1 GBP = 95.80 INR                       

BREAKING NEWS

തട്ടിപ്പിന് പിന്നില്‍ സിനിമയെ വെല്ലുന്ന തിരക്കഥ; സ്ത്രീകള്‍ അടങ്ങുന്ന സംഘം സ്വര്‍ണക്കടത്തിന് കൂട്ടു നിന്നാല്‍ കോടികള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു; വിവാഹാലോചനയുമായി എത്തിയ സംഘം പണം ആവശ്യപ്പെട്ട ആ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല; തട്ടിപ്പിന് ഇരയായ പെണ്‍കുട്ടികളെ കുറ്റം പറയാന്‍ സാധിക്കില്ല; കാരണം അത്രയ്ക്ക് പ്ലാനോടെയാണ് അവര്‍ സംസാരിക്കുന്നതും ഇടപെടുന്നതും; വീഡിയോ കോളില്‍ അടക്കം മുഖംമറച്ചാണ് സംഘം സംസാരിച്ചത്; തന്റെ നമ്പര്‍ നല്‍കിയത് ഷാജി പട്ടിക്കര; വെളിപ്പെടുത്തലുകളുമാിയ ഷംന കാസിം

Britishmalayali
kz´wteJI³

തിരുവനന്തപുരം: വിവാഹ ആലോചനയുമായെത്തി പണം ആവശ്യപ്പെട്ടു തട്ടിപ്പിനു ശ്രമച്ച സംഘം സിനിമയെ വെല്ലുന്ന തിരക്കഥയാണ് ഒരുക്കിയതെന്ന് നടി ഷംന കാസിം. തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം തന്നെ ഉണ്ടെന്നും അവര്‍ കൈരളി ന്യൂസ് ചാനലില്‍ ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തട്ടിപ്പിന് പിന്നില്‍ സ്ത്രീകളടങ്ങിയ സംഘമായിുന്നു. സ്വര്‍ണക്കടത്തിന് കൂട്ടുനിന്നാല്‍ കോടികള്‍ നല്‍കാമെന്ന് സംഘം വാഗ്ദാനം ചെയ്തിരുന്നതായും ഷംന വെളിപ്പെടുത്തി.

വിവാഹാലോചനയുമായി എത്തിയ സംഘം പണം ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്. ആ രാത്രി ഉറങ്ങിയിട്ടില്ല. തട്ടിപ്പിന് ഇരയായ പെണ്‍കുട്ടികളെ കുറ്റം പറയാന്‍ സാധിക്കില്ല. കാരണം അത്രയ്ക്ക് പ്ലാനോടെയാണ് അവര്‍ സംസാരിക്കുന്നതും ഇടപെടുന്നതും. ഷാജി പട്ടിക്കരയാണ് തന്റെ നമ്പര്‍ സംഘത്തിന് നല്‍കിയതെന്നും ഷംന വെളിപ്പെടുത്തി. വീട്ടുകാര്‍ക്കിപ്പോഴും ഇത്തരമൊരു തട്ടിപ്പ് നടന്നുവെന്ന് വിശ്വാസം വരുന്നില്ലെന്നും ഷംന പറഞ്ഞു.

മാരേജ് പ്രെപ്പോസലിന് ശേഷമാണ് അന്‍വര്‍ എന്നയാളുമായി സംസാരിച്ചിരുന്നത്. അന്‍വര്‍ എന്നയാളുടെ ബാപ്പയും ഉമ്മയും സഹോദരിയും സംസാരിച്ചിരുന്നു. മെയ് 25ഓടെയാണ് വിവാഹ ആലോചന വന്നത്. അന്‍വറിന്റെ കുടുംബവുമായും സംസാരിച്ചിരുന്നു. വിവാഹാലോചനയ്ക്ക് ശേഷമാണ് അന്‍വറുമായി സംസാരിച്ചത്. സംഘത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ഇവരോടും സംസാരിച്ചിരുന്നു. മുഖം മറച്ചാണ് സംഘം വീഡിയോകോളില്‍ സംസാരിച്ചത്. രാമനാട്ടുകരയിലെ മുഹമ്മദ് ഹാജി എന്നയാളുടെ മേല്‍വിലാസമാണ് ബന്ധപ്പെടാനായി നല്‍കിയിരുന്നത്. പിതാവിന് റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്നും അത് നോക്കി നടത്തുകയാണെന്നും സഹോദരന്മാര്‍ക്ക് ഗള്‍ഫില്‍ സ്വര്‍ണ്ണക്കച്ചവടമാണെന്നും അന്‍വര്‍ പറഞ്ഞിരുന്നുവെന്നും ഷംന അഭിമുഖത്തില്‍ പറഞ്ഞു.

