1 GBP = 93.80 INR                       

BREAKING NEWS

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; മരിച്ചത് നെട്ടയം സ്വദേശി തങ്കപ്പന്‍; കേരളത്തിലെ കോവിഡ് മരണം 23 ആയി; മുംബൈയില്‍ നിന്നെത്തി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായി; പ്രമേഹം ഉള്‍പ്പടെയുള്ള ശാരീരിക പ്രശ്നങ്ങളും ബാധിച്ചു; കോവിഡ് സ്ഥിരീകരിച്ചത് മരണത്തെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് (76) കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി. മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ മെഡിക്കല്‍ കോളേജില്‍ ചിതിത്സയിലിരിക്കവേയാണ് മരിച്ചത്.

ഇദ്ദേഹം ജൂണ്‍ 27നാണ് മരിച്ചത്. രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മരണത്തെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനാ ഫലത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് നാട്ടില്‍ വരുമ്പോള്‍ തന്നെ ഇദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ ആശുപത്രിയിലാണ് ചികിത്സ തേടി ആദ്യം എത്തിയത്. തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ എത്തി ഒരു മണിക്കൂറിനകം ഇദ്ദേഹത്തിന് മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈയില്‍ നിന്ന് എത്തിയതുകൊണ്ട് സ്രവപരിശോധനാ ഫലത്തിന് കാത്തുനില്‍ക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നുള്ള ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലത്തിനായി കൂടി കാത്തിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് തിരുവനന്തപുരം സ്വദേശിക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

അതേസമയം ദേശീയ തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന അവസ്ഥയാണുള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 418 പേരാണ് മരിച്ചത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷം കടന്നു. ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത് 5,66,840 പേര്‍ക്കാണ്. ഇതില്‍ 2,15,125 എണ്ണം സജീവകേസുകളാണ്. 3,34,822 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. 16,893 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ്-19 മൂലം മരിച്ചത്.

ജൂണ്‍ 29 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 86,08,654 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 2,10,292 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ഡല്‍ഹിയുമാണ് രോഗികളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം മഹാരാഷ്ട്രയില്‍ 1,69,883 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. 88,960 പേര്‍ രോഗമുക്തി നേടി. നിലവില്‍ 73,313 പേരാണ് ചികിത്സയിലുള്ളത്. 7,610 പേരാണ് കൊറോണ വൈറസ് ബാധ മൂലം മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത്.

തമിഴ്നാട്ടില്‍ 86,224 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 47,749 പേര്‍ രോഗമുക്തി നേടി. 37,334 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,141 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ ഇതുവരെ 85,161 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 56,235 പേര്‍ രോഗമുക്തി നേടി. 26,246 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,680 പേരാണ് ഡല്‍ഹിയില്‍ കോവിഡ് മൂലം ഇതുവരെ മരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category