1 GBP = 93.80 INR                       

BREAKING NEWS

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ആപ്പുകള്‍ക്ക് നിരോധനം; അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ച് പറയാതെ പ്രതികാരം തീര്‍ക്കല്‍; ഇനി നിര്‍ണ്ണായകം ഗൂഗിളിന്റേയും ആപ്പിളിന്റേയും നിലപാട്; ആപ്പുകള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായാല്‍ തീരുമാനം അട്ടിമറിക്കപ്പെടും; പകരം മെയ്ഡ് ഇന്‍ ഇന്ത്യാ ആപ്പുകളും റെഡി; ലഡാക്കിലെ അതിക്രമത്തിന് സൈബര്‍ സ്പെയ്സില്‍ ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനീസ് കടന്നു കയറ്റം തുടരവെ ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഇന്ത്യ നയം വ്യക്തമാക്കുകയാണ്.. ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനര്‍, എക്സെന്‍ഡര്‍, ഡിയു റെക്കോര്‍ഡര്‍ തുടങ്ങിയവ ഉള്‍പ്പെടെ രാജ്യത്തു വ്യാപകമായി ഉപയോഗിക്കുന്ന മൊബൈല്‍ ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ആപ്പുകളെ നിരോധിച്ച് ഇറക്കിയ കുറിപ്പില്‍ ഇന്ത്യചൈന സംഘര്‍ഷത്തെക്കുറിച്ച് സര്‍ക്കാര്‍ എവിടെയും വ്യക്തമാക്കിയിട്ടില്ല.

ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദും നിരോധനം സംബന്ധിച്ച വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സുരക്ഷ, പ്രതിരോധം, അഖണ്ഡത, ഐക്യം എന്നിവയ്ക്കു വേണ്ടിയും ജനങ്ങളുടെ ഡേറ്റയും സ്വകാര്യതയും സംരക്ഷിക്കാനുമാണ് 59 ആപ്പുകള്‍ നിരോധിച്ചതെന്നാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. ഈ ട്വീറ്റില്‍ കാരണം പറയാതെ പറയുന്നുമുണ്ട്. 20 കോടിയോളം പേരാണ് ടിക്ടോക് ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. 14 കോടിയാണ് 'ലൈക്കീ' ആപ്പിന്റെ ഡൗണ്‍ലോഡ്. യുസി ബ്രൗസര്‍ 11.7 കോടി. ഹലോ ആപ്പാകട്ടെ ഹിന്ദിയിലും മലയാളത്തിലും ഉള്‍പ്പെടെ ലഭ്യമാക്കിയിരുന്നു.

ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചെങ്കിലും ഇത് എപ്രകാരം നടപ്പാക്കുമെന്നത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ മൊബൈല്‍ ആപ്പുകള്‍ക്കാണ് നിരോധനം വന്നിരിക്കുന്നത്. ഗൂഗിളിനു കീഴിലാണ് പ്ലേ സ്റ്റോര്‍. ആപ് സ്റ്റോറിലെ ആപ്പുകളിന്മേല്‍ തീരുമാനമെടുക്കുന്നത് ആപ്പിളും. ഈ കമ്പനികള്‍ക്ക് നിരോധനം സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്നതും വ്യക്തമല്ല. സര്‍ക്കാര്‍ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ആപ്പിള്‍ നിലപാട് പറയുന്നുമില്ല. ഇന്ത്യയില്‍ 59 ആപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാതിരിക്കാനാണു തീരുമാനമെന്നും ഐടി മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിരോധിക്കപ്പെട്ട ആപ്പുകളില്‍ പലതും നിലവില്‍ ഒട്ടേറെ ഫോണുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരോധനം എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നും എപ്പോള്‍ മുതല്‍ നിലവില്‍ വരുമെന്നും കേന്ദ്രം വിശദീകരിക്കുന്നുമില്ല.

