1 GBP = 98.20 INR                       

BREAKING NEWS

ചാനലില്‍ പ്രത്യക്ഷപ്പെട്ടയാളുടെ പേരു ചോദിച്ച് അതിഥി ഡോക്ടറുടെ മകള്‍; ബിസ്‌ക്കറ്റ് കഴിക്കാന്‍ അനുമതി ചോദിച്ച് ജേര്‍ണലിസ്റ്റിന്റെ മകനും; ബിബിസിയിലും സ്‌കൈ ന്യൂസിലും വാര്‍ത്തയ്ക്കിടയില്‍ എത്തിയ കുട്ടികള്‍ ബ്രിട്ടീഷ് സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച കഥ

Britishmalayali
kz´wteJI³

കുട്ടികളുടെ നിഷ്‌കളങ്കത ആസ്വദിക്കാത്തവരായി ആരുമില്ല ഈ ലോകത്തില്‍. ഏത്ര കഠിനമായ ദുഃഖത്തില്‍ നിന്നും മോചനം നേടിത്തരുവാന്‍ ആ കുഞ്ഞു മനസ്സുകളില്‍ നിന്നുമുയരുന്ന ഒരു ചോദ്യത്തിനോ ആ പുഞ്ചിരിക്കോ സാധിക്കും. ഇന്നലെ ബി ബി സിയിലും സ്‌കൈ ന്യുസിലും കാണികളെ രസിപ്പിക്കാന്‍ എത്തിയതും അവിചാരിതമായി സ്‌ക്രീനിലെത്തിയ രണ്ട് കുരുന്നുകളായിരുന്നു. തികഞ്ഞ ഗൗരവത്തോടെ വാര്‍ത്തകള്‍ കണ്ടുകൊണ്ടിരുന്നവര്‍ പോലും ഒരുനിമിഷം പരിസരം മറന്നു പൊട്ടിച്ചിരിച്ചുപോയ ഈ രണ്ടു സംഭവങ്ങള്‍ ഇപ്പോള്‍ ബ്രിട്ടനിലെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

സൗത്ത് ലണ്ടനിലെ ഡോ. ക്ലെയര്‍ വെന്‍ഹാം ഇന്നലെ ബി ബി സി ന്യുസില്‍ അതിഥിയായി എത്തിയത് കൊറോണ പ്രതിസന്ധിയെ കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാനായിരുന്നു. അതേ മുറിയില്‍ ഒരു യൂണീകോണ്‍ ചിത്രം പുനക്രമീകരിക്കുകയായിരുന്ന മകള്‍ സ്‌കാര്‍ലറ്റിന് പക്ഷെ ചര്‍ച്ചയുടെ ഗൗരവമൊന്നും ഒരു പ്രശ്നമായില്ല. കൊറോണ പ്രതിസന്ധിയും അതിനെ പ്രാദേശിക ഭരണകൂടങ്ങള്‍ കൈകാര്യം ചെയ്ത രീതിയുമൊന്നുമല്ലായിരുന്നു ആ കുരുന്നിന് അറിയേണ്ടത്.അപ്പോള്‍ ടി വി യുടെ മറുതലയ്ക്കല്‍ ഇരിക്കുന്ന ആളുടെ പേരായിരുന്നു അറിയേണ്ടിയിരുന്നത്.

ഒട്ടും മടിച്ചില്ല ആ മിടുക്കി. അമ്മ ഗൗരവകരമായി സംസാരം തുടരുമ്പോള്‍ തന്നെ അതില്‍ ഇടപെട്ടുകൊണ്ടായിരുന്നു അവള്‍ ഗൗരവത്തില്‍ ചോദിച്ചത്, ആ വ്യക്തിയുടെ പേരെന്താണ്. അയാളുടെ പേര് ക്രിസ്റ്റ്യന്‍ എന്ന് അമ്മ പറഞ്ഞതിന് ശേഷമാണ് ആ കുസൃതി അടങ്ങിയത്. ഈ രംഗം വാര്‍ത്ത കണ്ടിരുന്നവരില്‍ ചിരിപടര്‍ത്തുകയും ചെയ്തു.

മറ്റൊരു സംഭവത്തി, കെന്റില്‍ നിന്നുള്ള ജേര്‍ണലിസ്റ്റായ ഡെബോറ ഹെയ്ന്‍സ് വാര്‍ത്ത വായിക്കുന്നതിനിടെ അവരുടെ മകന്‍ അവിടെയെത്തി. വാര്‍ത്തകള്‍ അറിയാനൊന്നുമായിരുന്നില്ല ആ കൊച്ചു മിടുക്കന്‍ അവിടെ എത്തിയത്. അവന് അറിയേണ്ടത് ഇത്രമാത്രം, തനിക്ക് എത്ര ബിസ്‌കറ്റ് തിന്നാനുള്ള അനുവാദമുണ്ട്? അതവന്‍ നേരിട്ട് ചോദിച്ചപ്പോള്‍ ചിരിവിരിഞ്ഞത് ഇത് കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ചുണ്ടുകളിലായിരുന്നു.
ഏതായാലും ഈ രണ്ട് സംഭവങ്ങളും ടി വി പ്രേക്ഷകര്‍ ഒരു ആഘോഷമാക്കിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ ക്ലിപ്പിംഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു. ഒരാ ക്ലെയറിന്റെ മകളെ, വാര്‍ത്തയില്‍ തടസ്സംവരുത്തിയ ഏറ്റവും നല്ല കുട്ടി എന്ന് വിശേഷിപ്പിച്ചപ്പോള്‍ മറ്റൊരാള്‍ ഡെബോറയുടെ മകന്റെ നയചാതുരിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ്.

