1 GBP = 97.50 INR                       

BREAKING NEWS

റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി എത്തുന്നതോടെ വ്യോമക്കരുത്തില്‍ ഇന്ത്യ ഏഷ്യയിലെ നമ്പര്‍ വണ്ണാകും; മിസൈലുകളും ആണവ പോര്‍മുനകളും വഹിക്കാനാവും വിധമുള്ള രൂപകല്‍പ്പന; അസ്ട്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്എ റഡാര്‍, പൈത്തണ്‍ 5, ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനും സൗകര്യം; ഫ്രാന്‍സില്‍ നിന്നും എത്തുന്നത് ആ രാജ്യത്തിന് ഉള്ളതിനേക്കാള്‍ അത്യാധുനിക റഫാല്‍ യുദ്ധവിമാനങ്ങള്‍; അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെയും ചൈനയെയും വിറപ്പിച്ചു ഇന്ത്യന്‍ പ്രതിരോധക്കുതിപ്പ്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം ഇനിയും അവസാനിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ അതിര്‍ത്തിയില്‍ ആയുധവിന്യാസം നടത്തുകയും ചെയ്യുന്നുണ്ട്. ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സജ്ജമായിരിക്കാനുള്ള നിര്‍ദേശമാണ് വ്യോമ-കര-നാവിക സേനകള്‍ക്ക് നല്‍കിയിരിക്കുന്നത്. വ്യോമക്കരുത്തില്‍ ഇന്ത്യയെ മുന്നിലെത്തിക്കാന്‍ പോന്ന യുദ്ധവിമാനം അധികം താമസിയാതെ രാജ്യത്തേക്ക് എത്തുകയാണ്. രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഈ മാസം അവസാനത്തോട ഇന്ത്യയില്‍ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ജൂലായ് 27 ന് ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ട കൈമാറ്റത്തോടെ തന്നെ വ്യോമസേനയുടെ ആക്രമണശേഷി വന്‍തോതില്‍ വര്‍ധിക്കുമെന്ന് വിദഗ്ദ്ധര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും വ്യോമസേന കടുത്ത ജാഗ്രത പാലിക്കുകയും ചെയ്യുന്നതിനിടെയാണ് അത്യന്താധുനിക യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതാവും നീക്കമെന്ന് പേര് വെളിപ്പെടുത്താത്ത സൈനിക വൃത്തങ്ങള്‍ പറഞ്ഞു. വ്യോമസേനയുടെ ഏറ്റവും തന്ത്രപ്രധാന സ്ഥാനത്ത് സ്ഥിതിചെയ്യുന്ന അംബാല എയര്‍ഫോഴ്‌സ് സ്റ്റേഷനിലാവും ആദ്യമെത്തുന്ന റഫാല്‍ യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കുക.

58,000 കോടിക്ക് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ 2016 സെപ്റ്റംബറിലാണ് ഇന്ത്യയും ഫ്രാന്‍സും ഏര്‍പ്പെട്ടത്. യൂറോപ്യന്‍ മിസൈല്‍ നിര്‍മ്മാതാക്കളായ എംബിഡിഎയുടെ മീറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈല്‍, സ്‌കാള്‍പ് ക്രൂസ് മിസൈല്‍ എന്നിവ അടക്കമുള്ളവയുമായാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തുന്നത്. യു.കെ, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ നേരിടുന്ന പൊതുവായ വെല്ലുവിളികള്‍ മുന്നില്‍ക്കണ്ട് രൂപകല്‍പ്പന ചെയ്ത മിസൈലാണ് മീറ്റിയോര്‍. ഇന്ത്യയ്ക്കുവേണ്ടി മാത്രം നടത്തിയ പരിഷ്‌കാരങ്ങളും റഫാല്‍ യുദ്ധവിമാനങ്ങളില്‍ ഉണ്ടാവും. ഇസ്രയേല്‍ നിര്‍മ്മിത ഹെല്‍മെറ്റ് മൗണ്ടഡ് ഡിസ്‌പ്ലേ, റഡാര്‍ വാണിങ് റിസീവറുകള്‍, ലോ ബാന്‍ഡ് ജാമറുകള്‍, പത്ത് മണിക്കൂര്‍ ഫ്‌ളൈറ്റ് ഡേറ്റാ റെക്കോര്‍ഡിങ്, ഇന്‍ഫ്രാറെഡ് സെര്‍ച്ച് ആന്‍ഡ് ട്രാക്കിങ് സംവിധാനം തുടങ്ങിയവയാണ് ഇവ.

