1 GBP = 97.50 INR                       

BREAKING NEWS

ചൈനീസ് പക്ഷം ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാന്‍ ഒരുങ്ങി പാക്കിസ്ഥാനും; നിയന്ത്രണ രേഖക്ക് സമീപം ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ 20,000 സൈനികരെ വിന്യസിച്ച് പാക്കിസ്ഥാന്റെ പടയൊരുക്കം; തീവ്രവാദ സംഘടന അല്‍ ബദറുമായി ചൈന ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്; ജമ്മു കശ്മീരില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കമെന്ന് സൂചന; സൂക്ഷ്മ നിരീക്ഷണവുമായി ഇന്ത്യന്‍ സേനയും; പാംഗോങ്ങില്‍ സേനാപിന്മാറ്റത്തിന് ഉപാധി വെച്ചതും സംഘര്‍ഷം നീട്ടാനുള്ള ചൈനയുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗം; പാക്ക് എംബസിയിലെ ജീവനക്കാരും ഇന്ത്യവിട്ടു

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷം മുതലെടുത്ത് ഇന്ത്യക്കെതിരെ സൈനിക നീക്കം നടത്താന്‍ ഒരുങ്ങി പാക്കിസ്ഥാന്‍. ചൈനീസ് പക്ഷം ചേര്‍ന്ന് ഇന്ത്യയിലേക്ക് കടന്നുകയറാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നിയന്ത്രണ രേഖക്ക് സമീപത്തായി 20,000 സൈനികരെ പാക്കിസ്ഥാന്‍ വിന്യസിച്ചു. പാക് അധിനിവേശ കശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലാണ് രണ്ട് കമ്പനി സേനയെ പാക്കിസ്ഥാന്‍ വിന്യസിച്ചിരിക്കുന്നത്. ജമ്മു കശ്മീരില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ഭീകരസംഘടനയായ അല്‍ ബദറുമായി ചൈനീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയുടെ ബാലാക്കോട്ട് ആക്രണത്തിന് ശേഷം അതിര്‍ത്തിയില്‍ വിന്യസിച്ചതിനെക്കാള്‍ കൂടുതല്‍ സേനയെയാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ പാക്-ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നിരന്തരം ചര്‍ച്ചകള്‍ നടന്നു എന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ലഡാക്കില്‍ ചൈന സൈനികരെ വിന്യസിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ സൈന്യത്തെ രംഗത്തിറക്കിയിരിക്കുന്നത്. സ്ഥിതിഗതികള്‍ ഇന്ത്യന്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലെ എയര്‍ ബേസ് ക്യാമ്പ് ചൈനീസ് എയര്‍ ഫോഴ്‌സിന് സഹായമൊരുക്കുന്ന തരത്തില്‍ പാക്കിസ്ഥാന്‍ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് ഇന്ത്യന്‍ സൈന്യം സംശയിക്കുന്നത്. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയാണ് അല്‍ ബദര്‍. നീണ്ട നാളുകള്‍ക്ക് ശേഷം കശ്മീരില്‍ അല്‍ ബദറിന്റെ സാന്നിധ്യം വ്യക്തമായിട്ടുണ്ടെന്ന് നേരത്തെ ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചിരുന്നു.

അതിനിടെ ന്യൂഡല്‍ഹിയിലെ പാക്ക് എംബസിയിലെ 143 ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും അട്ടാരി വാഗാ അതിര്‍ത്തി വഴി പാക്കിസ്ഥാനിലേക്കു പോയി. പാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുന്ന 38 ജീവനക്കാരും അതിര്‍ത്തി വഴി തിരിച്ചെത്തി. പാക്ക് എംബസി ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സമാനമായി പാക്കിസ്ഥാനിലെ ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണവും കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചാരവൃത്തി ആരോപിച്ച് ഇന്ത്യയും പാക്കിസ്ഥാനും എംബസി ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ മാസം നടപടികളെടുത്തിരുന്നു.