താന്‍ വരച്ച ചിത്രം മുറിയില്‍ എവിടെ വയ്ക്കണം എന്നതായിരുന്നു സ്‌കാര്‍ലറ്റിനെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നം. അതിന് ഒരു മറുപടി നല്‍കാന്‍ അവളുടെ മമ്മിക്ക് മാത്രമേ കഴിയൂ എന്നും അവള്‍ക്ക് അറിയാം. അതുകൊണ്ടാണ് അവളുടേ അമ്മ, ക്രിസ്റ്റ്യന്‍ ഫ്രേസറുമായി കൊറോണ പ്രതിസന്ധി സംസാരിക്കുന്നതിനിടയിലും അവള്‍ കയറി ഇടപെട്ടത്. ചിത്രം എവിടെ വയ്ക്കണം എന്ന് ചോദിച്ചു കൊണ്ടായിരുന്നു തുടക്കം. അവളെ ഒന്ന് ശാന്തയാക്കുവാനായിരുന്നു ക്രിസ്റ്റ്യന്‍ ഫ്രേസര്‍, സ്‌കാര്‍ലറ്റ്, അത് താഴെ ഷെല്‍ഫില്‍ വയ്ക്കു എന്ന് പറഞ്ഞത്. സ്വന്തം പേര് ടി വിയില്‍ പറയുന്നത് കേട്ടപ്പോഴാണ് അവള്‍ക്ക് കൗതുകം തോന്നിയത്.

അയാളുടെ പേരെന്താണെന്നായിരുന്നു അടുത്ത ചോദ്യം.തന്റെ പേര് ക്രിസ്റ്റ്യന്‍ എന്നാണെന്ന് അയാള്‍ മറുപടിപറഞ്ഞ ഉടനെ ആ കുസൃതിക്കുരുന്നിന്റെ മറുപടി എത്തി. ഈ ചിത്രം എവിടെ വച്ചാലായിരിക്കും മമ്മിക്ക് ഇഷ്ടപ്പെടുക എന്നാണ് താന്‍ ആലോചിക്കുന്നത് എന്നായിരുന്നു അത്. ചിത്രം ഷെല്ഫില്‍ വയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ട് ഡോ. വെന്‍ഹാം ഖേദം പ്രകടിപ്പിക്കുമ്പോള്‍ വാര്‍ത്ത അവതരിപ്പിച്ച ക്രിസ്റ്റ്യന്‍ പറഞ്ഞത്, താന്‍ ഇതുവരെ ചെയ്ത അഭിമുഖങ്ങളില്‍ ഏറ്റവും ആസ്വാദ്യകരമായ ഒന്നായിരുന്നു ഇതെന്നാണ്.

അമ്മ എത്ര ഗൗരവകരമായ കാര്യം വേണമെങ്കിലും സംസാരിക്കട്ടെ പക്ഷെ അതിനേക്കാള്‍ ഒക്കെ ഗൗരവമുള്ള കാര്യമാണ് ഈ ചിത്രം എവിടെ വയ്ക്കണമെന്നുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഒരു പ്രേക്ഷകന്‍ എഴുതുന്നു. അതേ സമയം ഈ സന്ദര്‍ഭം ഭംഗിയായി കൈകാര്യം ചെയ്ത ജേര്‍ണലിസ്റ്റ് ക്രിസ്റ്റ്യനെ അനുമോദിച്ചുകൊണ്ടും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. പിഞ്ചു മനസ്സിനെ തെല്ലും വേദനിപ്പിക്കാതെ, സന്ദര്‍ഭം മനോഹരമായി കൈകാര്യം ചെയ്തു എന്നാണ് എല്ലാവരും പറയുന്നത്.
സ്‌കൈ ന്യുസിന്റെ ഫോറിന്‍ അഫയേഴ്സ് എഡിറ്റര്‍ ഡെബോറയ് വാര്‍ത്താ അവതാരകനായ മാര്‍ക്ക് ഓസ്റ്റിന്‍ ഇന്റര്‍വ്യൂ ചെയ്യുമ്പോഴായിരുന്നു പൊട്ടിച്ചിരി ഉയര്‍ത്തിയ അടുത്ത സംഭവം നടന്നത്. കെന്റിലെ വീട്ടിലായിരുന്നു ഡെബോറ അപ്പോള്‍. അവര്‍ ഇരുന്നിരുന്ന മുറിയിലേക്ക് മകന്‍ കയറിവന്നത് ബിസ്‌കറ്റ് അന്വേഷിച്ചായിരുന്നു. മകന്‍ വാതില്‍ തുറന്ന് വരുമ്പോള്‍ തന്നെ ഡെബോറ സംസാരിക്കുന്നതി നിര്‍ത്തി അവന്റെ നേരെ നോക്കുന്നുണ്ട്.

രണ്ട് ബിസ്‌കറ്റ് തരാമോ എന്നായിരുന്നു അവന്റെ ചോദ്യം .അതിന് അനുവാദം നല്‍കിക്കൊണ്ട് ഡെബോറ തടസ്സം നേരിട്ടതില്‍ ഖേദം രേഖപ്പെടുത്തി. അപ്പോഴാണ് ഡെബോറയെ കുടുംബ ജീവിതം ആസ്വദിക്കാന്‍ വിട്ടുകൊണ്ട് നമുക്ക് മറ്റൊരാളിലേക്ക് പോകാം എന്നു പറഞ്ഞുകൊണ്ട് അവതാരകന്‍ ഇന്റര്‍വ്യു അവസാനിപ്പിക്കുന്നത്. ഇതും പ്രേക്ഷകര്‍ക്ക് തലതല്ലി ചിരിക്കാനുള്ള അവസരമൊരുക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category