ഏഷ്യയിലെ വന്‍ പ്രതിരോധ ശക്തിയായി ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ കുതിപ്പ് അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് പാക്ക്, ചൈന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നതാണ്. പാക്കിസ്ഥാന്‍ നേരിടുന്നതു പോലെ ചൈനയ്ക്കും ഇന്ത്യയില്‍ നിന്നു ഭീഷണിയുണ്ട്. ഇന്ത്യ വാങ്ങിയ, വാങ്ങുന്ന ആയുധങ്ങളും പോര്‍വിമാനങ്ങളും വന്‍ ഭീഷണി തന്നെയാണെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ നിരവധി തവണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഫേല്‍ കൂടി എത്തുന്നതോടെ ഏഷ്യയിലെ ഏറ്റവും മികച്ച അത്യാധുനിക പോര്‍വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ജൂലൈയില്‍ എത്തുന്ന റഫാല്‍ പോര്‍വിമാനങ്ങള്‍ ചൈനയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശങ്ങളില്‍ വിന്യസിച്ചേക്കും. ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. ഇപ്പോള്‍ വ്യോമക്കരുത്തിലും മുന്നില്‍ നില്‍ക്കുന്നത് ഏഷ്യയില്‍ ഇന്ത്യയാണ്.

ഫ്രാന്‍സിനെയും വെല്ലുന്ന ടെക്നോളജി
ഫ്രാന്‍സിന്റെ കയ്യില്‍ നിന്നാണ് ഇന്ത്യ റഫാല്‍ വിമാനം വാങ്ങുന്നതെങ്കിലും ടെക്നോളജിയുടെ കാര്യത്തില്‍ ഈ വിമാനം മറ്റെല്ലാവരെയും കടത്തിവെട്ടും. ഇന്ത്യയുടെയും ഇസ്രയേലിന്റെയും പ്രതിരോധ സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളും ഘടിപ്പിച്ചതോടെ ലോകത്തെ ഏറ്റവും മികച്ച റഫാല്‍ പോര്‍വിമാനം ഇന്ത്യയുടേതാകും. ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് റഫാലിന്റെ ഇന്ത്യന്‍ പതിപ്പ് നിര്‍മ്മിച്ചത്. അസ്ട്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്എ റഡാര്‍, പൈത്തണ്‍ 5, ഇസ്രയേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റഫാല്‍ എത്തുന്നത്.

പലപ്പോഴും പോര്‍വിമാനത്തിന്റെ മികവു മാത്രമല്ല പ്രധാന ഘടകം. സാങ്കേതികവിദ്യ കൈമാറാന്‍ വില്‍ക്കുന്ന രാജ്യത്തിനും കമ്പനിക്കുമുള്ള 'സന്മനസ്സ്', വിമാനത്തിന്റെ സര്‍വീസ് കാലഘട്ടം തീരുന്നതു വരെ സ്‌പെയര്‍ പാര്‍ട്സുകള്‍ നല്‍കാനുള്ള 'സന്മനസ്സ്', വില്‍ക്കുന്ന രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം, മൊത്തമുള്ള ചെലവ് ഇവയെല്ലാം പ്രധാന ഘടകങ്ങളാണ്. ഡാസാള്‍ട്ട് നിര്‍മ്മിച്ച നാല്‍പതിലധികം മിറാജ്-2000 വിമാനം ഇന്ത്യന്‍ വ്യോമസേനയുടെ സര്‍വീസില്‍ ഇന്നുണ്ട്. ഡാസാള്‍ട്ടിന്റെ നിര്‍മ്മാണമികവിന് ഒരു സര്‍ട്ടിഫിക്കറ്റാണ് മിറാജ് എന്നു പറയാം. സ്‌പെയര്‍ പാര്‍ട്ടുകള്‍ നല്‍കുന്നതിലോ, എന്‍ജിന്‍ സര്‍വീസിങ് ഉള്‍പ്പെടെയുള്ള വില്‍പനാനന്തര സേവനങ്ങളിലോ ഇന്നുവരെ മിറാജിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടായിട്ടില്ല.