59 ആപ്പുകളും ബ്ലോക്ക് ചെയ്യണമെന്ന് വിവിധ ഫോണ്‍ കമ്പനികള്‍ക്ക് കത്തു നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ആപ് സ്റ്റോറുകളില്‍നിന്ന് ഇവ നീക്കം ചെയ്യുമോയെന്നും അറിയേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും അതിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളാണ് നിരോധിക്കപ്പെട്ടവയില്‍ പലതും. രാജ്യസുരക്ഷയ്ക്കു തുരങ്കം വയ്ക്കുന്ന രീതിയില്‍ ഇവ പ്രവര്‍ത്തിക്കുന്നതായി വ്യക്തമായ വിവരം ഐടി മന്ത്രാലയത്തിനു ലഭിച്ചിട്ടുണ്ട്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69എ പ്രകാരമാണ് 59 ആപ്പുകള്‍ക്കു നിരോധനമേര്‍പ്പെടുത്തിയത്. ഉപയോക്താക്കളുടെ ഡേറ്റ മോഷ്ടിക്കുന്ന ആപ്പുകളെപ്പറ്റി ഒട്ടേറെ യൂസര്‍മാര്‍ പരാതി നല്‍കിയിരുന്നു. ചില കമ്പനികള്‍ ഇന്ത്യയ്ക്കു പുറത്തുള്ള സെര്‍വറുകളിലേക്ക് ഡേറ്റ അനധികൃതമായ മാര്‍ഗങ്ങളിലൂടെ കടത്തുന്നുമുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളിലുള്ള പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ഈ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഡേറ്റ ഇത്തരത്തില്‍ ശേഖരിക്കുന്നത് രാജ്യസുരക്ഷയെ വരെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് നിരോധനമെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി.

സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാന്‍ രൂപീകരിച്ച ദി ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററും ആഭ്യന്തര മന്ത്രാലയവും ഈ 59 ആപ്പുകള്‍ നിരോധിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. ക്രമസമാധാനനിലയെ പോലും തകര്‍ക്കും വിധമുള്ള പ്രവര്‍ത്തനങ്ങളിലേക്കും ചില ആപ്പുകള്‍ വഴിമരുന്നിട്ടു. ഇതോടൊപ്പം ഡേറ്റ സുരക്ഷ സംബന്ധിച്ചും മന്ത്രാലയത്തിനു കീഴിലെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന് (സിഇആര്‍ടിഇന്ത്യ) ഒട്ടേറെ പരാതി ലഭിച്ചിരുന്നു.

ഹാക്കിങ് ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ രൂപീകരിച്ചതാണ് സിഇആര്‍ടി. എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ ഒട്ടേറെ പൊതുപ്രവര്‍ത്തകരും പരാതി നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. മൊബൈല്‍, നോണ്‍മൊബൈല്‍ ഡിവൈസുകളിലെല്ലാം നിരോധനം വരും. ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന മൊബൈല്‍ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഡേറ്റ സുരക്ഷയും സ്വകാര്യതാ സംരക്ഷണവും ലക്ഷ്യമിട്ടാണു നടപടിയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പകരം ആപ്പുകളും റെഡി
ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ചൈനീസ് കമ്പനികളുടെ ഈ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രാജ്യത്തു നിരോധിക്കുമ്പോള്‍ ഇവയ്ക്ക് പകരം ഉപയോഗിക്കാവുന്ന ആപ്പുകളെ കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങി.

ടിക്ടോക് - ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ചെടുത്ത 'മിത്രോം' (Mtiron) ആപ് ആണ് പകരക്കാരനായി വരിക. എന്നാല്‍ ടിക്ടോക് പോലെ വന്‍തോതില്‍ ആളുകളെ ആകര്‍ഷിക്കാന്‍ മിത്രോമിനു കഴിഞ്ഞിട്ടില്ല. ഈ ആപ്പിനു പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്നു വാര്‍ത്തയുണ്ടായിരുന്നു, എന്നാല്‍ ഇന്ത്യന്‍ ആപ്നിര്‍മ്മാതാക്കള്‍ ഇതു തള്ളി. ഇടയ്ക്ക് പ്ലേ സ്റ്റോറില്‍നിന്ന് അപ്രത്യക്ഷമായ ആപ് ജൂണ്‍ ആദ്യവാരം തിരികെയെത്തുകയും ചെയ്തു. ടിക്ടോക് താരങ്ങള്‍ക്ക് ഫേസ്ബുക്കിനു കീഴിലെ ഇന്‍സ്റ്റഗ്രാം ആണ് മികച്ച മറ്റൊരു പകരക്കാരന്‍.

യുസി ബ്രൗസര്‍ - ഇന്ത്യയില്‍ വളരെയധികം പ്രചാരമുണ്ടെങ്കിലും ഗൂഗിളിന്റെ ക്രോം ബ്രൗസറിന്റെ അത്രയും പ്രാപ്തിയുള്ളതല്ല യുസി ബ്രൗസര്‍. മോസില്ല ഫയര്‍ഫോക്സും മികച്ച മറ്റൊരു പകരക്കാരനാണ്.

