1 GBP = 97.30 INR                       

BREAKING NEWS

ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദര്‍ ലൈവ് ടാലന്റ് ഷോയില്‍ നാളെ വൈകിട്ട് ബര്‍മിങ്ഹാമില്‍ നിന്ന് കെവിന്‍ തോമസ് - ബെനീറ്റ തോമസ് സഹോദരങ്ങള്‍ എത്തുന്നു

Britishmalayali
കുര്യന്‍ ജോര്‍ജ്ജ്

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദര്‍' ല്‍ നാളെ വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് ബര്‍മിങ്ഹാമില്‍ നിന്നുള്ള കെവിന്‍ തോമസ് - ബെനീറ്റ തോമസ് സഹോദരങ്ങളാണ്.

വളരെ ചെറിയ പ്രായം മുതല്‍ പിയാനോ പരിശീലനം തുടങ്ങിയ കെവിന്‍, ബര്‍മിങ്ഹാമിലെ സെന്റ്. ജോണ്‍ ഹെന്റി ന്യൂമാന്‍ കാത്തലിക് കോളേജിലെ ജി.സി.എസ്.ഇ വിദ്യാര്‍ത്ഥിയാണ്. യുക്മ കലാമേള, ബൈബിള്‍ കലോത്സവം തുടങ്ങി നിരവധി വേദികളില്‍ തന്റെ മികവ് തെളിയിച്ചിട്ടുള്ള കെവിന്‍ സ്‌കൌട്ടിലും അംഗമാണ്. പ്രാദേശിക ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ ടീമുകളില്‍ കളിക്കുന്ന ഈ 16 വയസ്സ്‌കാരന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സിലും പരിശീലനം തുടരുന്നു.

വയലിനില്‍ മാസ്മരിക പ്രകടനം നടത്തുന്ന ബെനീറ്റ കെവിന്റെ ഇളയ സഹോദരിയാണ്. ബര്‍മിങ്ഹാം സെന്റ്. പോള്‍സ് ഗേള്‍സ് സ്‌കൂളില്‍ ഇയര്‍ 9 വിദ്യാര്‍ത്ഥിനിയായ ഈ കലാകാരി നല്ലൊരു ഡാന്‍സര്‍ കൂടിയാണ്. വളരെ ചെറിയ പ്രായം മുതല്‍ വയലിന്‍ പരിശീലനവും നൃത്ത പരിശീലനവും തുടങ്ങിയ ഈ മിടുക്കി നല്ലൊരു ഗായികയുമാണ്. യുക്മ റീജിയണല്‍ കലാമേള, ബൈബിള്‍ കലോത്സവം ഉള്‍പ്പടെ നിരവധി വേദികളില്‍ സമ്മാനാര്‍ഹയാണ് ഈ കൗമാര പ്രതിഭ. നാളെ വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദര്‍' ലൈവ് ടാലന്റ് ഷോയില്‍ പ്രേക്ഷകര്‍ക്ക് ശ്രുതി മധുര വസന്തത്തിന്റെ ആനന്ദവേള തീര്‍ക്കാന്‍ എത്തുകയാണ് കെവിന്‍ - ബെനീറ്റ സഹോദരങ്ങള്‍. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണിലെ ബര്‍മിങ്ഹാം ബി.സി.എം.സി അംഗങ്ങളായ തോമസ് ജോസഫ് - ഷീബ തോമസ് ദമ്പതികളുടെ മക്കളാണ് ഈ കൗമാര പ്രതിഭകള്‍.

യുക്മ സാംസ്‌കാരിക വേദിയുടെ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദര്‍' എന്ന ലൈവ് ടാലന്റ് ഷോയില്‍ പ്രേക്ഷകരെ ആനന്ദിപ്പിക്കുവാന്‍ എത്തുന്ന കെവിന്‍ - ബെനീറ്റ സഹോദരങ്ങള്‍ക്ക് മുഴുവന്‍ സംഗീതാസ്വാദകരുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category