1 GBP = 97.50 INR                       

BREAKING NEWS

ഭീകരരുടെ വെടിയേറ്റ് വീണ അച്ഛന്റെ ദേഹത്ത് ഇരുന്ന് കരഞ്ഞു മൂന്ന് വയസുകാരന്‍; തോക്കിന്മുനയില്‍ നിന്നും അതിസാഹസികമായി കുരുന്നിനെ രക്ഷപെടുത്തി സുരക്ഷാ സേനയും; സ്വജീവന്‍ അവഗണിച്ചു കാശ്മീരി ബാലന്റെ ജീവന്‍ രക്ഷിച്ച സേനയ്ക്ക് സല്യൂട്ട് അടിച്ചു സോഷ്യല്‍ മീഡിയ; രക്ഷാ ദൗത്യത്തിലെ ചിത്രങ്ങള്‍ വൈറല്‍

Britishmalayali
kz´wteJI³

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് 3 വയസുകാരനെ സുരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. തോക്കിന്‍ മുനയില്‍ നിന്നുമാണ് കുരുന്നിനെ സൈന്യം രക്ഷപെടുത്തിയത്. ഭീകരരുടെ വെടിവെയ്പില്‍ കൊല്ലപ്പെട്ട അച്ഛന്റെ ദേഹത്ത് കയറി കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞിനെയാണ് സുരക്ഷാ സേന സാഹസികമായി രക്ഷിച്ചത്.

കുട്ടിയെ സുരക്ഷാ സേന ഉദ്യോഗസ്ഥന്‍ രക്ഷിച്ച് കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി ദിവസങ്ങളില്‍ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്ന് സോപാറില്‍ നടന്ന ഭീകരാക്രമണത്തില്‍ പട്രോളിങ് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാനും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. വെടിവയ്പില്‍ പരിക്കേറ്റ രണ്ട് സിആര്‍പിഎഫ് ജവാന്മാരുടെ നില അതീവ ഗുരുതരമാണ്.

ഏറ്റുമുട്ടലിനിടെയാണ് മൂന്ന് വയസുകാരന്റെ അച്ഛന് വെടിയേറ്റത്. കശ്മീര്‍ സ്വദേശിയായ ബാഷിര്‍ അഹമ്മദാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അച്ഛന്റെ ദേഹത്ത് ഇരുന്ന് കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തുകയായിരുന്നു.

സിആര്‍പിഎഫ് പട്രോളിങ് സംഘത്തിന് നേരെയാണ് ഭീകരവാദികള്‍ വെടിയുതിര്‍ത്തത്.സ്ഥലത്ത് കൂടുതല്‍ സൈനികര്‍ എത്തിയിട്ടുണ്ട്. ഭീകരര്‍ക്കായി പ്രദേശം വളഞ്ഞ് സൈന്യം തിരച്ചിലാരംഭിച്ചു. ജമ്മുവില്‍ ഭീകര്‍ക്കെതിരായ നടപടി സൈന്യം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു. ജൂണില്‍ മാത്രം സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചത് മുപ്പത്തഞ്ചിലേറെ ഭീകരരെയാണ്.

ഈ വര്‍ഷം ഏറ്റുമുട്ടലിലൂടെ നൂറ്റി ഇരുപതോളം ഭീകരരെയാണ് സൈന്യം വധിച്ചത്.അനന്ത്നാഗില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയുടെ കമാന്‍ഡര്‍ മസൂദ് എന്ന റഹിയെ വധിച്ചതാണ് പ്രധാന നേട്ടം. മസൂദിന്റെ വധത്തോടെ ജമ്മുകാശ്മീരിലെ ദോഡ ജില്ലയെ ഭീകരവിമുക്തമായി പ്രഖ്യാപിച്ചു. ഖുല്‍ ചൊഹാര്‍ റാണിപ്പോരയില്‍ ഭീകരര്‍ ഒളിച്ചുതാമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും അനന്ത്നാഗ് പൊലീസും പ്രദേശം വളഞ്ഞ് നടത്തിയ ആക്രമണത്തിലാണ് മസൂദും രണ്ട് ലഷ്‌കര്‍ ഇ തയ്ബ ഭീകരരും ജമ്മുകാശ്മീര്‍ സ്വദേശികളുമായ താരിഖ് ഖാന്‍, നദീം എന്നിവരും കൊല്ലപ്പെട്ടത്. ദോഡ ജില്ലയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് മസൂദ് ആയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category