1 GBP = 97.30 INR                       

BREAKING NEWS

മനുഷ്യരുടെ സ്വാഭാവികമായ പ്രതിരോധ ശേഷി കൊണ്ട് തടയാനാകില്ല; നിലവിലുള്ള ഒരു വാക്‌സിനും ഫലപ്രദവുമല്ല; വരാനിരിക്കുന്നത് ഏറ്റവും മാരകമായ വൈറസിന്റെ സംഹാര താണ്ഡവം; മറ്റൊരു മഹാമാരിയുടെ നിഴലില്‍ മനുഷ്യകുലം നിസ്സഹായരായി നില്‍ക്കുമ്പോള്‍..

Britishmalayali
kz´wteJI³

വാഷിങ്ടന്‍: കോവിഡിനെക്കാള്‍ ഭീകരനായ വൈറസ് ചൈനയില്‍ കണ്ടെത്തിയതോടെ ആശങ്കയോടെ ശാസ്ത്രലോകം. കൊറോണ വൈറസിനെ തിരിച്ചറിഞ്ഞ് ഏഴ് മാസമായിട്ടും ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താന്‍ കഴിയാതെ നില്‍ക്കുമ്പോഴാണ് അതിലും മാരകമായ വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. ഇത് മനുഷ്യകുലത്തിനാകെ ഭീഷണിയാകും എന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷിപ്പനിക്ക് കാരണമായ എച്ച്1എന്‍1 വൈറസിന് സമാനമാണ് നിലവില്‍ ഇവയുടെ സ്വഭാവം. ജനിതകഘടനയില്‍ വ്യത്യാസം വന്ന ഈ വൈറസ് ശ്രേണിയെ ജി4 എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. മുഴുവന്‍ പേര് ജി4 ഇഎ എച്ച്1എന്‍1. സാധാരണ ഫ്‌ലൂവില്‍നിന്നു മനുഷ്യര്‍ നേടിയെടുക്കുന്ന പ്രതിരോധശേഷി ജി4 വൈറസിനെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്ന കണ്ടെത്തലാണ് ശാസ്ത്രലോകം ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്നത്. പ്രതിരോധ വാക്‌സിന്‍ കണ്ടെത്തുന്നതിന് മുമ്പ് വൈറസ് വ്യാപനമുണ്ടായാല്‍ ഒരൊറ്റ മനുഷ്യന്‍ പോലും അവശേഷിക്കാത്ത അവസ്ഥക്ക് ഇത് കാരണമാകും എന്ന് ആരോഗ്യ പ്രവര്‍ത്തകരും ഭയക്കുന്നു.

2009ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച എച്ച് വണ്‍ എന്‍ വണില്‍ നിന്ന് ജനിതകമായി രൂപമാറ്റം സംഭവിച്ച വൈറസാണിത്. അപകടകരമായ ജനിതക ഘടനയുള്ള ഈ വൈറസിന് ജി 4 എന്നാണ് പേരിട്ടിരിക്കുന്നത്. മനുഷ്യരുടെ സ്വാഭാവികമായ പ്രതിരോധ ശേഷി കൊണ്ട് ഈ പുതിയ വൈറസിനെ തടയാനാവില്ലെന്നും നിലവിലുള്ള വാക്‌സിനുകള്‍ ഇതിനെ പ്രതിരോധിക്കുന്നതല്ലെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തേ കണ്ടെത്തിയ മൂന്നു വൈറസ് ശ്രേണികളുമായി ഈ ശ്രേണിക്കു ബന്ധമുണ്ട്. യൂറോപ്പ് ആന്‍ഡ് ഏഷ്യന്‍ ബേര്‍ഡ്‌സ് (ഇഎ), എച്ച്1എന്‍1 ഫ്‌ലൂ സ്‌ട്രെയിന്‍, പക്ഷികളില്‍നിന്നും പന്നികളില്‍നിന്നും മനുഷ്യരില്‍നിന്നുമുള്ള ജീനുകള്‍ വഹിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഫ്‌ലൂ എന്നീ മൂന്നു ശ്രേണികളും ചേരുന്ന പുതിയ തരം വൈറസാണ് ഇപ്പോള്‍ കണ്ടെത്തിയതെന്നു യുഎസ് സയന്‍സ് ജേര്‍ണലായ പിഎന്‍എഎസില്‍ (പ്രൊസീഡിങ്‌സ് ഓഫ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസ്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയിലെ പന്നികളിലും പന്നികളുമായി ഇടപെടുന്ന മനുഷ്യരിലും നടത്തിയ പരിശോധന പ്രകാരം ഇതിനകം ഈ വൈറസ് മനുഷ്യരിലേക്ക് കടന്നിട്ടുണ്ട്. അതേസമയം ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നതിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും ഗവേഷകര്‍ പറയുന്നു. പനി, ചുമ, തുമ്മല്‍ എന്നിങ്ങനെ സാധാരണ ലക്ഷണങ്ങളാണ് ഈ വൈറസ് ബാധിതര്‍ കാണിക്കുക. പന്നികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും ഗവേഷകര്‍ പറയുന്നു

മനുഷ്യരിലേക്കു പടരാനുള്ള എല്ലാ 'കഴിവും' ഈ വൈറസിനുണ്ടെന്നാണു വിലയിരുത്തലെന്നു പഠനത്തിനു പിന്നിലുള്ള ചൈനീസ് സര്‍വകലാശാലകളിലെ ഗവേഷകരെയും ചൈനയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതരെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 2011 മുതല്‍ 2018 വരെ അറവുശാലകളിലെ പന്നികളില്‍നിന്ന് 30,000 നേസല്‍ സ്വാബുകളാണ് ഗവേഷകര്‍ ശേഖരിച്ചത്. ചൈനയിലെ 10 പ്രവിശ്യകളില്‍നിന്നും വെറ്ററിനറി ആശുപത്രിയില്‍ നിന്നും ശേഖരിച്ച ഇവയില്‍നിന്ന് 179 സൈ്വന്‍ ഫ്‌ലൂ വൈറസുകളെ തിരിച്ചറിയാനായി.