ഷംനയെ തട്ടിക്കൊണ്ടു പോകാനും സംഘം ശ്രമിച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മലയാളത്തിലെ തിരക്കുള്ള നായികനടിയെയും കേരളത്തിന് പുറത്ത് താമസിക്കുന്ന മുതിര്‍ന്ന നടനെയും സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്ന വാര്‍ത്തയും ഇതിനിടെ പുറത്തുവന്നു. സ്വര്‍ണ്ണക്കടത്ത് സംഘം എന്നു സ്വയം പരിചയപ്പെടുത്തിയാണ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ കടത്താന്‍ തക്ക അളവിലുള്ള സ്വര്‍ണമൊന്നും ഇവര്‍ കണ്ടിട്ട് പോലുമില്ലെന്നാണ് അന്വേഷണത്തിന് ഒടുവില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം.

പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളെ വന്‍ വാഗ്ദാനം നല്‍കി പാലക്കാട്ടും കോയമ്പത്തൂരുമെല്ലാം വിളിച്ചുവരുത്തി താമസിപ്പിച്ച് ഒടുവില്‍ സ്വര്‍ണമെല്ലാം ഊരിവാങ്ങി, തന്ത്രപൂര്‍വം കയ്യിലുള്ള പണം വരെ വാങ്ങിയെടുത്ത് തട്ടിപ്പ് സംഘം തടിയൂരിപ്പോയി. മുന്‍കാല സംവിധായകരില്‍ ഒരാള്‍ പുതിയ സിനിമയെടുക്കുന്നു എന്നറിഞ്ഞ് ബന്ധപ്പെട്ട സംഘം വാഗ്ദാനംചെയ്തത് സിനിമ നിര്‍മ്മിക്കാന്‍ അഞ്ചുകോടി രൂപയാണ്. അത്ര വലിയ തുകയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതിനാല്‍ നഷ്ടമുണ്ടായില്ല.

പൊലീസ് കഴിഞ്ഞ ദിവസം വിളിപ്പിച്ച നടന് സ്വര്‍ണ്ണക്കടത്തിന് പകരമായി സംഘം ഓഫര്‍ ചെയ്തത് രണ്ടുകോടിയും ആഡംബര കാറുമായിരുന്നു. ഈ പ്രലോഭനത്തില്‍ കൊത്തിയെങ്കില്‍ എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് ഏതാനും ലക്ഷങ്ങള്‍ മുന്‍കൂര്‍ വാങ്ങി മുങ്ങാനായിരുന്നു നീക്കം. ഇങ്ങോട്ട് വയ്ക്കുന്ന കണ്ണഞ്ചിക്കുന്ന വാഗ്ദാനം വിശ്വസിച്ച് കൈ കൊടുക്കുന്നവരോട്, ആദ്യം പറയുന്ന ഇടപാടിന് മുന്നേ മറ്റ് അത്യാവശ്യങ്ങള്‍ പറഞ്ഞ് ചില്ലറ, അതായത് ലക്ഷങ്ങള്‍ വരെ വാങ്ങി മുങ്ങുന്നതാണ് സംഘത്തിന്റെ മോഡസ് ഓപ്പറാണ്ടി, അഥവാ പ്രവര്‍ത്തനരീതി. അതുകൊണ്ട് തന്നെ ഇടപാടെല്ലാം ഫോണ്‍ വഴി മാത്രമാകും, കഴിവതും നേരില്‍ കാണില്ല.

വിവാഹ ആലോചനയെന്ന വ്യാജേന ഫോണില്‍ ബന്ധം പുലര്‍ത്തിയ ഷംനാ കാസിമിനോടും അത്യാവശ്യമെന്ന് പറഞ്ഞ് ഒരുലക്ഷം ചോദിച്ചിരുന്നു സംഘം. അതുകൊടുത്തില്ലെങ്കിലും ഷംന ബന്ധം തുടര്‍ന്നപ്പോള്‍ വിശ്വാസം നിലനിര്‍ത്താനായാല്‍ കൂടുതല്‍ വാങ്ങിയെടുക്കാം എന്ന കണക്കുകൂട്ടലിലാണ് പെണ്ണുകാണലെന്ന പേരില്‍ നേരിട്ട് വീട്ടിലെത്തിയത്. ഇതിനെല്ലാം മുന്‍പാണ് പ്രമുഖ നായികനടിയെ ഇവര്‍ ഫോണില്‍ വിളിച്ച് സ്വര്‍ണ്ണക്കടത്തിന് ക്ഷണിച്ചത്. പരിചയമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വഴി ഫോണ്‍ നമ്പറിന്റെ അഡ്രസ് ശേഖരിച്ച് നടിയുടെ ഭര്‍ത്താവ് തിരിച്ചുവിളിച്ചപ്പോള്‍ അപകടം മനസിലാക്കി സംഘം പിന്മാറി. കാലങ്ങളായി കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളത്തിന്റെ പ്രിയങ്കരനായ മുതിര്‍ന്ന നടനെ ബന്ധപ്പെടാന്‍ സംഘം പലവട്ടം ശ്രമിച്ചെങ്കിലും ഫോണില്‍ കിട്ടാത്തതിനാല്‍ നടന്നില്ല. ഷംനയുടെ പരാതിയില്‍ പ്രതികള്‍ അറസ്റ്റിലായ ശേഷം ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category