1 GBP = 97.50 INR                       

BREAKING NEWS

രണ്ടാമത്തെ മകള്‍ പ്രസവത്തിനിടെ മരിച്ചത് ആദ്യ ആഘാതം; എല്ലാ പ്രതീക്ഷയുമായിരുന്ന മൂത്ത മകള്‍ അപൂര്‍വ രോഗത്തിന്റെയും പിടിയിലും; സ്വപ്നങ്ങള്‍ തകരുന്നത് കണ്ടപ്പോള്‍ പറഞ്ഞത് മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജീവിച്ചിരിക്കില്ലെന്ന്; എസ്എടിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ദേവുവിനെ കണ്ട് ഇന്നലെ ചന്ദ്രബാബു പുറത്തിറങ്ങിയത് മനസ് തകര്‍ന്ന്; ഒടുവില്‍ അതേ ആശുപത്രി പരിസരത്ത് ഒരു മുഴം കയറില്‍ ജീവനൊടുക്കലും; സോഷ്യല്‍ മീഡിയാ താരം ദേവുവിന്റെ കുടുംബത്തിലെ ദുരന്തം നാടിന്റെ നൊമ്പരമാകുമ്പോള്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: നിനച്ചിരിക്കാതെ തന്റെ കുടുംബത്തിലേക്ക് വന്ന ദുരന്തത്തിന്റെ ആഘാതത്തിലാണ് ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബു (38)വിന്റെ ജീവനൊടുക്കല്‍. ഇപ്പോള്‍ എസ്എടി ആശുപത്രിയില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുന്ന മകള്‍ ദേവു (9) എന്ന ചന്ദനയെ തേടി മരണമെത്തുമെന്നു ചന്ദ്രബാബു ഭയന്നിരുന്നു. എസ്.എ.ടിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ദേവു ഇപ്പോഴുള്ളത്. മകളെ നഷ്ടപ്പെടുമെന്ന് ഉറപ്പിച്ചതോടെയാണ് ചന്ദ്രബാബു എസ്എടി ആശുപത്രിയിലെ വളപ്പിലെ മരത്തില്‍ തൂങ്ങി ജീവനൊടുക്കിയത്.

ക്ഷേത്രത്തിലെ ഉത്സവത്തിന്നിടെ സ്വയം അറിയാതെ ചുവട് വെയ്ക്കുന്ന മകള്‍ ദേവു സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. ചാനല്‍ പരിപാടിയില്‍ പങ്കെടുത്തതോടെ ദേവു എല്ലാവര്‍ക്കും സുപരിചിതയുമായി. ഇതെല്ലാം ചന്ദ്രബാബുവിനെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ചന്ദ്രബാബുവിന്റെ രണ്ടാമത്തെ മകള്‍ പ്രസവത്തിന്നിടെ മരിച്ചിരുന്നു. ഇതോടെ ആദ്യ മകളോട് ചന്ദ്രബാബു ഏറെ അടുത്തിരുന്നു. മകള്‍ക്ക് വന്ന അപൂര്‍വ രോഗം മറ്റൊരു ദുരന്തമായാണ് അച്ഛന്‍ കണ്ടത്. ദേവു ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുമ്പോള്‍ മകള്‍ മരിക്കുമെന്ന് ചന്ദ്രബാബു ഭയന്നിരുന്നു. ഇതിനെ തുടര്‍ന്ന് മാനസിക വിഷമത്തിലായിരുന്നു ചന്ദ്രബാബു. ഇന്നലെ രാത്രി വെന്റിലേറ്ററില്‍ അനക്കമില്ലാതെ കിടക്കുന്ന മകളെ കയറി കണ്ടിരുന്നു. മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ താന്‍ ജീവനൊടുക്കും എന്നും ഉറ്റ ബന്ധുക്കളോട് പറഞ്ഞിരുന്നു. വെന്റിലെറ്ററില്‍ കഴിയുന്ന മകളുടെ ഈ കിടപ്പ് അച്ഛനെ തകര്‍ത്തിരുന്നു. ഇതിനു ശേഷമാണ് ചന്ദ്രബാബുവിനെ എസ്എടി ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.

ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞിരുന്നാല്‍ ബന്ധുക്കള്‍ ഇയാളെ ശ്രദ്ധിച്ചിരുന്നു. പക്ഷെ എല്ലാവരും മകളുമായി ബന്ധപ്പെട്ടു ഓടി നടക്കുന്നതിനാല്‍ ഇന്നലെ ചന്ദ്രബാബുവിനെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഇന്നു രാവിലെ കണ്ടത് എസ്എടി ആശുപത്രി പരിസരത്തെ മരത്തില്‍ ജീവനൊടുക്കിയ നിലയിലും. ഭാര്യ രജിതയെ ഈ വിവരം ബന്ധുക്കള്‍ അറിയിച്ചിട്ടില്ല. മകള്‍ക്ക് കാവലായി ഐസിയുവിന്റെ മുന്നിലാണ് ഇപ്പോഴും അമ്മ. ഒരു മകള്‍ പ്രസവത്തിന്നിടെ മരിച്ചു. അടുത്ത മകള്‍ ഏതു നിമിഷവും മരിക്കാന്‍ സാധ്യത. അതിന്നിടയില്‍ ദുരന്തമായി ഭര്‍ത്താവിന്റെ ആത്മാഹുതിയും. വല്ലാത്ത പ്രതിസന്ധിയിലാണ് കുടുംബം പെട്ടിരിക്കുന്നത്. സമയമെടുത്ത് വിവരം ഭാര്യയെ അറിയിക്കാം എന്നാണ് കുടുംബം കരുതുന്നത്.

