1 GBP = 97.50 INR                       

BREAKING NEWS

എട്ടു ഗര്‍ഭിണികളും കുട്ടികളുമടക്കം 140 പ്രവാസികളെ ലോഡ്ജില്‍ നിന്നും പുറത്താക്കിയത് അനുമതി ഇല്ലാതെ താമസിച്ചെന്ന പേരില്‍; മൂന്ന് ലോഡ്ജുകള്‍ക്കും എതിരെ കേസെടുത്ത ശേഷം ഒരാഴ്ച്ച അടച്ചിടാനും നിര്‍ദ്ദേശം; കാസര്‍കോട് കലക്ടറുടെ നടപടി വിവാദത്തില്‍

Britishmalayali
kz´wteJI³

കാസര്‍കോട്: കണ്ണൂരില്‍ വിമാനമിറങ്ങിയ 140 മംഗളൂരു സ്വദേശികള്‍ക്ക് കര്‍ണാടകയിലേക്കു പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ ലോഡ്ജില്‍ നിന്നും ഇറക്കിവിട്ട സംഭവം വിവാ?ദമാകുന്നു. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ലോഡ്ജില്‍ താമസിച്ച ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവരെ കാസര്‍കോട് കലക്ടര്‍ ഇടപെട്ട് രാത്രി പുറത്താക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. എട്ടു ഗര്‍ഭിണികളും കുട്ടികളുമടക്കമുള്ളവരെ ഞായറാഴ്ച രാത്രി ഒന്‍പതര മണിയോടെയാണ് ലോഡ്ജില്‍ നിന്ന് ഇറക്കിയത്. പ്രത്യേക കെഎസ്ആര്‍ടി ബസുകളില്‍ ആണ് ജില്ലാഭരണകൂടം മംഗളൂരുവിലെത്തിച്ചത്.

അനുമതിയില്ലാതെ ഇവരെ താമസിപ്പിച്ച 3 ലോഡ്ജുകള്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. ഒരാഴ്ച അടച്ചിടാനും നിര്‍ദ്ദേശിച്ചു. കോവിഡ് നിരീക്ഷണത്തില്‍ കഴിയേണ്ടവരെ അനധികൃതമായി താമസിപ്പിച്ചതിനാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്തെ 2 ലോഡ്ജുകള്‍ക്കും പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജിനുമെതിരെ കേസ് എടുത്തത്. ഈ സ്ഥാപനങ്ങള്‍ ഒരാഴ്ച അടച്ചിടാനും അണുവിമുക്തമാക്കാനും ഉത്തരവില്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ സംഘടനയുമായി ബന്ധമുള്ള കര്‍ണാടക കള്‍ചറല്‍ ഫൗണ്ടേഷന്‍ ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് 27ന് ദുബായില്‍ നിന്നുള്ള സംഘം എത്തിയത്. സാങ്കേതിക കാരണം പറഞ്ഞ് വിമാനത്തിന് മംഗളൂരുവില്‍ ഇറങ്ങാന്‍ അനുമതി നല്‍കാത്തതിനാലാണ് സംഘം കണ്ണൂരില്‍ ഇറങ്ങിയത്. പെട്ടന്നായതിനാല്‍ ഇവര്‍ കര്‍ണാടകയിലേക്കു പ്രവേശിക്കാനുള്ള പാസ് നേടിയിരുന്നില്ല. വിമാനമിറങ്ങിയ സ്ഥലത്താണ് ക്വാറന്റീനില്‍ കഴിയേണ്ടതെന്ന ന്യായം പറഞ്ഞാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചത്. ഇതോടെ സംഘം മടങ്ങി കാസര്‍കോട്ട് എത്തി ലോഡ്ജില്‍ താമസിക്കുകയായിരുന്നു.

കലക്ടറെയും എഡിഎമ്മിനെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണ് തഹസില്‍ദാരെ ബന്ധപ്പെട്ട് ഇവര്‍ക്ക് ലോഡ്ജുകളില്‍ താമസം ഒരുക്കിയത്. 27ന് രാത്രി ലോഡ്ജില്‍ താമസം തുടങ്ങിയ സംഘത്തെ 28ന് രാത്രിയാണ് പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ എത്തി പുറത്താക്കിയത്. തുടര്‍ന്ന് കേരള ആര്‍ടിസിയുടെ ബസില്‍ അതിര്‍ത്തിയില്‍ എത്തിക്കുകയും ചെയ്തു. അപ്പോഴേക്കും മംഗളൂരു എംഎല്‍എ ഇടപെട്ട് സംഘത്തിനു പാസ് അനുവദിപ്പിച്ചതിനാലാണ് ഇവര്‍ക്ക് കര്‍ണാടകയിലേക്കു പോകാനായത്.

ഇരു ജില്ലാ ഭരണകൂടവും തമ്മിലുള്ള നിസഹകരണമാണ് സംഭവത്തിനു പിന്നിലെന്ന് മംഗളൂരു എംഎല്‍എ യു.ടി.ഖാദര്‍ ആരോപിച്ചു. ഈ നടപടി സാംസ്‌കാരിക കേരളത്തിനും സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിനും ഒരുപോലെ അപമാനകരമാണെന്ന് ജില്ലാ പഞ്ചായത്തംഗം ഹര്‍ഷാദ് വോര്‍ക്കാടി ആരോപിച്ചു. കോവിഡ് നിയമം ലംഘിച്ചാണ് ബസുകളില്‍ കുത്തി നിറച്ച് യാത്രക്കാരെ കര്‍ണാടകയിലെത്തിച്ചതെന്നും ഹര്‍ഷാദ് ആരോപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category