1 GBP = 93.80 INR                       

BREAKING NEWS

രാജീവിന്റെ വിശ്വസ്തന്‍ കളമശ്ശേരിയില്‍ ഏര്യാ സെക്രട്ടറിയായത് കെ ചന്ദ്രന്‍പിള്ളയുടെ ഇടപെടലിന്റെ ഫലം; പോരടിച്ച് നിന്ന ദിനേശ് മണിയും പഴയ വി എസ് പക്ഷക്കാരനും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ സക്കീര്‍ ഹുസൈന്റെ അടവെല്ലാം പിഴച്ചു; മത്സരത്തിലേക്ക് പോയാല്‍ സെക്രട്ടറി സ്ഥാനം ജില്ലാ കമ്മറ്റി ഏറ്റെടുക്കുമെന്ന ഭീഷണിയും കളമശേരിയില്‍ മത്സരം ഒഴിവാക്കി; എംഇ ഹസൈനാര്‍ ഏര്യാ സെക്രട്ടറിയായത് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ; സിപിഎമ്മില്‍ ഇനി സക്കീര്‍ ഹുസൈന്‍ തീര്‍ത്തും തനിച്ച്

Britishmalayali
kz´wteJI³

കൊച്ചി: സിപിഎം കളമശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം. ഇ. ഹസൈനാരെ എത്തിക്കുന്നതും സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍. നിര്‍ണ്ണായക യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് പങ്കെടുത്തില്ല. യോഗത്തില്‍ പങ്കെടുത്തിരുന്ന ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം. ദിനേശ് മണി, കെ. ചന്ദ്രന്‍ പിള്ള എന്നിവരുടെ ഇടപെടലാണ് ഹസൈനാരെ ഏര്യാ സെക്രട്ടറിയാക്കിയത്. രാജീവിന്റെ മനസ്സാണ് ഇവര്‍ നടപ്പാക്കിയതും.

കെ ചന്ദ്രന്‍ പിള്ളയും രാജീവും സിപിഎം വിഭാഗീയതയില്‍ രണ്ട് പക്ഷത്തായിരുന്നു. ഇവര്‍ ഒരുമിച്ചതാണ് സക്കീര്‍ ഹുസൈന് വിനയായതെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് കളമശേരിയില്‍ കണ്ടതും. ഏര്യാ സെക്രട്ടറി സ്ഥാനത്തേക്ക് പേരുകള്‍ നിര്‍ദേശിച്ച് ഇരു വിഭാഗങ്ങളായി മത്സരത്തിന് ഒരുങ്ങിയപ്പോള്‍ നേതൃത്വം ഇടപെട്ടു. ഒടുവില്‍ കൂടുതല്‍ പേര്‍ പിന്തുണച്ച എം.ഇ. ഹസൈനാരെ ഏകകണ്ഠമായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. ഇതോടെ സക്കീര്‍ ഹുസൈന്‍ വിഭാഗത്തിന് വലിയ തിരിച്ചടിയും ഉണ്ടായി. കളമശേരിയില്‍ അതിവിശ്വസ്തന്‍ തന്നെ വരണമെന്ന നിര്‍ബന്ധം സിപിഎം സംസ്ഥാന നേതൃത്വത്തിനുമുണ്ടായത്.

കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ ആറുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടി സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുമ്പോള്‍ ചര്‍ച്ചയായത് എറണാകുളത്തെ സിപിഎം ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റങ്ങളായിരുന്നു. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു സക്കീര്‍ ഹുസൈനെതിരെ നടപടി. എറണാകുളത്ത് സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തെ നയിക്കുന്നത് പി രാജീവാണ്. രാജീവിന്റെ അതിവിശ്വസ്തനായിരുന്നു സക്കീര്‍ ഹുസൈന്‍. അതുകൊണ്ട് തന്നെ ആരോപണം പലതെത്തിയിട്ടും സക്കീര്‍ ഹുസൈന് മാത്രം ഒന്നും സംഭവിച്ചില്ല. വി എസ് അച്യുതാനന്ദന്‍ പക്ഷത്തിന് അടിയുറച്ച വേരുകള്‍ എറണാകുളത്തുണ്ട്. ചന്ദ്രന്‍ പിള്ളയും എസ് ശര്‍മ്മയും ഒരു ഘട്ടത്തിലും രാജീവുമായി സഹകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രാജീവിന് എറണാകുളത്ത് കരുക്കള്‍ നീക്കാന്‍ സക്കീര്‍ ഹുസൈന്‍ ്അനിവാര്യതയായി. ഇതിനിടെയാണ് ചന്ദ്രന്‍ പിള്ളയുടെ മനസ്സ് മാറുന്നത്. പഴയ പ്രശ്‌നമെല്ലാം മറന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി സഹകരിക്കാന്‍ ചന്ദ്രന്‍ പിള്ള തയ്യാറായി. ഈ നീക്കത്തിന് പിന്നില്‍ ചരട് വലിച്ചതും രാജീവായിരുന്നു. ഇതാണ് കളമശേരിയിലെ പുതിയ ഏര്യാ സെക്രട്ടറി തെരഞ്ഞെടുപ്പിലും നിറയുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജീവിന് എറാണാകുളത്ത് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ഇതോടെ കൂടുതല്‍ കരുതലുകള്‍ എടുക്കാന്‍ രാജീവ് തീരുമാനിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും സുരക്ഷിത മണ്ഡലം കണ്ടെത്തി മത്സരിക്കാനാണ് രാജീവിന്റെ തീരുമാനം. പി സ്വരാജ് തൃപ്പുണ്ണിത്തുറയിലെ എംഎല്‍എയാണ്. സ്വരാജും മലപ്പുറത്തു നിന്നു വന്ന് എറാണുകളത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. സ്വരാജും മുഖ്യമന്ത്രി പിണറായിയും നല്ല അടുപ്പത്തിലുമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് രാജീവ് എറണാകുളത്തെ വി എസ് പക്ഷത്തെ അടുപ്പിച്ചത്. ചന്ദ്രന്‍ പിള്ളയ്ക്ക് കൂടുതല്‍ പരിഗണന ഇനി സിപിഎം നേതൃത്വത്തില്‍ നിന്നും ലഭിക്കും. ഈ ഫോര്‍മുല അംഗീകരിച്ചാണ് ചന്ദ്രന്‍ പിള്ളയുടെ രാജീവ് പക്ഷത്തേക്കുള്ള വരവ്. ഇതോടെ എറണാകുളത്ത് സക്കീര്‍ ഹുസൈന്റെ പിന്തുണ രാജീവിന് ആവശ്യമില്ലാതെയായി. ഇത് ഒരിക്കല്‍ കൂടി വ്യക്തമാകുകയാണ് ഇപ്പോള്‍.

അരുതാത്ത രീതിയില്‍ സ്വത്ത് സമ്പാദിച്ചു എന്ന കുറ്റത്തിന് സിപിഎം. കളമശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന വി.എ. സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് അംഗങ്ങള്‍ ചേരിതിരിഞ്ഞത്. പാര്‍ട്ടി നടപടി റിപ്പോര്‍ട്ട് ചെയ്ത ശേഷം, പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിലേക്ക് കടന്നപ്പോള്‍, സക്കീറിനെ പിന്തുണയ്ക്കുന്നവര്‍ ആദ്യം അപ്പുക്കുട്ടന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. പി.പി. സുജില്‍ പേരു നിര്‍ദേശിച്ചു. നാലുപേര്‍ പിന്തുണച്ചു. ഇതോടെ ഭിന്നത മറനീക്കി പുറത്തു വന്നു.

ഉടനെ വനിതാ നേതാവായ ഹെന്നി ബേബി, എം.ഇ. ഹസൈനാരുടെ പേര് നിര്‍ദേശിച്ചു. എ.എം. യൂസഫ് അതിനെ പിന്താങ്ങി. ബഹുഭൂരിഭാഗം പേരും ഇതിനെ പിന്തുണച്ചു. മറുവിഭാഗം അപ്പുക്കുട്ടനു വേണ്ടി നിലയുറപ്പിച്ചപ്പോള്‍ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായി. ഇതോടെയായിരുന്നു സംസ്ഥാന നേതാക്കളുടെ ഇഠപെടല്‍. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം. ദിനേശ് മണി, കെ. ചന്ദ്രന്‍ പിള്ള എന്നിവരും ഇടപെട്ടു. മത്സരത്തിലേക്ക് പോകാന്‍ പറ്റില്ലെന്ന് നേതാക്കള്‍ തറപ്പിച്ചു പറഞ്ഞു.

