1 GBP = 93.80 INR                       

BREAKING NEWS

അസ്ട്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്എ റഡാര്‍, പൈത്തണ്‍ 5, ഇസ്രയേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങള്‍; മണിക്കൂറില്‍ 1912 കിലോമീറ്റര്‍ ദൂരം പറക്കാന്‍ കഴിയുന്ന റഫാല്‍ എത്തുന്നതോടെ വ്യോമസേനക്ക് കൈവരിക പുത്തന്‍ ഊര്‍ജ്ജം; ത്രിതല ആക്രമണ ശേഷിയുള്ള വിമാനങ്ങള്‍ ചൈനയ്ക്ക് വമ്പന്‍ വെല്ലുവിളിയാകും; മിസൈല്‍ സജ്ജമായ 6 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഓഗസ്റ്റില്‍ അതിര്‍ത്തിയില്‍ എത്തും; ചൈനയ്ക്കെതിരെ പ്രതിരോധം ശക്തമാക്കി വ്യോമസേന

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ചൈനയെ പ്രതിരോധിക്കാന്‍ ഇനി റഫാലും. മിസൈല്‍ സജ്ജമായ 6 റഫാല്‍ യുദ്ധവിമാനങ്ങള്‍ ജൂലൈ 27ന് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തുമ്പോള്‍ തന്നെ അതിര്‍ത്തിയിലെ സംഘര്‍ഷ മാഖലയില്‍ എത്തും. ഹരിയാനയിലെ അംബാല താവളമാക്കുന്ന വിമാനങ്ങള്‍ ഓഗസ്റ്റോടെ വ്യോമസേനയുടെ ഭാഗമാകും. പിന്നാലെ അവ ഇന്ത്യ ചൈന അതിര്‍ത്തിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ദൗത്യത്തില്‍ ചേരുമെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളാണ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള താവളങ്ങളില്‍ ചൈനയെ ലക്ഷ്യമിട്ടു നിലയുറപ്പിച്ചിരിക്കുന്നത്.

വിമാനം പറത്താന്‍ ഇന്ത്യയുടെ 7 വ്യോമസേനാ പൈലറ്റുമാര്‍ ഫ്രാന്‍സില്‍ നിന്നു പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. യുഎഇയിലെ വ്യോമതാവളത്തില്‍ ഇറങ്ങിയ ശേഷമാവും വിമാനങ്ങള്‍ ഇന്ത്യയിലേക്കെത്തുക. സേനയുടെ 17ാം നമ്പര്‍ സ്‌ക്വാഡ്രന്‍ (ഗോള്‍ഡന്‍ ആരോസ്) റഫാലിനായി അംബാലയില്‍ സജ്ജമാക്കും. ഫ്രാന്‍സില്‍ നിന്നും ഇന്ത്യ സ്വന്തമാക്കുന്നത് സാങ്കേതിക മികവാര്‍ന്ന റഫാല്‍ യുദ്ധവിമാനമാണ്. നിലവില്‍ ഫ്രാന്‍സ് ഉപയോഗിക്കുന്ന റഫാലിനെക്കാള്‍ സാങ്കേതിക തികവ് ഏറിയതാണ് ഇന്ത്യ സ്വന്തമാക്കുന്ന വിമാനം എന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം. ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഇന്ത്യയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് നിര്‍മ്മാതാക്കളായ ഡാസാള്‍ട്ട് എവിയേഷന്‍. ഈ സാങ്കേതിക വിദ്യ അടക്കം കൈമാറുന്നതോടെ ഇതിന്റെ പരിപാലനം പൂര്‍ണ്ണമായും ഇന്ത്യയില്‍ നടത്താനാകും.

അസ്ട്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്എ റഡാര്‍, പൈത്തണ്‍ 5, ഇസ്രയേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് റാഫേല്‍ എത്തുന്നത്. ഇത്തരം ഇന്ത്യയ്ക്ക് വേണ്ടിയുള്ള അഴിച്ചുപണികളും സാങ്കേതി മാറ്റങ്ങളും ആദ്യമായല്ല ഡാസാള്‍ട്ട് എവിയേഷന്‍ നടത്തുന്നത്. ഡാസാള്‍ട്ട് നിര്‍മ്മിച്ച നാല്‍പതിലധികം മിറാജ്-2000 വിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാണ്. ഇവയ്ക്കും ഇത്തരത്തിലുള്ള സാങ്കേതിക സഹായം ഇവര്‍ നല്‍കിയിട്ടുണ്ട്. ഇത്രയും വലിയ കരാര്‍ ഇന്ത്യ ഡാസാള്‍ട്ടിനെ ഏല്‍പ്പിക്കാനും അത് തന്നെയായിരിക്കാം ഒരു ഘടകം എന്ന് പ്രതിരോധ വിദഗ്ദ്ധര്‍ പറയുന്നത്.

എന്തുകൊണ്ട് റഫാല്‍?
ത്രിതല ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണ് റഫാല്‍. പ്രയോഗിക രംഗത്ത് കഴിവ് തെളിയിച്ച വിമാനമാണ്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താന്‍ ഫ്രാന്‍സ് ഉപയോഗിച്ച റഫാലിന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നു. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റര്‍ എന്നിവയോട് കിടപിടിക്കുന്ന യുദ്ധ വിമാനമാണ് റഫാല്‍.

