1 GBP = 93.80 INR                       

BREAKING NEWS

ജോസ് കെ മാണിയെ പുറത്താക്കിയത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചപ്പോള്‍; ആഗ്രഹിക്കാത്ത തീരുമാനത്തില്‍ എത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം മുതിര്‍ന്ന ഘടകക്ഷി നേതാക്കളും പലവട്ടം ചര്‍ച്ച നടത്തിയിട്ടും പ്രശ്നപരിഹാരം ഉണ്ടാകാതെ വന്നതോടെ; ധാരണ നടപ്പിലാക്കുന്ന സാഹചര്യം വന്നാല്‍ ഇപ്പോഴും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്; ക്ലോസ്ഡ് ചാപ്റ്റര്‍ അല്ല: പുറത്താക്കല്‍ നടപടിയോട് പ്രതികരിച്ചു ഉമ്മന്‍ ചാണ്ടി; ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതല്‍ പേര്‍ ഒപ്പം വരുമെന്ന് ജോസഫും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയത് ഒട്ടും ആഗ്രഹിച്ചു എടുത്ത നടപടി അല്ലെന്ന് വിശദീകരിച്ചു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പിജെ ജോസഫ് വിഭാഗവും ജോസ് പക്ഷവും തമ്മിലുള്ള ധാരണക്ക് യുഡിഎഫിന് ഉത്തരവാദിത്തമുണ്ട്. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ധാരണയുണ്ടാക്കിയത്. എഴുതി തയ്യാറാക്കിയ എഗ്രിമെന്റൊന്നും ഇതിനില്ലെങ്കിലും രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നത്തിനുള്ള പരിഹാരമെന്ന നിലയിലാണ് ധാരണയുണ്ടാക്കിയത്. ഇത് നടപ്പായിക്കിട്ടാന്‍ നാല് മാസമായി തുടുന്ന ചര്‍ച്ചകളൊന്നും ഫലം കാണാതെ വന്നപ്പോഴാണ് മുന്നണിക്ക് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലാതായതെന്ന് ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.

കെഎം മാണിയുടെ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കില്ല. പക്ഷെ ഇക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വം ഇടപെടേണ്ടി വന്നു. നാല് മാസമായി നടക്കുന്ന ശ്രമങ്ങള്‍ ഒരു തരത്തിലും ഫലം കണാത്ത അവസ്ഥ വന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം മുതിര്‍ന്ന ഘടകക്ഷി നേതാക്കളും പലവട്ടം ചര്‍ച്ച നടത്തി. എന്നിട്ടും പ്രശ്നപരിഹാരത്തിന് ജോസ് പക്ഷം തയ്യാറായില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യുഡിഎഫിന്റെ വിശ്വസനീയത തന്നെ നഷ്ടപ്പെടുന്ന അവസ്ഥ വന്നു . ആ സാഹചര്യത്തിലാണ് പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. അവസാന തീരുമാനം ആയി ഇത് കാണുന്നില്ല . ആ ധാരണ നടപ്പാക്കുന്ന അവസ്ഥ വന്നാല്‍ എല്ലാ ചര്‍ച്ചക്കും ഉള്ള സാധ്യത തന്നെയാണ് മുന്നിലുള്ളത്. ഇക്കാര്യം വ്യക്തമായി ജോസ് കെ മാണിയെ അറിയിച്ചിരുന്നു. എന്നിട്ടും പ്രതികരണം അനുകൂലമായിരുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. എല്ലാ മുതിര്‍ന്ന നേതാക്കളും വളരെ അധികം സമയമെടുത്ത് ഇടപെട്ട പ്രശ്നമാണെന്നും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു.

ധാരണ നടപ്പിലാക്കുന്ന സാഹചര്യം വന്നാല്‍ ഇപ്പോഴും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. ക്ലോസ്ഡ് ചാപ്റ്റര്‍ അല്ല. ചര്‍ച്ച പലവട്ടം പല പ്രാവശ്യം പല തരത്തില്‍ നടന്നിട്ടുണ്ട്. രാഷ്ട്രീയത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലാവില്ല കാര്യങ്ങള്‍ നടക്കുക. രണ്ടു കൂട്ടരെയും ഒന്നിച്ച് നിര്‍ത്താനാണ് ശ്രമിച്ചത്ര്‍, ശ്രമിക്കുന്നതും. ധാരണ നടപ്പാക്കിയാല്‍ എല്ലാം സുഗമമായി മുന്നോട്ടു പോകും.അവര്‍ക്ക് എന്തു തീരുമാനവും എടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒരു ജില്ലാ പഞ്ചായത്തിന്റെ മൂന്നു മാസത്തെ പ്രസിഡന്റ് പദത്തിനു വേണ്ടി ഇങ്ങനെ പ്രശ്നങ്ങള്‍ വേണോ എന്ന് അവര്‍ തീരുമാനിക്കണം

അതേസമയം യുഡിഫ് പുറത്താക്കിയ സാഹചര്യത്തില്‍ ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതല്‍ പേര്‍ ഒപ്പം വരുമെന്ന് പിജെ ജോസഫ് അവകാശപ്പെട്ടു. ചര്‍ച്ചകള്‍ നടത്തുകയാണ്. ആരൊക്കെ വരുമെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ജോസ് കെ മാണി സ്വാഭാവികമായി പുറത്താകും. ധാരണകള്‍ പാലിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു മുന്നണിയില്‍ തുടരാന്‍ കഴിയില്ലെന്ന സന്ദേശമാണ് ഈ തീരുമാനം. ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് സ്വഭാവിക നടപടി മാത്രമാണെന്നും ജോസഫ് പ്രതികരിച്ചു.

അതേസമയം യുഡിഎഫിന്റെ പുറത്താക്കല്‍ നടപടി നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. മുന്നണിയുമായുള്ള ഹൃദയ ബന്ധം മുറിച്ചു. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുന്‍പും ശ്രമം നടന്നിരുന്നു. എന്നാല്‍ പാര്‍ട്ടി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും. സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകരുടെ മനസ്സിന് മുറിവുണ്ടാക്കിയെന്നും ജോസ് കെ മാണി പ്രതികരിച്ചു.

ഇന്നലെ പുറത്താക്കിയപ്പോള്‍ യുഡിഎഫിന് അനകൂലമായി ചില നേതാക്കള്‍ സംസാരിച്ചതില്‍ ജോസ് കെ മാണി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ലെന്നാണ് ജോസ് പക്ഷത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമായിരിക്കും ഉണ്ടാകുക. യുഡിഎഫിനോടും കോണ്‍ഗ്രസിനോടും മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് ജോസ് പക്ഷം. യുഡിഎഫുമായി ഇനി ചര്‍ച്ച വേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ പ്രധാന നേതാക്കള്‍. രാഷ്ട്രീയ ഭാവി തീരുമാനിക്കാനുള്ള കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുകയാണ്. യുഡിഎഫ് പുറത്താക്കിയ സാഹചര്യത്തില്‍ മുന്നണി മാറ്റമാണ് പ്രധാന അജണ്ട.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category