1 GBP = 93.80 INR                       

BREAKING NEWS

ട്രംപിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടാലും കേസുമായി മുന്നോട്ട് പോകും; ഇന്റര്‍പോള്‍ പുറത്തിറക്കുന്ന ഏറ്റവും ഉയര്‍ന്ന അറസ്റ്റ് നോട്ടീസായ ചുവപ്പ് തന്നെ വേണമെന്നും ഇറാന്‍; രാഷ്ട്രീയ സ്വഭാവമുള്ള കേസുകളില്‍ ഇടപെടുന്നത് ഇന്റര്‍പോളിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് എതിരും; അമേരിക്കന്‍ പ്രസിഡന്റിനെ പിടികൂടണമെന്ന ഇറാന്റെ അപേക്ഷ ഇന്റര്‍പോള്‍ പരിഗണിക്കില്ല

Britishmalayali
kz´wteJI³

ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ഇറാന്‍ ആളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി. ജനുവരി 3 ന് ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ബഗ്ദാദില്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച കേസിലാണ് ട്രംപ് അടക്കം 35 പേര്‍ക്കെതിരെ അറസ്റ്റ് വാറന്റ്. ഇന്റര്‍പോളും യുഎസും വാറന്റിനുമേല്‍ നടപടിയെടുക്കില്ലെന്നു വ്യക്തമാക്കി.

കൊലപാതകം, ഭീകരാക്രമണം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ട്രംപിനും മുപ്പതില്‍പ്പരം അമേരിക്കക്കാര്‍ക്കുമെതിരെ ഇറാന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഖുദ്‌സ് സേനാ നായകന്‍ ജനറല്‍ ഖാസിം സുലൈമാനിയേയും മറ്റും അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ച സംഭവത്തിലാണ് വാറന്റ്.

ട്രംപിന്റെ ഉത്തരവനുസരിച്ച് ജനുവരി മൂന്നിന് ബാഗ്ദാദ് വിമാനത്താവളത്തിന് പുറത്ത് വച്ചാണ് സുലൈമാനിയും മറ്റും സഞ്ചരിച്ച വാഹനങ്ങളെ ആക്രമിച്ചത്. ട്രംപിനെ കസ്റ്റഡിയിലെടുക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ടെന്ന് ടെഹ്‌റാനിലെ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസിമെഹ്ര്‍ അറിയിച്ചു. ട്രംപിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടാലും കേസുമായി മുന്നോട്ട് പോകും. ഇന്റര്‍പോള്‍ പുറത്തിറക്കുന്ന ഏറ്റവും ഉയര്‍ന്ന അറസ്റ്റ് നോട്ടീസായ ചുവപ്പ് തന്നെ വേണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം അപേക്ഷകള്‍ ലഭിച്ചാല്‍ ഇന്റര്‍പോള്‍ സമിതി ചേര്‍ന്ന് അത് അംഗരാജ്യങ്ങള്‍ക്ക് അയക്കണോ എന്ന് തീരുമാനിക്കുകയാണ് പതിവ്. രാഷ്ട്രീയ സ്വഭാവമുള്ള കേസുകളില്‍ ഇടപെടുന്നത് ഇന്റര്‍പോളിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിലക്കുന്നതിനാല്‍ ഇറാന്റെ അപേക്ഷ പരിഗണിക്കില്ല. പ്രതികളെ അറസ്റ്റ് ചെയ്യാനും കൈമാറാനും രാജ്യങ്ങളെ നിര്‍ബന്ധിക്കാനും ഇന്റര്‍പോളിന് അധികാരമില്ല.

ഇറാനുമായി യുഎന്‍ നേതൃത്വത്തില്‍ വന്‍ശക്തികള്‍ ഉണ്ടാക്കിയ കരാറില്‍ നിന്ന് 2018ല്‍ അമേരിക്ക ഏകപക്ഷീയമായി പിന്മാറിയശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം വഷളായത്. ഇറാനെതിരെ യുഎന്‍ ഏര്‍പ്പെടുത്തിയ ആയുധ ഉപരോധം പുതുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബറില്‍ ഉപരോധം അവസാനിച്ചാല്‍ ഇറാന്‍ റഷ്യയില്‍ നിന്നും മറ്റും യുദ്ധവിമാനങ്ങളും പടക്കോപ്പുകളും വാങ്ങുന്നത് തടയുകയാണ് ലക്ഷ്യം. അതേസമയം ഗള്‍ഫ് മേഖലയില്‍ മറ്റ് രാജ്യങ്ങള്‍ക്ക് അമേരിക്ക ശതകോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category