1 GBP = 93.80 INR                       

BREAKING NEWS

ഈ നാട്ടിലെ മുഴുവന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരും മൊണ്ണകളായതുകൊണ്ടാണോ വിജയാ വഴിയെ പോകുന്നതിനെല്ലാം കണ്‍സള്‍ട്ടന്‍സി കൊടുക്കുന്നത്? മുങ്ങി ചാവാന്‍ കിടക്കുന്ന കെഎസ്ആര്‍ടിസിക്കെന്തിനാണ് സഖാവെ 4500 കോടിയുടെ ബസുകള്‍? പണി പൂര്‍ത്തിയായ നാലെണ്ണം കോടികള്‍ മുടിപ്പിച്ചിട്ടും എന്തിനാണ് നാടുനീളെ മാളുകള്‍ നിര്‍മ്മിക്കുന്നത്? കട്ട് തിന്നാന്‍ കണ്‍സള്‍ട്ടന്‍സിയെ കടം വെയ്ക്കുന്ന പിണറായിയോട്

Britishmalayali
kz´wteJI³

മ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാനത്തെ ആറുമാസത്തെ കടുംവെട്ട് എന്നായിരുന്നു ദേശാഭിമാനിയും, മറുനാടന്‍ മലയാളിയും വിശേഷിപ്പിച്ചത്. അക്കാലത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനോടുള്ള വിരോദം ദേശാഭിമാനിയെക്കാള്‍ മറുനാടനായിരുന്നു. മറുനാടന്‍ ടിവി ഇല്ലാതെയിരുന്നതുകൊണ്ട് എന്നെപ്പോലെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തിയിരുന്നില്ലെന്ന് മാത്രം. എന്നാല്‍ ഈ കടുംവെട്ടിന്റെ ഞെട്ടിക്കുന്ന അദ്ധ്യായങ്ങള്‍ ഓരോന്നായി ഞങ്ങള്‍ പുറംലോകത്തോട് വിളിച്ചു പറഞ്ഞു.

എന്തിന് അതിനെ കടത്തിവെട്ടുന്ന, അതിനേക്കാള്‍ വലുതായ അഴിമതിയും, സ്വജനപക്ഷപാതവും, ധൂര്‍ത്തുമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ഉമ്മന്‍ ചാണ്ടി അവസാനത്തെ ആറ് മാസം വരെ കാത്തിരുന്നെങ്കില്‍, പിണറായി വിജയന്‍ ഒരു വര്‍ഷം മുന്‍പ് തന്നെ കൊള്ളയാരംഭിച്ചിരിക്കുന്നു. കൊള്ളയെന്നു വച്ചാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കും, കുടുംബക്കാര്‍ക്കും, സ്തുതിപാഠകര്‍ക്കുമായി വീതിച്ച് കൊടുക്കുന്ന കൊള്ള. അതിന് പല മുഖങ്ങളുണ്ട്.

ഒന്ന് റിട്ടയര്‍ ചെയ്ത് പോയാലും നടു കുനിഞ്ഞ് നില്‍ക്കുന്ന, നട്ടെല്ലില്ലാത്ത, മുട്ട് വിറയ്ക്കുന്ന ഉദ്യോഗസ്ഥന്മാരെ വീണ്ടും വീണ്ടും തസ്തികകളില്‍ നിര്‍ത്തി അഴിമതിയുടെ സമ്മതപത്രത്തില്‍ ഒപ്പ് വെയപ്പിക്കും. അതിന്റെ ഏറ്റവും ഒടുവിലത്തെ വാര്‍ത്ത രണ്ടാഴ്ച മുന്‍പ് രാജിവെച്ച് പോയ കെ എസ് ആര്‍ ടിസി എംഡി എം പി ദിനേശനെ വീണ്ടുമൊരു തസ്തികയില്‍ നിയമിച്ചു എന്നതാണ്. എന്താണ് കെഎസ്ആര്‍ടിസി എംഡിയായിരുന്ന എംപി ദിനേശന്റെ യോഗ്യത, റിട്ടയര്‍ ചെയ്ത് മുട്ടുവളഞ്ഞു നില്‍ക്കുന്നു എന്നത് മാത്രം.


