1 GBP = 97.30 INR                       

BREAKING NEWS

പരിമിതമായ സ്ഥലത്ത് പച്ചക്കറി തോട്ടവും പൂന്തോട്ടങ്ങളും ഒരുക്കി മലയാളികള്‍; ഉദ്യാനപാലകന്‍ മത്സരത്തില്‍ വിജയികളായി ജയന്‍ പാവൂവും ബേബിച്ചന്‍ മണിയഞ്ചിറയും

Britishmalayali
മാത്യു മാഞ്ചസ്റ്റര്‍

യുകെയിലെ ഏറ്റവും വലിയ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായ 'ഇംഗ്ലണ്ടിലെ അച്ചായന്മാര്‍' നടത്തിയ ഉദ്യാനപാലകന്‍ മല്‍സരത്തില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്. ഒന്നാം സമ്മാനം ജയന്‍ പാവൂ പീറ്റര്‍ബറോയും രണ്ടാം സമ്മാനം ബേബിച്ചന്‍ മണിയഞ്ചിറ കാന്റര്‍ബെറി സ്വന്തമാക്കി. 

മറുനാട്ടിലുള്ള മലയാളി സമൂഹത്തില്‍ കൃഷിയെയും ഗാര്‍ഡനിങ്ങിനെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ഇങ്ങനെയൊരു മല്‍സരം സംഘടിപ്പിച്ചത് എന്ന് ഗ്രൂപ്പ് അഡ്മിനായ റോയി ജോസഫ് ഞങ്ങളോട് പറഞ്ഞു.

മിക്ക മല്‍സരാര്‍ത്ഥികളും തങ്ങളുടെ പരിമിതമായ സ്ഥലത്ത് വളരെ മനോഹരമായിട്ടാണ് കൃഷി ചെയ്തിരിക്കുന്നത്. 

ജോലിയിലെ സമ്മര്‍ദ്ദങ്ങളും കൊറോണാ ആക്രമണത്തെയും ശാരീരികവും മാനസികമായി നേരിടാന്‍ ഒരു പരിധിവരെ വീട്ടുവളപ്പിലെ പൂന്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് മല്‍സരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ഇനിയും ഇത്തരത്തിലുള്ള ആരോഗ്യകരമായ മല്‍സരങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് മോഡറേറ്റര്‍മാരായ ജോബോയി ജോസഫ്, സല്‍ജാന്‍ പ്‌ളാമൂട്ടില്‍ ജോണ്‍, രാകേഷ് ശങ്കരന്‍ എന്നിവര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category