1 GBP = 97.50 INR                       

BREAKING NEWS

ഐസിയുവില്‍ രോഗവുമായി മല്ലടിച്ച് ദേവുചന്ദന; ചികിത്സക്കായി വേണ്ടിവരുന്ന ലക്ഷങ്ങളുടെ കണക്കുകള്‍ക്ക് മുന്നില്‍ പകച്ച് നിന്ന പിതാവ് ജീവനൊടുക്കി; ചന്ദ്രബാബുവിനെ കണ്ടെത്തിയത് എസ്എടി ആശുപത്രിക്ക് പിന്നില്‍ തൂങ്ങിമരിച്ച നിലയില്‍

Britishmalayali
kz´wteJI³

 

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പതു വയസുകാരി ദേവുചന്ദനയുടെ അച്ഛനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവാണ് മരിച്ചത്. ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ദേവുചന്ദനയുടെ അച്ഛന്‍ നൂറനാട് എരുമക്കുഴി മീനത്തേതില്‍ കിഴക്കേക്കര വീട്ടില്‍ ബി ചന്ദ്രബാബുവിനെ തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് പിന്നിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതര രോഗം ബാധിച്ച് എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ് ദേവുചന്ദന.

ആലപ്പുഴ നൂറനാട് പുത്തന്‍വിള അമ്പലത്തിലെ ഉത്സവത്തിന് സ്വയംമറന്ന് ചുവടുവച്ചതോടെയാണ് ദേവു സാമൂഹിക മാധ്യമങ്ങളില്‍ താരമായത്. അതിനിടെയാണ് തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്ന ഗുരുതരമായ രോഗം ദേവുവിന് പിടിപെട്ടത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഐസിയുവിലാണ് ദേവുചന്ദന.

നൂറനാട് സിബിഎം എച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയാണ് ഈ ഒന്‍പതുകാരി. ചെണ്ടമേളത്തിനൊപ്പമുള്ള ചുവടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നതോടെ 2019 മേയില്‍ ഒരു ചാനലിലെ കോമഡി പരിപാടിയില്‍ ദേവുവിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഈ സന്തോഷം തീരുംമുന്‍പേയാണ് രോഗം ദേവുവിനെ കീഴ്പ്പെടുത്തിയത്.ആഴ്ചകള്‍ക്ക് മുന്‍പാണ് സ്ഥിതി ഗുരുതരമായത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്നാണ് എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചികിത്സാച്ചെലവ് താങ്ങാന്‍ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല. ഏതാനും ദിവസത്തിനിടയില്‍ മരുന്നിന് ചെലവായത് ഒന്നരലക്ഷത്തോളം രൂപയാണ്. ബന്ധുക്കളും നാട്ടിലെ സുമനസ്സുകളും സഹായിച്ചാണ് തുക നല്‍കിയത്. ഇപ്പോള്‍ കുട്ടിയുടെ ചികിത്സാ ചെലവിന് സുമനസ്സുകളുടെ സഹായം തേടി കനറ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category