റഫാല്‍ കൂടി എത്തുമ്പോള്‍ വ്യോമക്കരുത്തു കൂടും
റഫാല്‍ വിമാനം കൂടി എത്തുന്നതോടെ ഇന്ത്യയുടെ വ്യോമക്കരുത്ത് വര്‍ദ്ധിക്കും. എവിടെയും ഏതിനും ഉപയോഗിക്കാവുന്ന മിഗ്-21, മിഗ്-29 എയര്‍ സുപ്പീരിയോറിറ്റി ഫൈറ്റര്‍, ശത്രു റഡാറുകളെ വെട്ടിച്ചു വളരെ ദൂരം താഴ്ന്നുപറന്നു ബോംബിടാന്‍ ശേഷിയുള്ള ജഗ്വാര്‍, ഇന്ത്യയില്‍ നിന്നു പറന്നുപൊങ്ങിയാല്‍ ഏതു ഭാഗത്തുമെത്തി ബോംബിടാന്‍ കഴിവുള്ള ആധുനികോത്തരമായ സുഖോയ്-30 എംകെഐ എന്നിവയെല്ലാം കൈവശമുള്ളപ്പോള്‍ എന്തിന് ഇത്രയും വില നല്‍കി റഫാല്‍ വാങ്ങിയതെന്ന് ചോദ്യം വരാം. കൂടാതെ തേജസ് എന്ന പേരില്‍ ഒരു അത്യാധുനിക പോര്‍വിമാനം ഇന്ത്യ തന്നെ വികസിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഓരോ വിമാനത്തിനും ഒരോ തരം റോളാണുള്ളത്. ശത്രുരാജ്യത്തേക്കു കുതിച്ചുകയറി ബോംബിടുന്നവയെ പണ്ടു ബോംബര്‍ എന്നും ഇന്നു സ്‌ട്രൈക്ക് വിമാനമെന്നും വിളിക്കുന്നു. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തില്‍ ഇടപെടുന്നവയെയാണു ഫൈറ്റര്‍ വിമാനങ്ങള്‍ എന്നു വിളിക്കുന്നത്.

ഇവയ്ക്കിടയില്‍ തന്നെ പല വകഭേദങ്ങളുണ്ട്. ശത്രുഭൂമിയുടെ ഉള്ളിലേക്ക് ആഴത്തില്‍ പറന്നെത്തി, ശത്രുവിന്റെ സൈനികനീക്കങ്ങളെ തകര്‍ക്കാനായി റോഡ്, റയില്‍ പാതകള്‍, പാലങ്ങള്‍ ശത്രുവിന്റെ കമാന്‍ഡ് സെന്ററുകള്‍ തുടങ്ങിയവ തകര്‍ക്കുന്നവയാണു ഡീപ് പെനിട്രേഷന്‍ സ്‌ട്രൈക്ക് വിമാനങ്ങള്‍. ജഗ്വാര്‍ ഈ വിഭാഗത്തില്‍ പെട്ടവയാണ്. പറക്കല്‍ ശേഷിയും പ്രഹരശേഷിയും കൂടുതലാണെങ്കിലും ഇവയ്ക്ക് ഒരു പോരായ്മയുണ്ട് - ശത്രുവിമാനങ്ങളില്‍ നിന്നു സ്വയം സംരക്ഷിക്കാനുള്ള കഴിവു പരിമിതമാണ്. അതിനാല്‍ ഇവയ്ക്കു കൂട്ടുപോകാന്‍ ഫൈറ്റര്‍ വിമാനങ്ങള്‍ വേണം.
ശത്രുഭൂമിയിലേക്ക് അതിക്രമിച്ചു കയറി കനത്ത ആക്രമണം നടത്താന്‍ കഴിവുള്ളവയാണു സുഖോയ്-30 വിമാനം. ജഗ്വാറിനെക്കാള്‍ മികച്ച സുരക്ഷാസംവിധാനം ഇവയ്ക്കുണ്ട്. വ്യോമസേനയുടെ പക്കല്‍ 220 സുഖോയ്-30 വിമാനങ്ങളുണ്ട്. ഇതില്‍ 27 എണ്ണം സൂപ്പര്‍ സുഖോയ് വിമാനങ്ങളാണ്. ശത്രുവിന്റെ പിന്‍നിര നീക്കങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള 140 വരെ ജഗ്വാര്‍ വിമാനങ്ങളും. ആക്രമിച്ചുവരുന്ന ടാങ്ക് വ്യൂഹങ്ങളെയും പീരങ്കിപ്പടയെയും ആകാശത്തു നിന്ന് ആക്രമിക്കാന്‍ മിഗ്-27 എന്ന ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങളും. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിലേര്‍പ്പെടാന്‍ മാത്രമായി ചില വിമാനങ്ങളുണ്ട്. ഇവയില്‍ മിഗ്-29 ആണു മുമ്പന്‍. വിമാനം ഒട്ടേറെ മികച്ചതാണെങ്കിലും എണ്ണം വെറും 65 മാത്രം. ഈ റോളില്‍ വ്യോമസേനയ്ക്ക് ഒരു വണ്ടിക്കാള തന്നെയുണ്ടായിരുന്നു: മിഗ്-21. എണ്ണത്തിലാണെങ്കിലും പ്രശ്‌നമുണ്ടായിരുന്നില്ല.