ഏകകണ്ഠായി വേണം സെക്രട്ടറിയെ തിരഞ്ഞെടുക്കാനെന്നും ഇല്ലെങ്കില്‍ ജില്ലാ സെക്രട്ടേറിയറ്റ്, സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് ചുമതല ഏല്പിക്കുമെന്നും വ്യക്തമാക്കി. ഒടുവില്‍ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് സക്കീറിനെ പിന്തുണയ്ക്കുന്നവര്‍ പിന്മാറി. ഇതോടെ മുതിര്‍ന്ന നേതാവ് ഹസൈനാരെ ഏകകണ്ഠമായി തിരഞ്ഞെടുത്തതായി യോഗത്തില്‍ പ്രഖ്യാപിച്ചു. ഇത് രാജീവിന്റെ ആഗ്രഹമായിരുന്നു. ഇതോടെ സക്കീറിന് കളമശ്ശേരി ഏര്യാ കമ്മറ്റിയിലുള്ള പിടിയും അഴിയും.

കളമശ്ശേരി ബി.ടി.ആര്‍. മന്ദിരത്തില്‍ തിങ്കളാഴ്ച നാലുമണിക്ക് കൂടിയ യോഗത്തില്‍ കെ.എം. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഹസൈനാര്‍ ദീര്‍ഘകാലം തൃക്കാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക്, കണയന്നൂര്‍ കാര്‍ഷിക വികസന ബാങ്ക് എന്നിവയുടെ പ്രസിഡന്റായിരുന്നു. കണയന്നൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ചന്ദ്രന്‍പിള്ളയും എസ് ശര്‍മ്മയുമായിരുന്നു ഒരു കാലത്ത് സിപിഎം രാഷ്ട്രീയത്തെ എറണാകുളത്ത് നിയന്ത്രിച്ചത്. എന്നാല്‍ വി എസ് പക്ഷത്തെ പിണറായി വെട്ടി നിരത്തിയതോടെ ഇരുവരും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് പോലും പുറത്തായി. പതിയെ എറണാകുളത്തെ വിമത പക്ഷമായി മാറി. ദിനേശ് മണിയിലൂടെ പിണറായി എറണാകുളത്ത് പിടിമുറുക്കി. ജില്ലാ സെക്രട്ടറിയായി പി രാജീവ് എത്തിയതോടെ വി എസ് പക്ഷം തന്നെ ജില്ലയില്‍ അപ്രസക്തമായി. സക്കീര്‍ ഹൂസൈനെ കൂടെ നിര്‍ത്തി ജില്ലയിലെ ഘടങ്ങള്‍ എല്ലാം രാജീവ് അനുകൂലമാക്കി. പാര്‍ട്ടിയിലെ അവസാന വാക്കായി മാറുകയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി.

സക്കീര്‍ ഹുസൈന്‍ പല വിധ വിവാദങ്ങള്‍ കുടുങ്ങുന്നത് തനിക്ക് തിരിച്ചടിയാണെന്ന് രാജീവ് തിരിച്ചറിഞ്ഞു. വി എസ് അനുകൂലികളുമായി ഒരുമിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തി. ഇതോടെയാണ് ചന്ദ്രന്‍പിള്ളയുമായി അടുക്കാന്‍ ശ്രമിക്കുന്നത്. ചന്ദ്രന്‍ പിള്ളയും ഇത് അംഗീകരിച്ചു. ഇതോടെ രാജീവും ചന്ദ്രന്‍ പിള്ളയും ഒരുമിച്ചു. മുമ്പ് പലപ്പോഴും സക്കീര്‍ ഹുസൈനെതിരായ ആരോപണങ്ങള്‍ ജില്ലാ കമ്മറ്റി തന്നെ തള്ളുകയായിരുന്നു പതിവ്. എന്നാല്‍ ചന്ദ്രന്‍ പിള്ളയും രാജീവും ഒരുമിച്ചപ്പോള്‍ പുതിയ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കമ്മറ്റി പാസാക്കി. സംസ്ഥാന നേതൃത്വത്തിന് വിടുകയും ചെയ്തു. രാജീവ് കൂടി ഉള്‍പ്പെട്ട സംസ്ഥാന സെക്രട്ടറിയേറ്റും തീരുമാനങ്ങള്‍ അംഗീകരിച്ചു. ഇതോടെ സക്കീര്‍ ഹുസൈന്‍ സിപിഎമ്മില്‍ തനിച്ചാവുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category