1 GBP = 97.50 INR                       

BREAKING NEWS

കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ മൃതദേഹം ബാഗിലാക്കി വലിച്ചെറിയുന്നു; 'ഇതാണോ സംസ്‌കാരം? എന്നു ചോദിച്ചു ഡികെ ശിവകുമാര്‍; കോവിഡിനെ പിടിച്ചുകെട്ടി എന്നു കുരുതിയ നഗരങ്ങളിലും രോഗത്തിന്റെ രണ്ടാം വരവ് അതിഭയാനകം; ആഗ്രയും ബംഗളുരുവും കോവിഡിന്റെ പിടിയില്‍; തമിഴ്നാട്ടില്‍ വിദ്യാഭ്യാസ മന്ത്രിയെ അടക്കം കോവിഡ് ബാധിച്ചതോടെ എല്ലാം നിയന്ത്രണാതീതം; മഹാരാഷ്ട്രയില്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കിലും ഭേദമാകുന്നവരുടെ നിരക്ക് ഉയരുന്നത് ആശ്വാസം പകരുന്നു

Britishmalayali
kz´wteJI³

ബെംഗളൂരു: ഇന്ത്യയില്‍ കോവിഡ് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ അതിവേഗം പടരുകയാണ്. രോഗബാധിച്ചു മരിച്ചവരെ അടക്കുന്നതില്‍ പോലും വീഴ്ച്ചകള്‍ ഉണ്ടാകുന്നത് പതിവായിരിക്കുന്നത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നത് രാജ്യത്തിന് ഞെട്ടലുണ്ടാക്കുന്നതാണ്. മൃതദേഹങ്ഹള്‍ പ്ലാസ്റ്റിക് ബാഗുകളിലാക്കി വലിച്ചെറിയുന്ന അവസ്ഥയാണ് ഇവിടെ കാണാന്‍ സാധിച്ചത്.

മനുഷ്യത്വരഹിതമായ രീതിയില്‍ മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതു വളരെയധികം വേദനിപ്പിക്കുന്നെന്നു കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ്ട്വിറ്ററില്‍ കുറിച്ച വീഡിയോയില്‍ പറയുന്നു. പിപിഇ കിറ്റ് ധരിച്ച കുറച്ചുപേര്‍ ബാഗുകളിലാക്കി കൊണ്ടുവന്ന മൃതദേഹങ്ങള്‍ വലിയ കുഴിയിലേക്കു വലിച്ചെറിയുന്നതാണു വിഡിയോയില്‍ കാണുന്നത്. 'ഇതാണോ സംസ്‌കാരം? സര്‍ക്കാര്‍ കോവിഡ് പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതിന്റെ പ്രതിഫലനമാണ് ഈ കാഴ്ച' ശിവകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള നടപടികള്‍ അനുവദിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു. സംഭവം കര്‍ണാടകയില്‍ വന്‍ വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം പ്രതിരോധ മാതൃക തീര്‍ത്ത നഗരങ്ങളിലും വിള്ളല്‍ വീഴ്ത്തി കോവിഡ് വേഗം പടരുകയാണ്. പിടിച്ചു നില്‍ക്കുന്നതു രാജസ്ഥാനിലെ ഭില്‍വാഡ മാത്രമായിരിക്കുന്നു. രോഗത്തിന്റെ പിടിയിലകപ്പെട്ട ആദ്യ നഗരങ്ങളിലൊന്നായ ആഗ്രയിലടക്കം, കേന്ദ്ര ആരോഗ്യമന്ത്രാലയം മാതൃകയെന്നു വിശേഷിപ്പിച്ച നഗരങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഭീതിതമാണ്. രോഗബാധ അതിവേഗമാണ് ഈ നഗരങ്ങളില്‍ ഉയരുന്നത്. ഇവിടെങ്ങളിലെല്ലാം കോവിഡിന്റെ രണ്ടാം വരവാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.

കേരളത്തിനു പിന്നാലെ രണ്ടാംവരവില്‍ ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലൊന്ന്. തുടക്കത്തിലെ ഭീതിയെ എളുപ്പം പിടിച്ചുകെട്ടിയതോടെ 'ആഗ്ര മോഡല്‍' കേന്ദ്രം തന്നെ മറ്റു സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ആകെ 1214 കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെങ്കിലും മരണനിരക്ക് മുംബൈ, ഡല്‍ഹി തുടങ്ങിയ മഹാനഗരങ്ങളെക്കാള്‍ കൂടുതലാണ് 7.14%. യുപിയിലെ ആകെ മരണത്തിന്റെ 12% (87 പേര്‍) ആഗ്രയിലാണ്.

ബെംഗളൂരു നഗരത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. ജൂണ്‍ 15 വരെ 732 കേസുകള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ആകെ കേസുകള്‍ 4052 ആയി. മരണം 91. മൂവായിരത്തില്‍പരം പുതിയ കേസുകള്‍. 1.3 കോടി ജനസംഖ്യയുള്ള ബെംഗളൂരുവില്‍ സ്ഥിതി ഗുരുതരമെന്നാണു വിലയിരുത്തല്‍. 534 പേര്‍ മാത്രമാണ് രോഗമുക്തരായത്. ജയ്പുര്‍, ഇന്‍ഡോര്‍ നഗരങ്ങളിലെയും കോവിഡ് നിരക്ക് ഉയരുകയാണ്. ഒരു ഘട്ടത്തില്‍ കോവിഡ് കാര്യമായി വര്‍ധിക്കുകയും പിന്നീട് സ്ഥിതി ഭേദമാക്കുകയും ചെയ്ത നഗരങ്ങളുടെ പട്ടികയിലാണു രണ്ടും. പുതിയ കേസുകളുടെ എണ്ണം രണ്ടിടത്തും കുറവാണെന്ന ആശ്വാസമുണ്ട്. പക്ഷേ, മരണനിരക്കു പ്രശ്നമാണ്. രാജസ്ഥാനിലെ 38.38% മരണവും ജയ്പുരിലാണ്. മധ്യപ്രദേശിലെ 40% മരണവും 34% കോവിഡ് കേസുകളും ഇന്‍ഡോറിലാണ്.

