക്കെ പൊഴിഞ്ഞതിനാല്‍ ജോസ് കെ മാണിക്ക് ആശങ്കയില്ല; കോണ്‍ഗ്രസ് ചവിട്ടി പുറത്താക്കിയ കേരളാ കോണ്‍ഗ്രസ് കണ്ണു വയ്ക്കുന്നത് ഇടത്തോട്ട് തന്നെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ യാത്ര ഇടതു പക്ഷത്തേക്കെന്ന് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ മാണിക്ക് അനുകൂലമാക്കിയി പ്രത്യക്ഷത്തില്‍ തന്നെ രംഗത്ത് വന്നു കഴിഞ്ഞു. എല്ലാം കലങ്ങി തെളിയട്ടേയെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. ബിജെപിയോട് ചേരാന്‍ മാത്രം നിലപാടില്ലാത്ത പാര്‍ട്ടിയായി കരുതുന്നില്ലെന്ന് പിണറായിയും പറയുന്നു.

ഇതോടെ യുഡിഎഫ് വിട്ട ജോസ് കെ മാണി വിഭാഗത്തെ അടുപ്പിച്ച് നിര്‍ത്താന്‍ തന്നെ ഉറച്ച് സിപിഎം മുന്നോട്ട് പോകുകയാണെന്ന് വ്യക്തമായി കഴിഞ്ഞു. കോട്ടയത്തെ കോണ്‍ഗ്രസ് കുത്തക തകര്‍ക്കാന്‍ ജോസ് കെ മാണിയെ ചേര്‍ക്കുന്നതിനോട് സിപിഎമ്മിന് പൊതുവേ യോജിപ്പാണുള്ളത്. തങ്ങളുടെ പക്ഷത്ത് നിന്ന് പൊഴിയാനുള്ള നേതാക്കള്‍ ഒക്കെ പൊഴിഞ്ഞതിനാല്‍ ജോസ് കെ മാണിക്കും ഇനി ആശങ്കയില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ചവിട്ടി പുറത്താക്കിയ കേരളാ കോണ്‍ഗ്രസ് കണ്ണു വയ്ക്കുന്നത് ഇടത്തോട്ട് തന്നെയെന്ന വിലയിരുത്തലാണ് സജീവമാകുന്നത്.

ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുടെ പേരില്‍ യുഡിഎഫ് രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയം തന്നെയും വഴിത്തിരിവിലെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ തിരിച്ചുപിടിച്ച മേധാവിത്തം അടിയറ വയ്ക്കേണ്ടി വന്നത് പാലായിലെ തോല്‍വി മൂലമാണെന്നു യുഡിഎഫ് വിശ്വസിക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം രാജിവയ്ക്കണമെന്ന നിര്‍ദ്ദേശം അംഗീകരിച്ചാല്‍ ഇനിയും മുന്നണിയില്‍ തുടരാനുള്ള പഴുത് ജോസിനുണ്ടെന്നു പറയുന്നുവെങ്കിലും യുഡിഎഫിന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥതയില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായി ഒരു കേരള കോണ്‍ഗ്രസ് വിഭാഗത്തെ മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്നു കരുതിയെങ്കിലും ഇതു ഇത്രവേഗത്തില്‍ പ്രതീക്ഷിച്ചതല്ല.

കേരള കോണ്‍ഗ്രസിലെ പിള്ള, ജനാധിപത്യ കേരള കോണ്‍ഗ്രസ്, സ്‌കറിയാ തോമസ് വിഭാഗങ്ങളെ ഘടക കക്ഷിയാക്കിയ സിപിഎം ജോസ് കെ. മാണി വിഭാഗത്തെ കിട്ടിയാല്‍ കോട്ടയത്തെ കോണ്‍ഗ്രസ് കുത്തക തകര്‍ക്കാമെന്ന കരുതലിലാണ്. എന്‍സിപിയുടെ സിറ്റിങ് സീറ്റായി മാറിയ പാലാ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന കാര്യത്തില്‍ ഉറപ്പു വാങ്ങാനാണ് കേരളാ കോണ്‍ഗ്രസിന്റെ ശ്രമം. ഇതു നടന്നാല്‍ കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷത്തില്‍ എത്തും. അതിന് വേണ്ടി തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്തു കാട്ടാനാകും ജോസ് കെ മാണിയുടെ ശ്രമം.

എന്‍സിപിയേക്കാള്‍ സംഘടനാ ശക്തി എന്തുകൊണ്ടും കേരളാ കോണ്‍ഗ്രസിനുണ്ട്. 400ല്‍ ഏറെ പഞ്ചായത്ത് പ്രതിനിധികള്‍ ജോസ് കെ മാണിക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ കേരളാ കോണ്‍ഗ്രസിന്റെ വരവ് കോട്ടയത്തും പത്തനംതിട്ടയിലും എറണാകുളത്തും ഇടുക്കിയിലും ഇടതു പക്ഷത്തിന് കരുത്ത് കൂട്ടും. എന്നാല്‍ ഇടതു പക്ഷത്ത് സിപിഐ പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. കേരളാ കോണ്‍ഗ്രസിനെ അവര്‍ എതിര്‍ക്കുമെന്ന് സിപിഎമ്മിനും അറിയാം. എന്നാല്‍ സിപിഐയെ അനുനയിപ്പിച്ച് കേരളാ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനാണ് തീരുമാനം. കേരളാ കോണ്‍ഗ്രസ് ബിയും കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസും ഇപ്പോള്‍ തന്നെ ഇടതുപക്ഷത്തുണ്ട്. ഇതിനൊപ്പം ജോസ് കെ മാണി കൂടിയെത്തുമ്പോള്‍ കേരളാ കോണ്‍ഗ്രസ് വികാരവും ഇടതു പക്ഷത്തിന് അനുകൂലമാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.