ഷെയര്‍ഇറ്റ് / എക്സെന്‍ഡര്‍ - ഫോണുകളില്‍നിന്നു ഫോണുകളിലേക്ക് ഫയല്‍ ട്രാന്‍സ്ഫറിങ്ങിന് ഉപയോഗിക്കുന്നു. ഐഒഎസ് ഉപയോക്താവിന് ബില്‍റ്റ് ഇന്‍ ആയ എയര്‍ഡ്രോപ് സംവിധാനം ഉപയോഗിച്ച് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം. ആന്‍ഡ്രോയിഡ് ഉപയോക്താവിന് ഗൂഗിളിന്റെ ഫയല്‍സ് ഗോ ആപ് ഉപയോഗിക്കാം.

ക്യാംസ്‌കാനര്‍ - മൈക്രോസോഫ്റ്റ് ലെന്‍സ്, അഡോബി സ്‌കാന്‍ എന്നിവ ഉപയോഗിക്കാം.

ഷെയ്ന്‍ - വനിതകളുടെ വസ്ത്രങ്ങള്‍ക്കു വേണ്ടിയുള്ള പ്ലാറ്റ്ഫോം. നിലവില്‍ ഇന്ത്യയില്‍ 'മിന്ത്ര' കഴിഞ്ഞേയുള്ളൂ ഇത്തരം ഫാഷന്‍ ആപ്പുകള്‍ക്കു സ്ഥാനം.

ക്ലബ് ഫാക്ടറി - ഫാഷന്‍, സൗന്ദര്യ വര്‍ധക, ലൈഫ്സ്റ്റൈല്‍ ഉല്‍പന്നങ്ങളുടെ ഇ കൊമേഴ്സ് വെബ്സൈറ്റ്. നിലവില്‍ ഇന്ത്യയില്‍ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള വന്‍കിട ഇ കൊമേഴ്സ് സൈറ്റുകളും മറ്റു സൈറ്റുകളും മികച്ച ഓഫറുകളുമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഹലോ -പകരം ഉപയോഗിക്കാവുന്നത് ഷെയര്‍ചാറ്റ്. ഹലോയുടെ നിരോധനം ഇന്ത്യന്‍ നിര്‍മ്മിത ആപ്പുകളായ ഷെയര്‍ചാറ്റ് പോലുള്ളവയ്ക്ക് പ്രോത്സാഹനം നല്‍കുമെന്ന് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

ബ്യൂട്ടി പ്ലസ് - പകരം ഉപയോഗിക്കാവുന്ന കാന്‍ഡി ക്യാമറ, ബി612 ബ്യൂട്ടി ആന്‍ഡ് ഫില്‍റ്റര്‍ ക്യാമറ

നിരോധിച്ച 59 ചൈനീസ് ആപ്പുകള്‍
ടിക് ടോക്, ഷെയര്‍ ഇറ്റ്, ക്വായ്, യുസി ബ്രൗസര്‍, ബയ്ഡു മാപ്, ഷെന്‍, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവര്‍, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയില്‍, വെയ്ബോ, എക്സെന്‍ഡര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെല്‍ഫി സിറ്റി, മെയില്‍ മാസ്റ്റര്‍, പാരലല്‍ സ്പെയ്സ്, എംഐ വിഡിയോ കോള്‍ ഷാവോമി, എസ് ഫയല്‍ എക്സ്പ്ലോറര്‍, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോര്‍ഡര്‍, വോള്‍ട്ട്ഹൈഡ്, കേഷെ ക്ലീനര്‍, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനര്‍, ഡിയു ബ്രൗസര്‍, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്, ക്യാം സ്‌കാനര്‍, ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍, വണ്ടര്‍ ക്യാമറ, ഫോട്ടോ വണ്ടര്‍, ക്യുക്യു പ്ലേയര്‍, വി മീറ്റ്, സ്വീറ്റ് സെല്‍ഫി, ബയ്ഡു ട്രാന്‍സ്ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റര്‍നാഷനല്‍, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, ക്യുക്യു ലോഞ്ചര്‍, യു വിഡിയോ, വി ഫ്ളൈ സ്റ്റാറ്റസ് വിഡിയോ, മൊബൈല്‍ ലെജന്‍ഡ്സ്, ഡിയു പ്രൈവസി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category