അദ്ദേഹം ഐപിഎസുകാരന്‍ ആയതുപോലും വളഞ്ഞ വഴിയിലാണ്. അല്ലാതെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയല്ല. അത് പിന്നെ പോട്ടെ! എസ്ഐ ആയി ജോലിയില്‍ കയറിയാല്‍ ചിലര്‍ക്കൊക്കെ ഐപിഎസ് കിട്ടാറുണ്ട്. അതൊക്കെ നമുക്കങ്ങ് വിടാം. പക്ഷെ ഈ മനുഷ്യന്‍ റിട്ടയര്‍ ചെയ്യുന്നതിന് മൂന്ന് മാസം മുന്നെ ടോമിന്‍ ജെ തച്ചന്‍കരിയെപ്പോലെ സമുന്നതനായ ഒരു ഉദ്യോഗസ്ഥനെ ഇറക്കി പകരം കെഎസ്ആര്‍ടിസിയുടെ എംഡിയായെങ്കിലും അഞ്ച് നയാപൈസയുടെ ഗുണം ആ പ്രസ്താനത്തിന് ഉണ്ടാക്കിയില്ല.

അതുവഴി കെഎസ്ആര്‍ടിസിയുടെ മാനേജ്മെന്റില്‍ ഇരിക്കുന്ന തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്കും മന്ത്രിക്കും അവരുടെ പരിവാരങ്ങള്‍ക്കും ഇടപാടുകള്‍ പലതും എളുപ്പമായി. എന്നിട്ടും ഒരു വിഷയത്തിന്റെ പുറത്ത് അഭിപ്രായ ഭിന്നതയോടുകൂടി രാജി വെയ്ക്കുന്നു. അതായത്, റിട്ടയര്‍ ചെയ്യുന്നതിന് മൂന്ന് മാസം മുന്‍പ് ജോലിയില്‍ കയറുന്നു, ജോലിയില്‍ കയറിയതിന് ശേഷം ഒരു വര്‍ഷം കൂടെ എംഡിയായി നിയമിക്കുന്നു, ഉത്തരവ് ലഭിച്ച് ഒരാഴ്ച പിന്നിടുന്നതിന് മുന്‍പ് രാജി വച്ച് വീട്ടില്‍ പോയി പാലക്കാട് വിശ്രമം ജീവിതം തീരുമാനിക്കുന്നു. ഈ സര്‍ക്കാര്‍ വീട്ടില്‍ ചെന്ന് കാലില്‍ പിടിച്ച് തിരിച്ച് കൊണ്ടുവന്ന് ഇംഗല്‍ എന്ന് പറയുന്ന സര്‍ക്കാരിന്റെതാണോ, സ്വകാര്യമാണോ എന്ന് തിരിച്ചറിയാത്ത സര്‍ക്കാരിന്റെ പണം ചെലവാക്കുന്ന, ശമ്പളം കൊടുക്കുന്ന ഒരു പ്രസ്താനത്തിന്റെ എംഡിയായി നിയമിക്കുന്നു.

കഴകത്തുള്ള ഐഎഎസ്‌കാരും ഐപിഎസുകാരും ഈ നാട്ടില്‍ ഇല്ലെന്ന് നിരന്തരമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഘോഷിക്കുന്നതിന്റെ ഭാഗമായി റിട്ടയര്‍ ചെയ്തവരെ സ്ഥിരമായി നിയമിക്കുന്നതിന്റെ തുടര്‍ച്ച, ഒരുത്തന്‍ പണി വേണ്ടായെന്ന് പറഞ്ഞ് ഇറങ്ങിപ്പോയിട്ടും അവനെ കാലില്‍ പിടിച്ച് കൊണ്ടുവന്ന് പദവിയില്‍ നിര്‍ത്തുന്നു.

മറുവശത്ത് കണ്‍സള്‍ട്ടന്‍സി എന്ന ഓമനപ്പേരിട്ടുകൊണ്ട് സകല ഇടപാടുകള്‍ക്കും കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. കേരളത്തില്‍ ഒരു കമ്പനിക്ക് ബിസിനസ് തുടങ്ങുന്നത് എളുപ്പമാകുന്നതിന് വേണ്ടി ബിസിനസ് ഈസിങ് എന്ന പേരില്‍ കെപിഎംജിഎം എന്ന വിവാദ കമ്പനിക്ക് മൂന്നരക്കൊല്ലം മുന്‍പ് കൊടുത്തതിന് പ്രതിമാസം പതിനൊന്ന് ലക്ഷത്തിയിരുപതിനായിരം രൂപയാണ് നാല് കണ്‍സള്‍ട്ടന്റ്മാര്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്, മൂന്നരക്കൊല്ലമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category