1 GBP = 93.80 INR                       

BREAKING NEWS

ഇനി അടിച്ച് ഫിറ്റായി വിമാന യാത്ര ആസ്വദിക്കാമെന്ന വ്യാമോഹം വേണ്ട; മദ്യം വിളമ്പുന്നത് നിര്‍ത്തലാക്കി വിമാന കമ്പനികള്‍; യാത്രക്കാര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ കൊണ്ടു വന്ന് കഴിക്കാം: കൊറോണക്കാലത്ത് ഭക്ഷ്യ വിതരണവും മദ്യം വിളമ്പുന്നതും നിര്‍ത്തലാക്കി വിമാനകമ്പനികള്‍

Britishmalayali
kz´wteJI³

വിമാനയാത്രക്കിടെ മദ്യം ആസ്വദിക്കുന്നവരാണ് പലരും. എന്നാല്‍ ഇനി മുതല്‍ അല്‍പ്പം അടിച്ച് വിമാന യാത്ര ആസ്വദിക്കാമെന്ന് കരുതുന്നവര്‍ക്ക് നിരാശരാകേണ്ടി വരും. മദ്യപിച്ച് വിമാന യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുടെ നെഞ്ചു പൊട്ടുന്ന വാര്‍ത്തയുമായി വന്നിരിക്കുകയാണ് വിവിധ എയര്‍ലൈന്‍ കമ്പനികള്‍. വിമാനങ്ങളില്‍ ഇനി മദ്യം വിളമ്പേണ്ടെന്നാണ് വിവിധ എയര്‍ലൈന്‍ കമ്പനികളുടെ തീരുമാനം.

ഇതു കൊറോണക്കാലമായതിനാല്‍ യാത്രികര്‍ തമ്മിലും വിമാനജീവനക്കാരുമായും ഉള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനു വേണ്ടിയാണ് പുത്തന്‍ പരിഷ്‌ക്കാരവുമായി വിമാനക്കമ്പനികള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ അടിച്ച് പാമ്പായി വിമാന യാത്ര ആസ്വദിക്കുന്നവരെല്ലാം നിരാശപ്പെടേണ്ടി വരും. മദ്യത്തിന് പുറമേ ഭക്ഷണ വിതരണവും താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പകരം ഭക്ഷണവും നോണ്‍ ആല്‍ക്കഹോളിക്ക് പാനീയങ്ങളും വിമാനത്തിനുള്ളിലേക്ക് കൊണ്ടുവരാന്‍ യാത്രികരെ അനുവദിക്കും. അതായത് വിമാനത്തിനുള്ളില്‍ കുടിക്കാനുള്ള വെള്ളം മാത്രമേ ഇനി മുതല്‍ ലഭ്യമാകൂ.

ചില വിമാനക്കമ്പനികള്‍ വെള്ളമല്ലാതെയുള്ള മറ്റ് പാനീയങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ചില ശീതളപാനീയങ്ങള്‍ വിമാനത്തിനുള്ളില്‍ ലഭ്യമാകുമെന്ന് കെഎല്‍എം പോലെയുള്ള കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ദീര്‍ഘദൂര രാജ്യാന്തര വിമാനങ്ങളില്‍ മാത്രം മദ്യം നല്‍കുമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് പറഞ്ഞു. വിമാനയാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട മറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലിസ്റ്റിനൊപ്പം മദ്യ നിരോധനവും ചേര്‍ക്കും. അതിനാല്‍ യാത്രയ്ക്ക് മുന്നേ ഇവ പരിശോധിച്ച് ഉറപ്പുവരുത്തണം.

ബ്രിട്ടീഷ് എയര്‍വെയ്സ്, വിര്‍ജിന്‍ ഓസ്‌ട്രേലിയ തുടങ്ങിയ എയര്‍ലൈനുകള്‍ വിമാനയാത്രക്കിടെയുള്ള ഭക്ഷണപാനീയങ്ങള്‍ക്ക് പകരം സഞ്ചാരികള്‍ക്ക് മുന്‍കൂട്ടി പായ്ക്ക് ചെയ്ത കോംപ്ലിമെന്ററി റിഫ്രഷ്മെന്റുകളും ഒരു കുപ്പി വെള്ളവും നല്‍കും. ഭക്ഷ്യസേവനങ്ങള്‍ തുടരുന്ന വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് യാത്രക്കാര്‍ ഭക്ഷണസാധനങ്ങള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category