കോവിഡ് ടെസ്റ്റ് കൂടി എടുക്കേണ്ടത് ഉള്ളതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം വൈകും. കോവിഡ് ടെസ്റ്റ് റിസല്‍ട്ട് വന്ന ശേഷം മാത്രമേ പോസ്റ്റ്‌മോര്‍ട്ടം നടക്കുകയുള്ളൂ. അതിനാല്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നൂറനാട് സ്വദേശിയായ ചന്ദ്രബാബു-രജിത ദമ്പതികളുടെ ആദ്യത്തെ മകളാണ് ദേവു. നൂറനാട് സി.ബി.എം.എച്ച്.എസ്.എസ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ദേവു. രണ്ടാമത്തെ മകളാണ് പ്രസവത്തിന്നിടെ മരിച്ചത്. ഈ മരണം ചന്ദ്രബാബുവിനെ വല്ലാതെ അലട്ടിയിരുന്നു. പ്രസവത്തിന്നിടെ കുഞ്ഞു മരിച്ചതിന്റെ ആഘാതത്തില്‍ മോചിതനാകാനും സമയമെടുത്തു.

രണ്ടാമത്തെ കുഞ്ഞു മരിച്ചതോടെ ദേവുവിനോട് ചന്ദ്രബാബുവിനു വല്ലാത്ത അടുപ്പം വന്നു. ദേവുവെന്നാല്‍ അച്ഛന് ജീവനായിരുന്നു. ഈയിടെയാണ് തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്ന അപൂര്‍വ രോഗം ദേവുവിനു പിടിപെട്ടത്. ആദ്യം അടൂര്‍ ആശുപത്രിയിലാണ് ദേവുവിനെ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം കൊണ്ട് അസുഖം മാറി ദേവു വീട്ടിലെത്തിയതാണ്. പക്ഷെ പിന്നീട് വീട്ടില്‍ നിന്നും കുഴഞ്ഞു വീണപ്പോഴാണ് കഴിഞ്ഞയാഴ്ച അടൂര്‍ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് വിളിച്ച് തിരുവനന്തപുരം എസ്എടിയില്‍ ദേവുവിനെ പ്രവേശിപ്പിച്ചത്. ഇതോടെ ചന്ദ്രബാബു കനത്ത മാനസിക വിഷമത്തിലായിരുന്നു. ഇത് ആത്മഹത്യയിലേക്ക് അച്ഛനെ എത്തിക്കുകയും ചെയ്തു.

അപൂര്‍വ രോഗം വന്നപ്പോള്‍ സാമ്പത്തികമായ പിന്നോക്കാവസ്ഥ കാരണം ദേവുവിന്റെ ചികിത്സാച്ചെലവ് കുടുംബത്തിന് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം വാര്‍ത്തയായതോടെ നിരവധി പേര്‍ സഹായഹസ്തവുമായി എത്തിയിരുന്നു. നാലഞ്ചു ലക്ഷം രൂപ ഈ ഒരാഴ്ച കൊണ്ട് തന്നെ ചികിത്സയ്ക്ക് ചെലവായിരുന്നു. ലക്ഷങ്ങള്‍ ചെലവു വരുന്ന ചികിത്സയായിരുന്നു ദേവുവിന് വേണ്ടിയിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ചന്ദ്രബാബുവിനും ഭാര്യക്കും താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. പക്ഷെ സഹായം അവശ്യമാണെന്ന് പുറത്തറിഞ്ഞതോടെ ഇവരുടെ അക്കൗണ്ടിലേക്ക് തുകകള്‍ ഒഴുകി വന്നിരുന്നു. ചികിത്സാ ചെലവിനു അതിനാല്‍ ക്ലേശിക്കേണ്ടി വന്നില്ലെന്ന് ദേവുവിന്റെ അമ്മാവനായ രമേശ് മറുനാടനോട് പറഞ്ഞു. പക്ഷെ ചന്ദ്രബാബുവിന്റെ മരണം എല്ലാം തകിടം മറിച്ചെന്നും രമേശ് പറയുന്നു.

ഉത്സവത്തില്‍ ചെണ്ടമേളത്തിനൊപ്പം ദേവു ചുവടു വയ്ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലക്ഷങ്ങള്‍ തന്നെ ഈ വീഡിയോ കണ്ടിരുന്നു ഇതോടെ ചാനല്‍ പരിപാടികളിലും ദേവു അതിഥിയായി. അപ്പോഴൊക്കെ ദേവുവിനൊപ്പം ചന്ദ്രബാബുവുണ്ടായിരുന്നു. ആ അച്ഛനാണ് മകളുടെ വിയോഗം വരുമെന്ന് കരുതി ആത്മഹത്യയില്‍ അഭയം തേടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category