റഫാല്‍ ഇന്ന് ലോകത്ത് ഉപയോഗിക്കുന്നത് ഫ്രഞ്ച് വ്യോമ നാവിക സേനകള്‍, ഈജിപ്ത് , ഖത്തര്‍ വ്യോമസേനകള്‍ എന്നിവരാണ്.ഒന്നോ രണ്ടോ പേര്‍ക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറില്‍ 1912 കിലോമീറ്റര്‍. 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. നിലവില്‍ ഇന്ത്യന്‍ സേന ഉപയോഗിക്കുന്ന മിഗ്-21 വിമാനങ്ങളുടെ സ്ഥാനത്തേക്കാണ് ഇനിമുതല്‍ റഫാല്‍ എത്തുന്നത്. എണ്ണത്തില്‍ കൂടുതലാണ് മിഗ് 21 എങ്കിലും 1970കളിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. അതിനാല്‍ തന്നെ ഇവയുടെ അപകടങ്ങള്‍ വാര്‍ത്തയാകുന്നു. ഇവ മെല്ലെ മെല്ലെ ഇന്ത്യന്‍ വ്യോമസേന ഒഴിവാക്കുകയാണ്. ഇതിനാല്‍ തന്നെയാണ് ഇന്ത്യ വലിയ തുകയ്ക്ക് ഇവയ്ക്ക് ബദലായി റാഫേലിനെ സേനയില്‍ എത്തിക്കുന്നത്. ഒപ്പം തന്നെ ബഹുമുഖ ആക്രമണത്തിന് സാധിക്കുന്ന ഒരു ആധുനിക തലമുറ ജെറ്റ് സേനയ്ക്ക് അത്യവശ്യമാണ് എന്ന ഭരണകൂടത്തിന്റെ തിരിച്ചറിവാണ് റഫാലിനെ ഇന്ത്യയിലേക്കെത്തിക്കുന്നത്.

നിലവിലെ ഇന്ത്യന്‍ വ്യോമശക്തി
മിഗ്-21, മിഗ്-29 എയര്‍ ഫൈറ്ററുകളാണ് ഇന്ത്യയില്‍ സേനയില്‍ കൂടുതല്‍, ശത്രു റഡാറുകളെ വെട്ടിച്ചു വളരെ ദൂരം താഴ്ന്നുപറന്നു ബോംബിടാന്‍ ശേഷിയുള്ള ജഗ്വാര്‍ വിമാനങ്ങള്‍, ഇന്ത്യയില്‍ നിന്നു പറന്നുപൊങ്ങിയാല്‍ ഏതു ഭാഗത്തുമെത്തി ബോംബിടാന്‍ കഴിവുള്ള ആധുനികോത്തരമായ സുഖോയ്-30 എംകെഐ എന്നിവയെല്ലാം ഇപ്പോള്‍ തന്നെ വ്യോമസേനയ്ക്ക് സ്വന്തമാണ്.

കൂടാതെ തേജസ്സ് എന്ന ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനവും രംഗത്തുണ്ട്. ഇവയ്‌ക്കെല്ലാം ഒരോ ദൗത്യങ്ങളാണ്. ശത്രുക്കളുമായി ആകാശ യുദ്ധത്തിന് ശേഷിയുള്ള വിമാനങ്ങളാണ് ഫൈറ്ററുകള്‍. മിഗ് ഒക്കെ ആ ഗണത്തില്‍ പെടുത്താം. ശത്രുവിന്റെ ഭൂപ്രദേശത്ത് കടന്നുകയറി അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാന്‍ ശേഷിയുള്ള ഡീപ് പെനിട്രേഷന്‍ സ്ട്രൈക്ക് വിമാനങ്ങളാണ് ജഗ്വാര്‍.

ബലാക്കോട്ടിലും മറ്റും ഇന്ത്യ ഉപയോഗിച്ചത് ഇവയാണ്. പറക്കല്‍ ശേഷിയും പ്രഹരശേഷിയും കൂടുതലാണെങ്കിലും ഇവയ്ക്ക് പ്രധാന പ്രശ്‌നം ശത്രു ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാന്‍ കൂടെ പോര്‍വിമാനങ്ങള്‍ വേണം എന്നതാണ്. അതേ സമയം ശത്രുഭൂമിയിലേക്ക് അതിക്രമിച്ചു കയറി കനത്ത ആക്രമണം നടത്താന്‍ കഴിവുള്ളവയാണു സുഖോയ്-30 വിമാനം. ജഗ്വാറിനെക്കാള്‍ മികച്ച സ്വരക്ഷാസംവിധാനം ഇവയ്ക്കുണ്ട്. വ്യോമസേനയുടെ പക്കല്‍ 220 സുഖോയ്-30 വിമാനങ്ങളുണ്ട്.

ഇതില്‍ 27 എണ്ണം സൂപ്പര്‍ സുഖോയ് വിമാനങ്ങളാണ്. ശത്രുവിന്റെ പിന്‍നിര നീക്കങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള 140 വരെ ജഗ്വാര്‍ വിമാനങ്ങളും. ആക്രമിച്ചുവരുന്ന ടാങ്ക് വ്യൂഹങ്ങളെയും പീരങ്കിപ്പടയെയും ആകാശത്തു നിന്ന് ആക്രമിക്കാന്‍ മിഗ്-27 എന്ന ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങളും. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിലേര്‍പ്പെടാന്‍ മാത്രമായി ചില വിമാനങ്ങളുണ്ട്. ഇവയില്‍ മിഗ്-29 ആണു മുമ്പന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category