അതേസമയം കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം മൂര്‍ധന്യത്തിലുള്ള പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ സേനാ പിന്മാറ്റത്തിന് ഉപാധി വച്ച് ചൈന രംഗത്തെത്തി. ഉപാധിയുടെ മറവില്‍ കൂടുതല്‍ കടന്നുകയറ്റത്തിനു ചൈന ശ്രമിച്ചേക്കാമെന്ന സംശയത്തില്‍, അതീവ ജാഗ്രത തുടര്‍ന്ന് ഇന്ത്യന്‍ സേന. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യന്‍ ഭാഗത്തുള്ള ചുഷൂലില്‍ ഉന്നത സേനാ കമാന്‍ഡര്‍മാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയെങ്കിലും സേനകളുടെ പൂര്‍ണ പിന്മാറ്റത്തിന് ഇനിയും സമയമെടുക്കുമെന്ന സൂചനകളാണു പുറത്തുവരുന്നത്.

ഇന്ത്യയുടെ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്, ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്‍ എന്നിവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ സംബന്ധിച്ച് ഇരു സേനകളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവില്‍ ഇരുസേനകളും മുഖാമുഖം നില്‍ക്കുന്ന നാലാം മലനിരയില്‍ (ഫിംഗര്‍ 4) നിന്ന് 5 കിലോമീറ്റര്‍ പിന്നിലുള്ള രണ്ടിലേക്ക് (ഫിംഗര്‍ 2) ഇന്ത്യന്‍ സേന പിന്മാറിയാല്‍, തങ്ങളും ആനുപാതികമായി പിന്മാമെന്നാണു (നാലില്‍ നിന്ന് ആറിലേക്ക്) ചൈനയുടെ വാഗ്ദാനം. എന്നാല്‍, ഒന്നു മുതല്‍ 8 വരെയുള്ള മലനിരകള്‍ തങ്ങളുടേതാണെന്നും ചൈനീസ് സേന അതിനപ്പുറത്തേക്കു മാറി അതിര്‍ത്തിയിലെ പൂര്‍വ സ്ഥിതി പുനഃസ്ഥാപിക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് ഇന്ത്യ.

മുന്‍പു നടന്ന ചര്‍ച്ചയില്‍ ഗല്‍വാനില്‍ നിന്ന് ഇരുസേനകളും സമാന രീതിയില്‍ ഏതാനും കിലോമീറ്റര്‍ പിന്നോട്ടു മാറാന്‍ ധാരണയിലെത്തിയിരുന്നു. ഇന്ത്യ പിന്മാറിയപ്പോള്‍, ധാരണ ലംഘിച്ചു ചൈന അവിടെ തുടര്‍ന്നതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഈ സാഹചര്യത്തില്‍ ചൈനയുടെ വാഗ്ദാനങ്ങള്‍ ഇന്ത്യ വിശ്വസിക്കുന്നില്ല. ഇതിനിടെ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും ഫോണ്‍ സംഭാഷണം നടത്തി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും തമ്മിലുള്ള രണ്ടാമത്തെ ചര്‍ച്ചയായിരുന്നു ഇത്.

പാംഗോങ് മലനിരകളില്‍ 8 കിലോമീറ്ററോളം അതിക്രമിച്ചു കയറി, നാലാം മലനിരയില്‍ നിലയുറപ്പിച്ച ചൈനീസ് സേന അവിടെ ചൈനയുടെ ഭൂപടവുമായി സാമ്യമുള്ള ചിത്രം വരച്ചു ചേര്‍ത്തതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. പ്രദേശത്ത് ചൈനീസ് സേന സ്ഥാപിച്ച സന്നാഹങ്ങള്‍ക്കു സമീപമാണ് 81 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ള ചിത്രം. ദൃശ്യം ഭൂപടത്തിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും ഇതിനു മുന്‍പ് അവിടെ അത്തരത്തിലൊരു ചിത്രം ഉണ്ടായിരുന്നില്ലെന്നും സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category