1 GBP = 93.80 INR                       

BREAKING NEWS

2018 ലെ തിരഞ്ഞെടുപ്പില്‍ 35 സീറ്റുകളുടെ ചുമതലയുണ്ടായിരുന്ന വിജയ് വര്‍ഗിയ 12 സീറ്റുകളില്‍ റിബലുകളെ നിര്‍ത്തി അവര്‍ക്ക് ഫണ്ടും നല്‍കി! ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പാലം വലിക്കുമെന്നും ആരോപണം; മന്ത്രിമാരായി വീണ്ടും എംഎല്‍എയാകാന്‍ മത്സരിക്കാന്‍ സിന്ധ്യാ അനുകൂലികളും; മന്ത്രിസഭാ പുനഃസംഘടനയോടെ ഭരണപാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷമാകും; മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നേരിടുന്നത് കടുത്ത വെല്ലുവിളി; ബിജെപിയില്‍ കലാപ സാധ്യത

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ബിജെപിയില്‍ കലാപം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പുറത്താക്കാന്‍ ബിജെപിയില്‍ തന്നെ അട്ടിമറി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനാണ് നീക്കം. ഇങ്ങനെ വന്നാല്‍ മധ്യപ്രദേശില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമാകും.

ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരിലൊരാളായ കൈലാഷ് വിജയ്വര്‍ഗിയ ശ്രമിക്കുകയാണെന്ന് മുന്‍ എംഎല്‍എ ബന്‍വര്‍ സിങ് ശെഖാവത്ത് ആരോപിച്ചു. ജ്യോതിരാദിത്യ സിന്ധ്യ വിഭാഗത്തിന് അമിത പ്രാധാന്യം ലഭിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ ആളാണ് ശെഖാവത്ത്. ബദ്നാവര്‍ മണ്ഡലത്തില്‍ നിന്ന് ശെഖാവത്ത് തോറ്റിരുന്നു. അവിടെ ഗണ്യമായ വോട്ടുകള്‍ പിടിച്ച ബിജെപി വിമതന്‍ രാജേഷ് അഗര്‍വാളിനെ വീണ്ടും പാര്‍ട്ടിയിലേക്കു തിരിച്ചെടുത്തതാണ് ശെഖാവത്തിനെ പ്രകോപിപ്പിച്ചത്. വിജയ് വര്‍ഗിയയാണ് തന്നെ തോല്‍പ്പിച്ചതെന്നാണ് ശെഖാവത്ത് പറയുന്നത്.

അതിനിടെ ശെഖാവത്തിന്റെ ആക്ഷേപങ്ങള്‍ ഗൗരവമുള്ളതാണെന്നും അദ്ദേഹത്തെ ഭോപാലിലേക്കു വിളിച്ചുവരുത്തി അന്വേഷിക്കുമെന്നും മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വി.ഡി. ശര്‍മ പറഞ്ഞു. ശിവരാജ് സിങ് ചൗഹാനെ മാറ്റി മുഖ്യമന്ത്രിയാകാനാണ് കൈലാഷ് വിജയ്വര്‍ഗിയ ശ്രമിക്കുന്നതെന്നാണ് ശെഖാവത്തിന്റെ ആരോപണം. 2018 ലെ തിരഞ്ഞെടുപ്പില്‍ 35 സീറ്റുകളുടെ ചുമതലയുണ്ടായിരുന്ന വിജയ്വര്‍ഗിയ 12 സീറ്റുകളില്‍ റിബലുകളെ നിര്‍ത്തി അവര്‍ക്കു ഫണ്ടും നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.

മധ്യപ്രദേശില്‍ 24 നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കൊറോണ വൈറസ് പ്രതിസന്ധി ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവിയില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സര്‍ക്കാറിന്റെ നിലനില്‍പ്പ് ഭദ്രമാക്കണമെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ് പത്തോളം സീറ്റുകള്‍ നേടേണ്ടതുണ്ട്. രണ്ട് സിറ്റിങ് എംഎല്‍എമാരുടെ മരണവും 22 എംഎല്‍എമാരും രാജിയേയും തുടര്‍ന്നാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിക്ക് ശേഷം 230 അംഗ എംപി നിയമസഭയിലെ കരുത്ത് 206 ആയി കുറഞ്ഞു. നിലവില്‍ 107 അംഗങ്ങളുടെ പിന്തുണയിലാണ് ബിജെപി ഭരണം നടത്തുന്നത്.

