1 GBP = 97.30 INR                       

BREAKING NEWS

ആ സീരിയല്‍ നടിയെ കെട്ടാനോ മോനേ? കല്യാണത്തിനു മുമ്പ് അനിയനോടു പറഞ്ഞ വാക്ക് കേറ്റിനു വിനയായി; മേഗന്‍ ഹാരിയുമായി നാടു വിടാന്‍ കാരണം വില്യമിന്റെ ഭാര്യ കേറ്റ് അനിയനു കൊടുത്ത സ്‌നേഹോപദേശം; എല്ലാം വെട്ടി പ്പിടിക്കാന്‍ ഓടുന്ന മേഗന്റെ പുസ്തകത്തില്‍ പക പതയ്ക്കുമോയെന്നു ഭയന്നു ബക്കിംഗാം പാലസ്

Britishmalayali
kz´wteJI³

ഹാരി രാജകുമാരന്‍ മേഗന്‍ മെര്‍ക്കലിനെ വിവാഹം കഴിക്കുന്നതില്‍ രാജകുടുംബം വളരെയധികം ആശങ്കപ്പെട്ടിരുന്നു. ഇരുവരെയും കൂട്ടിച്ചേര്‍ക്കുന്നതില്‍ രാജകുടുംബത്തിന് ഒട്ടും തന്നെ താല്‍പര്യമുണ്ടായിരുന്നില്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ഹാരിയെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വില്യമിന്റെ ഭാര്യ കേയ്റ്റ് ഉപദേശം നല്‍കിയിരുന്നുവെന്ന വാര്‍ത്തകളാണ് ഇതിന് അടിസ്ഥാനമായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്നലെ കിന്‍ഡില്‍ പ്രസിദ്ധീകരിച്ച റോയല്‍ അറ്റ് വാര്‍ എന്ന പുസ്തകത്തില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരായ ഡിലന്‍ ഹോവാര്‍ഡ്, ആന്‍ഡി ടില്ലറ്റ് എന്നിവരാണ് കേയ്റ്റിന്റെ ഇടപെടലിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഒരു വ്യത്യസ്തമായ ജീവിത സാഹചര്യത്തില്‍ നിന്നും വരുന്ന മേഗന് രാജകുടുംബത്തിന്റെ ചിട്ടവട്ടങ്ങളുമായി ചേര്‍ന്നു പോകുവാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നും ഭാവിയെ കുറിച്ചുള്ള കാര്യങ്ങളില്‍ സാവധാനം ആലോചിച്ചു തീരുമാനമെടുക്കണമെന്നും കേയ്റ്റ് ഹാരിയെ ഉപദേശിച്ചതായി പുസ്തകത്തില്‍ പറയുന്നു. കേറ്റിന്റെ വാക്കുകള്‍ക്ക് വിലകല്‍പിച്ചിരുന്ന ഹാരി എനിക്ക് ഒരിക്കലും ലഭിക്കാത്ത വലിയ സഹോദരി എന്നായിരുന്നു കേറ്റിനെ വിശേഷിപ്പിച്ചത്.

ഹാരി - മേഗന്‍ പ്രണയത്തെക്കുറിച്ച് വില്യം രാജകുമാരനും ആശങ്കയുണ്ടായിരുന്നു. മേഗനെ കണ്ടുമുട്ടിയതിന് തൊട്ടുപിന്നാലെ 'അവള്‍ നിനക്കു പറ്റിയ ശരിയായ ആളാണോ?' എന്നു വില്യം ചോദിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മേഗന്റെ ആത്മവിശ്വാസത്തിലം കഴിവുകളിലുമെല്ലാം ആകര്‍ഷണീയനായ ഹാരി മേഗനിലേക്ക് കൂടുതല്‍ അടുത്തുവെന്ന് പുസ്തകത്തില്‍ പറയുന്നു. ഒരിടയ്ക്ക് തനിക്ക് നഷ്ടമായ അമ്മയുടെ സ്ഥാനം പോലും ഹാരി മേഗനില്‍ കാണുകയായിരുന്നുവെന്നും പുസ്തകം പ്രതിപാദിക്കുന്നു.

തന്റെ അമ്മയെ തനിക്ക് സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന വിചാരം ഹാരിയുടെ മനസിലുണ്ട്. അതിനാല്‍ തന്നെ, എന്തു വില കൊടുത്തും മേഗനെ താന്‍ സംരക്ഷിക്കുമെന്ന തീരുമാനത്തിലേക്ക് അതു ഹാരിയെ എത്തിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജകുടുംബത്തില്‍ എല്ലാവരും തനിക്കും മേഗനും എതിരാണെന്ന് ഹാരി വിശ്വസിച്ചിരുന്നു. എന്നാല്‍ ഹാരിയുടെ ഈ വിശ്വാസം അടിസ്ഥാനരഹിതമാണെന്ന് ഹോവാര്‍ഡും ടില്ലറ്റും അഭിപ്രായപ്പെടുന്നു. കാരണം, പല രാജകീയ ഉദ്യോഗസ്ഥരും മേഗന്റെ ആരാധകരായിരുന്നു. രാജകുടുംബത്തിന്റെ എതിര്‍പ്പുകളെയും ഉപദേശങ്ങളെയും എല്ലാം കാറ്റില്‍പ്പറത്തി 38 വയസുകാരിയും സീരിയല്‍ നടിയുമായ മേഗന്‍ മെര്‍ക്കലിനെ 35കാരനായിരുന്ന ഹാരി 2018 മെയിലാണ് വിവാഹം കഴിച്ചത്.

എങ്കിലും ഹാരിയുടെ വിവാഹ ബന്ധം സഹോദരന്‍ വില്യമും ഭാര്യ കേയ്റ്റുമായുള്ള ഊഷ്മളമായ ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തി. രാജകുടുംബ പദവികളെല്ലാം ഉപേക്ഷിച്ച് ഭാര്യയ്ക്കും ഒരു വയസുകാരനായ മകന്‍ ആര്‍ച്ചിയ്ക്കും ഒപ്പം ലോസ്ഏയ്ഞ്ചല്‍സിലേക്ക് പോയ ഹാരി രാജകുടുംബവുമായി വീണ്ടും അകന്നു. വിവാഹ ശേഷം ഹാരി പണം ധൂര്‍ത്തടിച്ചുവെന്നും ഇതു വില്യമിനും ഹാരിയ്ക്കും ഇടയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കിയെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഹെല്‍ത്ത് ഡ്രൈവിന്റെ ഭാഗമായി അക്യുപങ്ചറിനായി 6000 പൗണ്ട് ഏതാനും മാസങ്ങള്‍ കൊണ്ട് ഹാരി ചെലവഴിച്ചെന്നും മേഗനൊപ്പം ബേബി മൂണ്‍ ആഘോഷിക്കുന്നതിനായി ഹാംപ്ഷെയറിലെ ഒരു ആഡംബര സ്പായില്‍ 33,000 പൗണ്ട് ചെലവഴിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category