1 GBP = 97.50 INR                       

BREAKING NEWS

ബാലാകോട്ടില്‍ പാക് റഡാറുകളുടെ കണ്ണുവെട്ടിച്ചെത്തിയ മിറാഷ് വിമാനങ്ങള്‍ വിതറിയത് സ്‌പൈസ് -2000 ബോംബുകള്‍; ജെയ്ഷെയുടെ ഭീകരപരിശീലന ക്യാമ്പ് നിരപ്പാക്കിയത് ഇന്ത്യയുടെ ആണവേതര ബോംബുകളിലെ ഈ വമ്പന്‍; ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ നിര്‍മ്മിത സ്പൈസ് ബോംബുകള്‍ കൂടുതല്‍ ശേഖരിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ സേന; 300 കോടി രൂപ ചെലവിട്ട് ഇസ്രയേലില്‍ നിന്നു നൂറിലധികം സ്പൈസ് ബോംബുകള്‍ താമസിയാതെ എത്തും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്ന ഘട്ടത്തില്‍ പാക്കിസ്ഥാനെ വിറപ്പിച്ചു ബാലാകോട്ടിനെ തകര്‍ത്ത 'സ്പൈസ് ബോംബുകളുടെ' ശേഖരം ഉയര്‍ത്താന്‍ ഒരുങ്ങി ഇന്ത്യ. ബാലാകോട്ടില്‍ ജയ്ഷെ ഭീകരരുടെ ക്യാംപ് തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് ഇസ്രയേല്‍ നിര്‍മ്മിതമായ സ്പൈസ് (Smart, Precise Impact, Cost-Effective- SPICE) ബോംബുകളാണ്. ഈ ബോംബുകളുടെ ശേഖരം ഉയര്‍ത്താനാണ് രാജ്യം ഒരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം ഇസ്രയേലില്‍ നിന്ന് എത്തിച്ചതിനു പുറമേയാണ് വീണ്ടും വാങ്ങാനൊരുങ്ങുന്നത്. 2019ലെ ബാലാക്കോട്ട് ആക്രമണത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു സ്പൈസ് ബോംബുകള്‍. 300 കോടി രൂപ ചെലവിട്ട് ഇസ്രയേലില്‍നിന്നു നൂറിലധികം സ്പൈസ് ബോംബുകള്‍ വാങ്ങാന്‍ വ്യോമസേന കരാര്‍ ഒപ്പിട്ടിരുന്നു. ബാലാകോട്ടില്‍ ജെയ്ഷെ മുഹമ്മദിന്റെ ഭീകരക്യാംപുകളില്‍ കനത്ത നാശം വിതയ്ക്കാന്‍ ഉപയോഗിച്ച ആയുധങ്ങളില്‍ മുഖ്യമായിരുന്നു സ്പൈസ് ബോംബുകള്‍. മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഈ ലേസര്‍ ഗൈഡഡ് ബോംബുകള്‍ വര്‍ഷിച്ചത്. ലോകത്തിലെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണിത്.

സ്പൈസ് 2000 ബോംബുകള്‍ക്കു വളരെ ദൂരെ നിന്നു തന്നെ ലക്ഷ്യത്തിലെത്തിച്ചേരാനാകും. ശത്രുകേന്ദ്രത്തിലെ ബങ്കറുകളും കെട്ടിടങ്ങളും തകര്‍ക്കാനും സഹായിക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. പാക് അധീന കശ്മീരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ബാലാകോട്ടില്‍ ഒരുപഴുതുമില്ലാതെ ലക്ഷ്യം ഭേദിക്കാന്‍ വ്യോമസേനയ്ക്ക് തുണയായത് ഇസ്രയേല്‍ നിര്‍മ്മിത സ്‌പൈസ് ബോംബുകള്‍.