കൂടാതെ രണ്ട് ബിഎസ്പി എംഎല്‍എമാരും ഒരു എസ്പി എംഎല്‍എയും നാല് സ്വതന്ത്ര എംഎല്‍എമാരും നേരത്തെ കമല്‍ നാഥ് സര്‍ക്കാരിനെ പിന്തുണച്ചിരുന്നുവെങ്കിലും അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപിക്കായിരുന്നു വോട്ട് ചെയ്തത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ആര് മേധാവിത്വം നേടുന്നു എന്നതിനനുസരിച്ച് ഇവരുടെ കൂറും മാറും. ഉപതിരഞ്ഞെടുപ്പിനുള്ള തീയതി ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സെപ്റ്റംബറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി കൊണ്ടായിരുന്നു മധ്യപ്രദേശില്‍ ബിജെപി അധികാരം പിടിച്ചത്. കോവിഡ് പ്രതിസന്ധി രാജ്യത്തുകൊടുമ്പിരി കൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്. അധികാരം കൈക്കലാക്കിയെങ്കിലും മന്ത്രിസഭ വികസനം പൂര്‍ത്തിയാക്കിയിരുന്നില്ല. എന്നാല്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് ആ കടമ്പ കൂടി കടക്കാനാണ് ശിവരാജ് സിങ് ചൗഹാന്‍ ഒരുങ്ങുന്നത്. മന്ത്രിസഭ വിപുലീകരിക്കാന്‍ കേന്ദ്ര നേതൃത്വവും അനുമതി നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 23 നായിരുന്നു മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേറിയത്. കോണ്‍ഗ്രസില്‍ നിന്നും ജ്യോതിരാദിത്യ സിന്ധ്യയേയും 22 എംഎല്‍എമാരേയും ചാടിച്ച് കൊണ്ടായിരുന്നു ബിജെപിയുടെ ഈ നീക്കം. രാജ്യസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപി ദേശീയ നേതൃത്വമായിരുന്നു എംഎല്‍എമാരെ കടത്താനുള്ള ഓപ്പറേഷന്‍ ലോട്ടസിന് നേതൃത്വം നല്‍കിയത്. ഇത് വിജയിക്കുകയും ചെയ്തു. കൊവിഡിനിടയിലെ ചൗഹാന്റെ ഒറ്റയാള്‍ ഭരണത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമായിരുന്നു ഉയര്‍ത്തിയത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ ചൗഹാന്‍ 5 പേരേ മാത്രം ഉള്‍പ്പെടുത്തി കൊണ്ടുള്ള മിനി കാബിനറ്റ് രൂപീകരിച്ചു. ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തെ രണ്ട് പേരേയും ബിജെപിയില്‍ നിന്നുള്ള 3 പേരെയും ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു ഇത്. ജൂണ്‍ 30 ഓടെ രണ്ടാം ഘട്ട മന്ത്രിസഭ വികസനം നടത്താനാണ് ചൗഹാന്‍ ഒരുങ്ങുന്നത്. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടികയുമായി ചൗഹാന്‍ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.

ഞായറാഴ്ചയാണ് ചൗഹാന്‍ ഡല്‍ഹിക്ക് പുറപ്പെട്ടത്. നരേന്ദ്ര സിങ് തോമര്‍, ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ , ചൗഹാന്‍, എന്നിവരുമായാണ് ചൗഹാന്‍ കൂടിക്കാഴ്ച നടത്തിയത്. ചൗഹാന്‍ സമര്‍പ്പിച്ച ലിസ്റ്റ് ബിജെപി നേതൃത്വം അംഗീകരിച്ചതായാണ് വിവരം. കൂറുമാറിയെത്തിയ എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനത്തിന്റെ സിംഹഭാഗവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ബിജെപിയില്‍ കലാപത്തിന് സാധ്യതയുണ്ടാക്കും. 10 പേര്‍ക്ക് മന്ത്രിസ്ഥാനം വേണമെന്ന് നേരത്തേ തന്നെ സിന്ധ്യ ആവശ്യപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടണമെങ്കില്‍ മന്ത്രിസ്ഥാനം കൂടി ലഭിക്കേണ്ടതുണ്ടെന്നാണ് സിന്ധ്യ പക്ഷത്തിന്റെ ഡിമാന്റ്.

പാര്‍ട്ടിയെ ചതിച്ചാണ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന പ്രചാരണം കോണ്‍ഗ്രസ് സംസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രചരണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ വിമതരില്‍ പകുതി പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം വേമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ 10 പേര്‍ക്ക് മാത്രം മന്ത്രിസ്ഥാനം ലഭിക്കുന്നത് കൂറുമാറിയെത്തിയവര്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് കാരണമായേക്കും. കൂറുമാറ്റവും ബിജെപി നേതാക്കള്‍ക്കിടയില്‍ ഉള്ള അതൃപ്തിയും ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന ഭയം നേതാക്കള്‍ക്കുണ്ട്.

നിലവില്‍ 28 പേരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുക. നേരത്തേ 20-22 പേരെ ഉള്‍പ്പെടുത്താനായിരുന്നു തിരുമാനിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായതോടെ 24-25 പേരെ ഉള്‍പ്പെടുത്താനാണ് പുതിയ തിരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category