1 GBP = 102.10 INR                       

BREAKING NEWS

കൊറോണ താണ്ഡവമാടിത്തിമിര്‍ത്ത യൂറോപ്പിലേത് അടക്കമുള്ള രാജ്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴും അമേരിക്കയില്‍ മാത്രം കൊറോണ ഇരട്ടിക്കുന്നു; ദിവസവും 40,000 പുതിയ രോഗികള്‍ എന്ന സംഖ്യ ഒരു ലക്ഷമായി ഉയരും; പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ബഹിഷ്‌കരണ അമേരിക്കയെ കുട്ടിച്ചോറാക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ രണ്ടാം വരവിന്റെ സൂചനകള്‍ ഉണ്ടെങ്കിലും ആദ്യ വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ എല്ലാം മാറി ചൈന പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കഴിഞ്ഞു. അതുപോലെയാണ് കൊറോണ ഏറെ കഷ്ടപ്പെടുത്തിയ ഇറാനിലേയും സ്ഥിതി. സവധാനത്തിലാണെങ്കിലും പഴയ രീതിയിലേക്ക് തിരിച്ചുപോവുകയാണ് ഈ രാജ്യവും. യൂറോപ്പില്‍ കൊറോണ ഏറെ നഷ്ടം വിതച്ച ഇറ്റലി, സ്പെയിന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതിയും മറ്റൊന്നല്ല.

അങ്ങനെ ലോകം മുഴുവനും കൊറോണയില്‍ നിന്നും സാവധാനം മുക്തി നേടിക്കൊണ്ടിരിക്കേ അമേരിക്കയില്‍ മാത്രം രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിച്ചു വരികയാണ്. പ്രതിദിനം ഏകദേശം 40,000 പേര്‍ക്കാണ് ഇപ്പോള്‍ പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നത്. പെരുമാറ്റത്തിലും ജീവിത രീതിയിലും ഉടനടി മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഇത്1 ലക്ഷം വരെയായി ഉയര്‍ന്നേക്കാം എന്ന് പ്രശസ്ത പകര്‍ച്ചവ്യാധി വിദഗ്ദനായ ഡോ. ആന്റണി ഫോസി മുന്നറിയിപ്പ് നല്‍കുകയാണ്.

രാജ്യത്തിന്റെ ദക്ഷിണ പശ്ചിമ ഭാഗങ്ങളില്‍ ഉണ്ടായ പുതിയ രോഗവ്യാപനത്തോടെ കൊറോണ കേസുകളുടെ എണ്ണത്തില്‍46 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 31 സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ച തോതിലുള്ള രോഗ്യവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പരിശോധനകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അരിസോണയാണ് പുതിയ ഹോട്ട്സ്പോട്ടായി വളര്‍ന്ന് വരുന്നത്. ജൂണ്‍ 28 ന് അവസാനിച്ച ആഴ്ച്ചയില്‍ അതിന്റെ തൊട്ട് മുന്‍പത്തെ ആഴ്ച്ചയിലേതിനേക്കാള്‍ 46% ആണ് പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ നാല് ആഴ്ച്ചകളായി പ്രതിവാര രോഗബാധിതരുടെ കണക്കില്‍ വര്‍ദ്ധനവ് തന്നെയാണ് രേഖപ്പെടുത്തുന്നത്. 2.58 ദശലക്ഷത്തിലധികം രോഗികളുള്ള അമേരിക്കയില്‍ ഇതു വരെ ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ മരണമടഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ പ്രതിദിനം 40,000 പുതിയ രോഗികള്‍ ഉള്ളത് ഉടന്‍ തന്നെ പ്രതിദിനം 1 ലക്ഷം രോഗികള്‍ എന്നനിലയിലേക്കെത്തുമെന്നാണ് ഡോ. ഫോസി മുന്നറിയിപ്പ് നല്‍കിയത്. ഒരു സെനറ്റ് കമ്മിറ്റിക്ക് മുന്നിലാണ് ഫോസി ഈ പ്രസ്താവന നടത്തിയത്. എന്നാല്‍, കോവിഡ് ബാധയാല്‍ മൊത്തം എത്രപേര്‍ മരിക്കുമെന്ന കാര്യം പ്രവചിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

സാമൂഹിക അകലം പാലിക്കുന്നില്ല എന്നതണ് രോഗവ്യാപനം വര്‍ദ്ധിക്കുന്നതിന് പ്രധാനകാരണമായി ഫോസി ചൂണ്ടിക്കാണിക്കുന്നത്. വീടിന് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതും ഒരു കാരണമാണ്. ഈ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തിന്റെ പ്രസിഡണ്ട് പോലും കൊറോണാ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്പിക്കുമ്പോള്‍ സാധാരണ ജനങ്ങളെ കുറിച്ച് എന്തു പറയാനാണ് എന്നാണ് പലരും ചോദിക്കുന്നത്. ധാരാളം ആരാധകരുള്ള ട്രംപിന്റെ മാര്‍ഗ്ഗം അവരും പിന്തുടരും. അതുകൊണ്ട് തന്നെയാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലാമാര്‍ അലക്സാണ്ടര്‍ കഴിഞ്ഞ ദിവസം ട്രംപിനോട് മാസ്‌ക് ധരിക്കാന്‍ അഭ്യര്‍ത്ഥിച്ചത്.

യുവാക്കള്‍ സാമൂഹിക അകലം പാലിക്കതെയും മാസ്‌കുകള്‍ ധരിക്കാതെയും സാമൂഹിക കൂട്ടായ്മകളില്‍ പങ്കെടുക്കുന്നത് വഴി അവരുടെ വീടുകളിലെ പ്രായമായവര്‍ക്ക് രോഗബാധയുണ്ടാകാന്‍ ഇടയുണ്ട്. അതുകൊണ്ട് തന്നെ മാസ്‌കുകള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുകയും അത് ധരിക്കുന്നത് നിര്‍ബന്ധമാക്കുകയും വേണമെന്നും ഡോ. ഫൗസി ആവശ്യപ്പെടുന്നു.

രോഗവ്യാപനം വര്‍ദ്ധിച്ചതോടെ പല സംസ്ഥാനങ്ങളിലേയും ലോക്ക്ഡൗണ്‍ ഇളവുകള്‍ റദ്ദാക്കിയിട്ടുണ്ട്. പൗരന്മാര്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category