മുന്നണിയില്‍ അച്ചടക്കം വേണം, ധാരണ പാലിക്കപ്പെടണം. ആര്‍ക്കും എന്തുമാകാമെന്ന സ്ഥിതി പാടില്ല. കോണ്‍ഗ്രസും മുസ്ലിം ലീഗും ഉന്നയിച്ച ഈ നിര്‍ദ്ദേശത്തോട് മറ്റുഘടകകക്ഷികളും യോജിച്ചതോടെയാണ് ജോസ് കെ. മാണി പക്ഷം യുഡിഎഫ് മുന്നണിക്ക് പുറത്തായത്. കോട്ടയം ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടെന്ന് യു.ഡി.എഫും ഇല്ലെന്ന് ജോസും പറയുന്നതാണ് പ്രശ്നം. മുന്നണി ചെയര്‍മാനായ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ. കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നുണ്ടാക്കിയ ധാരണയില്ലെന്ന് ജോസ് പക്ഷം പറഞ്ഞതാണ് കടുത്ത തീരുമാനത്തിലേക്ക് മുന്നണിയെ നയിച്ചത്.

സ്ഥിരം തമ്മില്‍ത്തല്ലുന്ന കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുമായി തദ്ദേശ തിരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പും നേരിടുക പ്രയാസമാണെന്ന വിലയിരുത്തലും യു.ഡി.എഫിനുണ്ട്. രണ്ടിലൊരു വിഭാഗത്തിനെ കൂടെനിര്‍ത്താനുള്ള തീരുമാനത്തിലേക്ക് ഇതുംനയിച്ചു. യു.ഡി.എഫില്‍ തിരിച്ചെത്തി രണ്ടുവര്‍ഷമാകുമ്പോഴാണ് ജോസ് പക്ഷം വീണ്ടും മുന്നണിക്ക് പുറത്തുപോകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം കേരള കോണ്‍ഗ്രസ് മാണിവിഭാഗം യു.ഡി.എഫ്. വിട്ടിരുന്നു. എന്നാല്‍, മറ്റൊരു മുന്നണിയിലും ചേര്‍ന്നുമില്ല.

2018 ജൂണില്‍ മാണിയും കൂട്ടരും മുന്നണിയില്‍ തിരിച്ചെത്തി. ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് വിട്ടുനില്‍കിയാണ് കേരള കോണ്‍ഗ്രസിനെ ഒപ്പംകൂട്ടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടായിരുന്നു ഈ നീക്കം. അന്ന് ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് വി എം. സുധീരന്‍ മുന്നണി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. അഞ്ചുമാസംമാത്രം അവശേഷിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് അവിശ്വാസപ്രമേയം അവതരിപ്പിക്കേണ്ടെന്നാണ് യു.ഡി.എഫ്. ധാരണ. പ്രമേയം പാസാകാന്‍ സാധ്യത തീരെയില്ല. പ്രമേയം വന്നാല്‍ സിപിഎം. ജോസ് പക്ഷത്തെ പിന്തുണയ്ക്കുമെന്നതാണ് കാരണം.

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫിലേക്ക് വരുന്നതിനെക്കുറിച്ച് എല്ലാം കലങ്ങിത്തെളിയട്ടേയെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. യു.ഡി.എഫുമായി തുടര്‍ന്നും ചര്‍ച്ചയ്ക്ക് പഴുതിട്ടുള്ള തീരുമാനമാണ് ജോസ് കെ. മാണി വിഭാഗത്തിന്റേതായി ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അവരുടെ നിലപാട് ആദ്യം വ്യക്തമാകട്ടേയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം. നേതൃത്വവുമായി ആശയവിനിമയം നടത്തിക്കൊണ്ടാണ് യു.ഡി.എഫില്‍ ജോസ് കെ. മാണി വിഭാഗം കടുംപിടിത്തം തുടര്‍ന്നതെന്ന അഭ്യൂഹം കോടിയേരി തള്ളി.

ജോസ് വിഭാഗത്തെ തിരക്കിട്ട് എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന സിപിഎം നല്‍കുന്നില്ലെങ്കിലും അതിനുള്ള ചര്‍ച്ച നടന്നേക്കും. 2 വീതം എംപിമാരും എംഎല്‍എമാരുമുള്ള ഘടകകക്ഷിയെ കൂടെ കിട്ടുമെന്നതും സിപിഎം ഗൗരവത്തോടെ എടുക്കും. രാഷ്ട്രീയത്തില്‍ എല്ലാം എല്ലാക്കാലത്തേക്കുമല്ലെന്നും പ്രശ്നങ്ങളുണ്ടാവുമ്പോള്‍ സാഹചര്യത്തിനനുസരിച്ചാണു നിലപാടു വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ''അവര്‍ ആദ്യം നിലപാടു വ്യക്തമാക്കട്ടെ. സാഹചര്യമനുസരിച്ചു തീരുമാനിക്കാം. അവര്‍ക്ക് എല്‍ഡിഎഫിലേക്കു വരാനുള്ള യോഗ്യതയുണ്ടോ എന്നതു പ്രത്യേക ഘട്ടത്തില്‍ ആലോചിക്കേണ്ട കാര്യമാണ്. ഇപ്പോള്‍ ആ ഘട്ടം ആയിട്ടില്ല''- മുഖ്യമന്ത്രി പറഞ്ഞു.

ജോസ് വിഭാഗത്തെ ബിജെപി മുന്നണിയുടെ ഭാഗമാക്കാനും ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടിയപ്പോള്‍, നിലപാട് ഇല്ലാത്തവരായി ആ പാര്‍ട്ടിയെ ചിത്രീകരിക്കേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതില്‍ തന്നെ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category