സ്‌പൈസ് ഇന്ത്യയുടെ ആണവേതര ബോംബുകളില്‍ ഏറ്റവും വമ്പനാണ്. മിറാഷ് യുദ്ധവിമാനങ്ങളാണ് ഇവ വഹിക്കാനായി ഉപയോഗിക്കുന്നത്. എന്നാല്‍ അമേരിക്കയുടെയും റഷ്യയുടെയും വമ്പന്‍ ബോംബുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇവയ്ക്ക് സ്‌ഫോടനശേഷി കുറവാണ്.റഷ്യയുടെ എടിബിഐപി എന്ന ബോംബാണ് ആണവേതര ബോംബുകളില്‍ ഏറ്റവും ശക്തന്‍. 44 ടണ്ണാണ് പ്രഹരശേഷി. ബോംബുകളുടെ പിതാവ് എന്നറിയപ്പെടുന്നു. അമേരിക്കയുടെ മാസീവ് ഓര്‍ഡിനന്‍സ് എയര്‍ബ്ലാസ്റ്റ് ബോംബാണ് രണ്ടാമന്‍. ജിപിഎസിന്റെ സഹായത്തോടെ ലക്ഷ്യത്തിലെത്തിക്കുന്ന ഈ ബോംബ് ഭീകരര്‍ ഒളിച്ചിരിക്കുന്ന ഗുഹകള്‍, തുരങ്കങ്ങള്‍ എന്നിവ നശിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ എടിബിഐപിയുടെ നാലിലൊന്നു ശേഷി മാത്രമാണ് ഇതിനുള്ളത്.

ലേസര്‍ നിയന്ത്രിത ബോംബുകള്‍ക്ക് പരമാവധി 15 കിലോമീറ്ററാണ് പരമാവധി പ്രഹരശേഷി. ശത്രുപാളയത്തില്‍ നിന്നുള്ള പ്രത്യാക്രമണമുണ്ടായാല്‍ ഈ റേഞ്ച് ബോംബുകള്‍ മതിയാവില്ല. നാശനഷ്ടവും സംഭവിച്ചേക്കാം. ഈ സാഹചര്യത്തിലാണ് റേഞ്ച് കൂടുതലുള്ള സ്‌പൈസ് ബോംബുകള്‍ വ്യോമസേന ഉപയോഗിച്ചിരിക്കാം എന്ന് പറയുന്നത്. നിയന്ത്രണ രേഖ കടന്ന് അധികം ഉള്ളിലേക്ക് പോകാതെ തന്നെ പരമാവധി പ്രഹരശേഷി കൈവരിക്കാന്‍ കഴിയും എന്നതാണ് സ്‌പൈസിന്റെ സവിശേഷത.

സ്‌പൈസിന്റെ വരവും ശേഷിയും
2015 ലാണ് സ്‌പൈസ് 2000 കിറ്റുകള്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തുന്നത്. 1000 കിലോ ബോംബുകള്‍ക്കായാണ് സ്‌പൈസ്-2000 ഉപയോഗിക്കുന്നത്. 60 കിലോമീറ്ററാണ് ഇവയുടെ ഗ്ലൈഡ് റേഞ്ച്. സ്‌പൈസ്-1000 കിറ്റിന് 100 കിലോമീറ്റര്‍ റേഞ്ചാണുള്ളത്. വളരെ ദൂരെയുള്ള ലക്ഷ്യങ്ങളെ ഭേദിക്കാന്‍ കഴിയുന്ന ചെറിയ ബോംബുകളായതുകൊണ്ട് തന്നെ ഭൂമിയില്‍ നിന്നുള്ള റഡാറുകള്‍ക്ക് ഇവ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. സാധാരണ ബോംബുകളെ അപേക്ഷിച്ച് സ്‌പൈസിനെ കൃത്യതയോടെ നിയന്ത്രിക്കാന്‍ കഴിയും. ഇസ്രയേല്‍ നിര്‍മ്മിത ക്രൂസ് മിസൈലായ ക്രിസ്‌ററല്‍ മേസും വ്യോമസേന മിറാഷ് -2000 ല്‍ സമന്വയിപ്പിച്ചിട്ടുണ്ട്.