നൂറുകണക്കിനു മിഗ്-21 വിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ രണ്ടു പ്രശ്‌നങ്ങളുണ്ട്. ഒന്ന്: 1970കളിലെ സാങ്കേതിക വിദ്യയാണിവയില്‍. രണ്ട്: സ്‌പെയര്‍ പാര്‍ട്സുകള്‍ പോലും ലഭ്യമല്ല. ഇക്കാരണങ്ങളാല്‍ അപകടങ്ങള്‍ക്കു വഴിതെളിച്ചിട്ടുള്ള ഈ വിമാനം വ്യോമസേന ഘട്ടംഘട്ടമായി കയ്യൊഴിഞ്ഞു. യഥാര്‍ഥത്തില്‍ പ്രതിരോധ മേഖലയിലെ യുദ്ധവിമാനങ്ങളുടെ കുറവുകള്‍ നികത്തുന്നതിനു വേണ്ടിയാണ് ഇത്രയും പണം ചെലവിട്ട് റഫാല്‍ വാങ്ങിയത്. അതും ലോകത്തിലെ മികച്ച റഫാല്‍.

ഇന്ത്യയും ഫ്രാന്‍സും 36 റഫാല്‍ ജെറ്റുകള്‍ക്കായി 2016 സെപ്റ്റംബറില്‍ 7.87 ബില്യണ്‍ യൂറോ (ഏകദേശം 59,000 കോടി രൂപ) കരാര്‍ ഒപ്പിട്ടിരുന്നു. ഒക്ടോബര്‍ 8 ന് ആദ്യത്തെ റഫാല്‍ ജെറ്റ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ സ്‌ക്വാഡ്രണ്‍ ഹരിയാനയിലെ അംബാല വ്യോമതാവളം ആസ്ഥാനമാകുമെന്നാണ് അറിയുന്നത്. 150 കിലോമീറ്ററിലേറെ സഞ്ചാര ശേഷിയുള്ള ആകാശ മിസൈലുകള്‍ വഹിക്കാനാകുന്ന റഫാല്‍ അംബാല താവളമാക്കുന്നതു നിര്‍ണായകമാണ്. റഫാലിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അംബാലയില്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.
36 യുദ്ധവിമാനങ്ങളില്‍ 18 എണ്ണമാണ് അംബാലയിലെ 'ഗോള്‍ഡന്‍ ആരോസ്' എന്നു പേരിടുന്ന ആദ്യ സ്‌ക്വാഡ്രണിലുണ്ടാകുക. ബാക്കി 18 എണ്ണത്തിന്റെ സ്‌ക്വാഡ്രണ്‍ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണു പ്രവര്‍ത്തിക്കുക. ഇവിടെയും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അംബാലയില്‍ 14 ഷെല്‍ട്ടറുകള്‍, ഹാങ്ങറുകള്‍, അറ്റകുറ്റപ്പണിക്കുള്ള സംവിധാനം എന്നിവ ഒരുക്കുന്നതിനായി 220 കോടി രൂപ സര്‍ക്കാര്‍ കഴിഞ്ഞ അനുവദിച്ചിരുന്നു. അടുത്ത 40-50 വര്‍ഷത്തെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണു സൗകര്യങ്ങളൊരുക്കുക. റഫാലിന്റെ നിര്‍മ്മാതാക്കളായ ഡസാള്‍ട്ട് ഏവിയേഷനില്‍ നിന്നുള്ള വിവിധ സംഘങ്ങള്‍ അംബാല സന്ദര്‍ശിച്ചു നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവില്‍ ജഗ്വാറിന്റെ രണ്ടു സ്‌ക്വാഡ്രണ്‍, മിഗ് 21 ബിസിന്റെ ഒരു സ്‌ക്വാഡ്രണ്‍ എന്നിവ അംബാലയിലുണ്ട്. ഇതിനു പുറമേയാണു റഫാലിന്റെ ആദ്യ സ്‌ക്വാഡ്രണും അംബാലയുടെ കരുത്താകുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category