1 GBP = 97.50 INR                       

BREAKING NEWS

നമ്പര്‍ പ്ലേറ്റില്‍ ഇനി ആര്‍ടിഒ കോഡിന് പകരം വര്‍ഷം; ഏത് വര്‍ഷം വാഹനം രജിസ്റ്റര്‍ ചെയ്യുന്നുവോ ആ വര്‍ഷം അടിസ്ഥാനമാക്കി ആയിരിക്കും ഇനി മുതല്‍ വാഹനങ്ങള്‍ക്ക് നമ്പര്‍ നല്‍കുക; ആര്‍ടി ഓഫീസുകളെ അടിസ്ഥാനമാക്കിയുള്ള രജിസ്ട്രേഷന്‍ അവസാനിപ്പിച്ചേക്കും; വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങളുടെ നമ്പര്‍ നല്‍കുന്ന രീതി നിര്‍ദേശിക്കപ്പെടുന്നത് ഇന്ത്യയില്‍ ആദ്യം; കേരളത്തിലെ വാഹനങ്ങളുടെ നമ്പര്‍ അടിമുടി പരിഷ്‌ക്കരണത്തിന് ഒരുങ്ങുന്നു

Britishmalayali
kz´wteJI³

കൊച്ചി: കേരളത്തിലെ വാഹനങ്ങളുടെ നമ്പറുകള്‍ അടിമുടി മാറ്റത്തിന് ഒരുങ്ങുന്നു. ഇനി മുതല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നടത്തുക വര്‍ഷങ്ങളുടെ അടിസ്ഥാനത്തിലാകും. ഇതിനുള്ള നിര്‍ദ്ദേശം മോട്ടോ വാഹന വകുപ്പിന്റെ പരിഗണനയിലാണ്. KL-86 എന്ന ആര്‍ടിഒ കോഡില്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍. 1989 മുതല്‍ 2002 വരെ KL-1 മുതല്‍ KL-15 വരെയായിരുന്നു കേരളത്തിലെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ ആരംഭിച്ചിരുന്നത്. വാഹനം ഏത് ജില്ലയിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഇത്. എന്നാല്‍ പിന്നീട് ഇത് KL-86 വരെയെത്തി. ഇതോടെ ഏത് ജില്ലയിലെ വാഹനമാണെന്ന് തിരിച്ചറിയാന്‍ മോട്ടോര്‍ വാഹന വകുപ്പിന് പോലും കഴിയാത്ത അവസ്ഥയായി.എന്നാല്‍, ഈ സംവിധാനത്തിന് സഡന്‍ ബ്രേക്കിടാനുള്ള നീക്കത്തിലാണ് കേരളത്തിലെ മോട്ടോര്‍ വാഹനവകുപ്പ്.

ഏത് വര്‍ഷം വാഹനം രജിസ്റ്റര്‍ ചെയ്യുന്നുവോ ആ വര്‍ഷം അടിസ്ഥാനമാക്കിയായിരിക്കും ഇനി മുതല്‍ വാഹനങ്ങള്‍ക്ക് നമ്പര്‍ നല്‍കുക. ഇതോടെ ആര്‍ടി ഓഫീസുകളെ അടിസ്ഥാനമാക്കിയുള്ള രജിസ്ട്രേഷന്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതീക്ഷ. ഇത് സംബന്ധിച്ച് നിര്‍ദ്ദേശം മന്ത്രിസഭയുടെ പരിഗണനയിലാണ്. ഇന്ത്യയില്‍ ആദ്യമായാണ് വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങളുടെ നമ്പര്‍ നല്‍കുന്ന രീതി നിര്‍ദേശിക്കപ്പെടുന്നത്. ഈ സംവിധാനം നടപ്പായാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ വര്‍ഷം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനായാസം തിരിച്ചറിയാന്‍ സാധിക്കുമെന്ന് കേരളാ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് വ്യക്തമാക്കി.

വാഹനം രജിസ്റ്റര്‍ ചെയ്യുന്ന വര്‍ഷത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇനി മുതല്‍ നമ്പര്‍ അനുവദിക്കുക. ഉദാഹരണത്തിന് 2020-ല്‍ കേരളത്തില്‍ എവിടെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനത്തിനും KL-20 എന്നായിരിക്കും നമ്പര്‍ ആരംഭിക്കുക. അടുത്ത വര്‍ഷം രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് KL-21-ല്‍ ആയിരിക്കും നമ്പര്‍ ആരംഭിക്കുക. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ ഈ സംവിധാനം ഒരുങ്ങിയേക്കും. അങ്ങനെ വന്നാല്‍, KL-20-AA-1 നമ്പറിലായിരിക്കും ആരംഭിക്കുക. ഇതുപോലെ 9999 കഴിഞ്ഞാല്‍ KL-20-AB സീരീസിലേക്ക് മാറും. നിലവിലെ രജിസ്ട്രേഷന്‍ കണക്കനുസരിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ സീരീസ് മാറുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പറയുന്നു. ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. നിലവില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് ഫാന്‍സി നമ്പറുകള്‍ക്കുള്ള ലേലം നടക്കുന്നത്. പുതിയ സമ്പ്രദായം വരുന്നതോടെ എന്നും വൈകുന്നേരം അഞ്ചുമണി മുതല്‍ രാവിലെ വരെ ഇഷ്ടനമ്പറുകള്‍ ഓണ്‍ലൈനായി തിരഞ്ഞെടുക്കാം.

കേന്ദ്രത്തിന്റെ പുതിയ മോട്ടോര്‍ വാഹനവകുപ്പ് ഭേദഗതി അനുസരിച്ച് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാം എന്നതാണ് ഇതിന്റെ പ്രധാന ആനുകൂല്യം. ഇത് നടപ്പായി തുടങ്ങിയാല്‍ പുതുതായി വന്ന രജിസ്ട്രേഷന്‍ സീരീസുകളെ വിട്ട് ആളുകള്‍ കൂടുതല്‍ തിരിച്ചറിയുന്ന രജിസ്ട്രേഷനിലേക്ക് പോകാനിടയുണ്ട്. ഉദാഹരണത്തിന് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലുള്ളവര്‍ അവരുടെ രജിസ്ട്രേഷനായ KL-57 വിട്ട് കോഴിക്കോട് രജിസ്ട്രേഷനായ KL-11 തിരഞ്ഞെടുക്കാം. പുതിയ സംവിധാനം വരുന്നതോടെ ഈ ആശങ്ക ഒഴിവാകും.

1989 മുതല്‍ 2002 വരെ KL-1 മുതല്‍ KL-15 വരെയായിരുന്നു കേരളത്തിലെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍. 2002-ല്‍ ഇതിലേക്ക് KL-16, KL-17, KL-18 എന്നീ സീരീസുകള്‍ കൂട്ടിച്ചേര്‍ത്തു. 2006 ആയതോടെ KL-19 മുതല്‍ KL-60 വരെയായി രജിസ്ട്രേഷന്‍. KL-19 പാറശാലയും KL-60 കാഞ്ഞങ്ങാടുമാണ്. 2011-ല്‍ ഇത് KL-65 ലേക്കും, 2013-ല്‍ KL-73-ലേക്കും എത്തുകയായിരുന്നു. നിലവില്‍ KL-86-ലാണ് കേരളത്തിലെ രജിസ്ട്രേഷന്‍ കോഡ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category