അതേസമയം കര്‍ശന നടപടികളുമായി പിടിച്ചു നില്‍ക്കുന്നത് രാജസ്ഥാനിലെ ഭില്‍വാഡയാണ്. കര്‍ശന നിയന്ത്രണ നടപടികളുമായി പിടിച്ചു നില്‍ക്കുകയാണു രാജസ്ഥാനിലെ ഭില്‍വാഡ. രോഗവ്യാപനത്തിന്റെ തുടക്കം മുതല്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇവിടെ കോവിഡ് മാനദണ്ഡം ലംഘിച്ചു വിവാഹാഘോഷത്തില്‍ പങ്കെടുത്ത കുടുംബത്തിനെതിരെ കേസെടുക്കുകയും 6.26 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഈ വിവാഹപാര്‍ട്ടിയോടെ ഭില്‍വാഡയിലും ഭീഷണി തുടങ്ങി. വിവാഹ ചടങ്ങില്‍ പങ്കെടുത്ത 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 252. മരണം 5.

തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിക്ക് കോവിഡ്
അതിനിടെ തമിഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.പി അന്‍പഴകന്‍ അടക്കം 3,943 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് തമിഴ്നാടിനെ കൂടുതല്‍ ആശയക്കുഴപ്പത്തില്‍ ആക്കുന്നു. ഇതില്‍ ആറുപേര്‍ കേരളത്തില്‍നിന്ന് എത്തിയവരാണ്. ഇതോടെ തമിഴ്നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,167 ആയി. 38,889 ആണ് സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. 60 പേര്‍കൂടി ഇന്ന് മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 1201 ആയി. 50,074 പേരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്.

അതിനിടെ, കോവിഡ് സ്ഥിരീകരിക്കപ്പെട്ട മന്ത്രി അന്‍പഴകന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹം കോവിഡ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, ഒരാഴ്ചയായി നിരീക്ഷണത്തില്‍ ആയിരുന്നു. അതിനിടെ, അദ്ദേഹത്തിന്റെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവായി.മന്ത്രിക്ക് ചുമയ്ക്കുള്ള മരുന്ന് നല്‍കുന്നുണ്ട്. മറ്റുബുദ്ധിമുട്ടുകളൊന്നും അദ്ദേഹത്തിന് ഇല്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഇലക്ട്രോണിക്‌സ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അന്‍പഴകന്‍.

അതിനിടെ, സംസ്ഥാനത്ത് പുതുതായി രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ പത്തുപേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് (ജര്‍മനി ആറ്, ബെഹ്‌റൈന്‍ രണ്ട്, ജപ്പാന്‍ ഒന്ന്, കുവൈത്ത് ഒന്ന്) എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് റോഡുമാര്‍ഗവും ട്രെയിന്‍ മാര്‍ഗവും തമിഴ്നാട്ടില്‍ എത്തിയ 69 പേര്‍ക്കും (കേരളം ആറ്, ഛത്തീസ്ഗഢ് 30, കര്‍ണാടക 19, ആന്ധ്രാപ്രദേശ് നാല്, പുതുച്ചേരി നാല്, മഹാരാഷ്ട്രാ മൂന്ന്, ഉത്തര്‍പ്രദേശ് രണ്ട്, തെലങ്കാന ഒന്ന്) കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ ഏഴുപേര്‍ക്കും (തെലങ്കാന രണ്ട്, ഡല്‍ഹി ഒന്ന്, കര്‍ണാടക ഒന്ന്, മഹാരാഷ്ട്രാ ഒന്ന്, പശ്ചിമ ബംഗാള്‍ ഒന്ന്, അസം ഒന്ന്) കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസം
രാജ്യത്ത് ഏറ്റവും മോശം അവസ്ഥയാണ് മഹാരാഷ്ട്രയില്‍ എങ്കിലും രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസം പകരുന്നുണ്ട്. മഹാരാഷ്ട്രയില്‍ ഇന്നലെ 4878 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,74,761 ആയി. ചൊവ്വാഴ്ച 245 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 95 പേര്‍ മരിച്ചത് കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ്. ഇന്നു റിപ്പോര്‍ട്ടു ചെയ്തതില്‍ 150 മരണം ഇതിന് മുമ്പുള്ള ദിവസങ്ങളിലേതാണ്. 4.49 ശതമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്.

നിലവില്‍ 75,979 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത്. 90,911 പേര്‍ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. ഇന്ന് മാത്രം 1951 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 52.02 ശതമാനമായി ഉയര്‍ന്നു. 9,66,723 സാപിളുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ പരിശോധിച്ചത്. 5,78,033 പേരാണ് നിലവില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നത്. 38,866 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category