ലേസര്‍ ബോംബുകള്‍
സ്‌പൈസിന് പുറമേ ലേസര്‍ നിയന്ത്രിത ബോംബുകളും ആക്രമണത്തിന് പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ജി.പി.എസിന്റെ സഹായത്തോടെ ലേസര്‍ വഴി നിയന്ത്രിക്കാന്‍ ശേഷിയുള്ള സുദര്‍ശന്‍ ബോംബുകളാണ് ഇവ. കാര്‍ഗില്‍ യുദ്ധത്തില്‍ സേനയ്ക്ക് തുണയായതും ലേസര്‍ നിയന്ത്രിത ബോംബുകള്‍ തന്നെ. ഇവ ഇറക്കുമതി ചെയ്തതും ഇസ്രയേലില്‍ നിന്നുതന്നെ. 2006 ലാണ് ലേസര്‍ നിയന്ത്രിത ബോംബുകളുടെ ഡിസൈന്‍ ഇന്ത്യ തയാറാകുന്നത്. പിന്നീട് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം പരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് വ്യോമസേനയ്ക്ക് ബോംബുകള്‍ കൈമാറിയത്. 2010 ല്‍ രണ്ടു തവണ പരീക്ഷണം നടത്തി വിജയിച്ച ബോംബാണ് സുദര്‍ശന്‍. 2013ലാണ് ഇന്ത്യ സ്വന്തമായി ലേസര്‍ ബോംബുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്.

ഇന്ത്യയുടെ ലേസര്‍ ബോംബുകള്‍ സുദര്‍ശന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. മിഗ്27, ജാഗ്വര്‍, സുഖോയ്30, മിറാഷ്, മിഗ് എന്നീ പോര്‍വിമാനങ്ങളില്‍ നിന്ന് പ്രയോഗിക്കാന്‍ സാധിക്കുന്നതാണ് സുദര്‍ശന്‍.ആധുനിക പോര്‍വിമാനങ്ങളും ശക്തിയേറിയ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. ഭാരത് ഇലക്ട്രോണിക്‌സ് ആണ് സുദര്‍ശന്‍ നിര്‍മ്മിക്കുന്നത്. ഏകദേശം ഒന്‍പത് കിലോമീറ്റര്‍ ദൂരപരിധിയില്‍ വരെ പ്രയോഗിക്കാന്‍ സാധിക്കുന്ന ലേസര്‍ ബോംബാണ് സുദര്‍ശന്‍. ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളുടെ കൈവശവും ലേസര്‍ നിയന്ത്രിത ബോംബുകളുണ്ട്. യുദ്ധഭൂമിയില്‍ വന്‍ നാശം സൃഷ്ടിക്കാന്‍ ശേഷിയുള്ളവയാണ് ലേസര്‍ ബോംബുകള്‍. 1960ല്‍ അമേരിക്കയാണ് ആദ്യമായി ലേസര്‍ ബോംബുകള്‍ വികസിപ്പിച്ചെടുത്തത്.

ആരോടും കിട പിടിക്കും വ്യോമസേന
ലോക നിലവാരത്തില്‍ത്തന്നെ ഒന്നാംകിടയില്‍പ്പെട്ടതെന്ന് വിഖ്യാതമായ യുദ്ധവിമാനങ്ങളും മികച്ച ബോംബര്‍ വിമാനങ്ങളും സ്വന്തമായി നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനം ലോകോത്തര നിലവാരമുള്ളതാണ്. സുഖോയ്, ജാഗ്വാര്‍, മിഗ്-29, മിറാഷ്-2000 എന്നീ യുദ്ധവിമാനങ്ങള്‍ അടങ്ങുന്നതാണ് ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത്. വേഗതയ്‌ക്കൊപ്പം കൃത്യതയുടെ മികവാണ് മിറാഷ് -2000 നെ മികച്ചതാക്കുന്നത്. 14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവും 9.13 മീറ്റര്‍ വിങ്‌സ്പാനുമുള്ള വിമാനം ഒരു ഫൈറ്റര്‍ പൈലറ്റിനെയാണ് ഉള്‍ക്കൊള്ളുക. നിലവില്‍ എം2000 എച്ച്, എം2000 ടിഎച്ച്, എം2000 ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. 2030 ല്‍ ഇതില്‍ ഒട്ടുമിക്ക വിമാനങ്ങളും കാലഹരണപ്പെടും. ഇന്ത്യന്‍ വ്യോമസേന ഇതിനിട്ടിരിക്കുന്ന പേര് 'വജ്ര' എന്നാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category