ഇവയില്‍ പലതും പുതിയതായിരുന്നുവെന്നും 2016 മുതല്‍ പന്നികളില്‍ കാണപ്പെട്ടുവെന്നുമാണ് പഠനം പറയുന്നത്. ലോകത്തെ ഭയപ്പെടുത്തിയ മഹമാരികളില്‍ പലതിന്റെയും പിന്നിലെ ഇന്‍ഫ്‌ലുവന്‍സ വൈറസുകളുടെ ഉദ്ഭവസ്ഥാനം പന്നികളാണെന്നതിനാലാണ് ഇവയെ പരീക്ഷണത്തിനു വിധേയമാക്കുന്നത്. ഇതില്‍ ജി4 ആണ് ഏറ്റവും അപകടകരം. സാധാരണ ഫ്‌ലൂവില്‍നിന്നു മനുഷ്യര്‍ നേടിയെടുക്കുന്ന പ്രതിരോധശേഷി ജി4ല്‍ നിന്നൊരു രക്ഷയാകില്ലെന്ന് പരീക്ഷണത്തില്‍ വ്യക്തമായി.

പരീക്ഷണം വെള്ളക്കീരികളില്‍
മനുഷ്യന്റെ ശ്വാസകോശത്തിലെ എപ്പിത്തീലിയല്‍ കോശങ്ങള്‍ക്കു സമാനമായ കോശങ്ങളുള്ള വെള്ളക്കീരികളെയാണു പരീക്ഷണത്തിനായി ഗവേഷകര്‍ തിരഞ്ഞെടുത്തത്. ഇഎ എച്ച്1എന്‍1 ശ്രേണിയിലുള്ള വൈറസ് ഈ വെള്ളക്കീരികളില്‍ അപകടകരമായതിലും അധികം ജിഎ വൈറസ് ശ്രേണി മനുഷ്യന് അപകടകരമാണ്. അണുബാധയേറ്റ് 36-60 മണിക്കൂറുകള്‍ക്കകം മനുഷ്യ ശരീരത്തില്‍ ഈ വൈറസ് ശ്രേണി പടര്‍ന്നു പിടിക്കും. ഇത് മറ്റു വൈറസ് ശ്രേണികളേക്കാള്‍ വളരെ വേഗത്തിലാണ് പടരുകയെന്നും കണ്ടെത്തി.

അറവുശാലയിലെ ജീവനക്കാരിലേക്കും വൈറസ് പടര്‍ന്നിട്ടുണ്ട്. 338 സാംപിളുകള്‍ ശേഖരിച്ചതില്‍ 10.4% പേര്‍ക്കും വൈറസ് ബാധയേറ്റിരുന്നു. പന്നി ഫാമിനു സമീപം താമസിക്കുന്ന ജനങ്ങളില്‍ 4.4% പേര്‍ വൈറസ് വ്യാപനത്തിനു വിധേയരായി. ഇവരില്‍ പലര്‍ക്കും വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികളും ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. 2016ലും 20109ലും ഒരു 46കാരനും ഒന്‍പതുകാരനും ജി4 വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും ഇവരില്‍നിന്ന് വൈറസ് മറ്റാരിലേക്കും പോയിട്ടില്ലെന്നു ഗവേഷകര്‍ കണ്ടെത്തി.

എച്ച്1എന്‍1
പണ്ടുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വൈറസ് ഇപ്പോഴാണ് പന്നികളുടെ ശരീരത്തില്‍ കാണപ്പെടുന്നതെന്ന നിരീക്ഷണവും ഇവര്‍ നടത്തുന്നു. 2011ല്‍ 1.4% ആയിരുന്നു വൈറസ് വാഹകരായ പന്നികള്‍. എന്നാല്‍ 2018ല്‍ ഇത് 8.2% ആയി. ഇതിനാല്‍ത്തന്നെ എച്ച്1എന്‍1 മഹാമാരി പന്നികളില്‍നിന്ന് ഉദ്ഭവിച്ചതുപോലെ മറ്റൊരു വൈറസ് കൂടി പന്നികളില്‍നിന്നു വന്നേക്കുമെന്നാണ് ആശങ്ക.

2009ലെ എച്ച്1എന്‍1 മഹാമാരി 60 കഴിഞ്ഞവരുടെ ശരീരത്തില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടെന്നും 60ന് താഴെയുള്ളവര്‍ക്കു വൈറസ് ഭീഷണി കൂടുതലാണെന്നും അമേരിക്കന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. ജി4 ശ്രേണിയിലുള്ള വൈറസിന്റെ സ്വഭാവം പൂര്‍ണമായി പുറത്തു വന്നിട്ടില്ല. അങ്ങനെ വരുമ്പോള്‍ ഏതു വിഭാഗം ജനങ്ങളെയാണ് ബാധിക്കുകയെന്നും മറ്റും പറയാനാകില്ല. എച്ച്1എന്‍1 വൈറസ് ബാധിച്ച് ആദ്യ വര്‍ഷം ലോകമെങ്ങും 1.50 ലക്ഷം മുതല്‍ 5.75 ലക്ഷം പേര്‍ വരെ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category