1 GBP = 98.20 INR                       

BREAKING NEWS

ഇന്നലെ 176 മരണങ്ങള്‍; ദിവസവും ഉണ്ടാകുന്നത് 3000 രോഗികള്‍; ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി യുടെ വാക്‌സിന്‍ വര്‍ഷങ്ങളോളം കൊറോണയെ പ്രതിരോധിക്കു മെന്ന് റിപ്പോര്‍ട്ട്; രോഗം കുറയുകയും മരുന്ന് വളരുകയും ചെയ്യുന്ന ആശ്വാസത്തില്‍ ബ്രിട്ടന്‍

Britishmalayali
kz´wteJI³

ന്നലെ ബ്രിട്ടനില്‍ രേഖപ്പെടുത്തിയത് 176 കൊറോണ മരണങ്ങള്‍. ദിവസേന 3,000 പേര്‍ക്കെങ്കിലും കൊറോണ ബാധ ഉണ്ടാകുന്നുവെന്ന് ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുമ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍ നിരക്ക് കുറഞ്ഞുവരുന്നത് ആശ്വാസം പകരുന്നുണ്ട്. ബ്രിട്ടന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെയുള്ള കോവിഡ് മരണങ്ങള്‍ 43,906 ആണെങ്കിലും മറ്റ് ചില പഠന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് മരണസംഖ്യ ഒരു മാസം മുന്‍പ് തന്നെ 50,000 കടന്നു എന്നാണ്. രോഗ വ്യാപനത്തിന്റെ മൂര്‍ദ്ധന്യ ഘട്ടത്തില്‍ ബ്രിട്ടനില്‍ പ്രതിദിനം 1000 മരണങ്ങള്‍ വരെ രേഖപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞമാസം മുതല്‍ ഇത് നാടകീയമായി താഴേക്ക് വരികയായിരുന്നു.

ബുധനാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെയുള്ള ഒരാഴ്ച്ചക്കാലത്തെ മരണസംഖ്യ കണക്കിലെടുത്താല്‍, ഈ ആഴ്ച്ച ശരാശരി മരണങ്ങളുടെ എണ്ണം കഴിഞ്ഞ ആഴ്ച്ചത്തേതിന് തുല്യമായി തന്നെ നില്‍ക്കുകയാണ്. ഏപ്രില്‍ മുതലുള്ള കണക്കെടുത്താല്‍ ശരാശരി താഴാതെ ഇരിക്കുന്നത് ഇതാദ്യമായാണ്. മിഡ്ലാന്‍ഡ്സില്‍ 1000 പേര്‍ ഉള്‍പ്പടെ ഇംഗ്ലണ്ടില്‍ ഇപ്പോഴും പ്രതിദിനം 3000 പേര്‍ക്കെങ്കിലും രോഗബാധ ഉണ്ടാകുന്നു വെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെയും പ്രതിനിധികള്‍ പറയുന്നത്. സര്‍ക്കാര്‍ നടത്തുന്ന കോവിഡ് 19 സര്‍വിലന്‍സ് ടെസ്റ്റിംഗ് സ്‌കീമില്‍ നിന്നും അതുപോലെ സിംപ്ടം ട്രാക്കിംഗ് ആപ്പില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അനുമാനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

എന്നിരുന്നാലും ആര്‍ നിരക്ക് മിക്കവാറും എല്ലായിടങ്ങളിലും 1 താഴ്ന്ന് 0.7 നും 0.9 നും ഇടയില്‍ എത്തി നില്‍ക്കുന്നു എന്നാണ് ഇവരും പറയുന്നത്. ഇന്നലെ 2,26,398 പരിശോധനകളാണ് നടത്തിയതെന്ന് ആരോഗ്യ വകുപ്പിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്‍എച്ച്എസ് ജീവനക്കാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്ള ആന്റിബോഡി പരിശോധന ഉള്‍പ്പടെയാണിത്. ഇതില്‍ 829 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ബ്രിട്ടനിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3,13,483 ആയി ഉയര്ന്നു. ഇത് ഔദ്യോഗിക കണക്ക് പ്രകാരമുള്ളതാണ്. യഥാര്‍ത്ഥ കണക്ക് ഇതിലും പല മടങ്ങ് വലുതാണ് എന്നാണ് മറ്റ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്നലെ എന്‍ എച്ച് എസ് ഇംഗ്ലണ്ടില്‍ 50 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ വെയില്‍സില്‍ ആറു മരണങ്ങളും സ്‌കോട്ട്ലാന്‍ഡില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്നലേയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കോവിഡ് മരണങ്ങള്‍ ഒന്നും തന്നെയില്ലാതെ കടന്നുപോയി.

അതിനിടയിലെ, ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ച കൊറോണ വാക്സിന്‍ വളരെക്കാലം കൊറോണക്കെതിരെ പ്രതിരോധം തീര്‍ക്കുമെന്ന് ഈ ഗവേഷണത്തില്‍ നേതൃത്വം നല്‍കിയ പ്രൊഫ. സാറാ ഗില്‍ബര്‍ട്ട് പറയുന്നു. ലോക പ്രശസ്ത ശാസ്ത്രജ്ഞയായ ഇവരാണ് വാക്സിന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ടീമിനെ നയിക്കുന്നത്. ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത മറ്റ് ചില വാക്സിനുകളെ കുറിച്ച്, അവ വളരെ കുറച്ച് കാലം മാത്രമേ വൈറസിനെ പ്രതിരോധിക്കുകയുള്ളു എന്ന ആശങ്കയുണ്ടായിരുന്നു.

എന്നാല്‍, വൈറസ് ബാധയില്‍ നിന്നും രക്ഷനേടുമ്പോള്‍ വ്യക്തികളില്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതിരോധ ശേഷിയേക്കാള്‍ വളരെ വലുതായിരിക്കുംഈ വാക്സിന്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുക എന്ന് പ്രൊഫ. ഗില്‍ബര്‍ട്ട് പറഞ്ഞു. ഇനിയും കുറച്ചു നാള്‍കൂടി കഴിയും ഇതിന്റെ അന്തിമ ഫലം നിശ്ചയിക്കാന്‍. കാരണം ഇനിയും വളരെയധികം പേരില്‍ ഇത് പരീക്ഷിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ആദ്യഫലങ്ങള്‍ പ്രത്യാശ നല്‍കുന്നതാണെന്ന് അവര്‍ പറയുന്നു.

ആസ്ട്ര സെനെകാ എന്ന ഔഷധ നിര്‍മ്മാണക്കമ്പനി നിര്‍മ്മിക്കുന്ന ഈ വാക്സിന്റെ പരീക്ഷണത്തില്‍ ഏകദേശം 8000 ബ്രിട്ടീഷുകാരാണ് പങ്കെടുക്കുന്നത്. എന്നാല്‍, ബ്രിട്ടനില്‍ രോഗവ്യാപനത്തിന്റെ തോത് കുറയുകയും തത്ഫലമായി രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാവുകയും ചെയ്തതിനാല്‍, ഇപ്പോള്‍ ബ്രസീലില്‍ 4000 പേരിലും ദക്ഷിണാഫ്രിക്കയില്‍ 2000 പേരിലും ഇത് പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍.

ഇതിനിടയില്‍ ഫൈസര്‍ ഇന്‍ക് അവരുടെ ജര്‍മ്മന്‍ പങ്കാളിയായ ബയോ എന്‍ ടെക്കുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്‍ സാധാരണ രോഗമുക്തി നേടിയവരില്‍ കാണപ്പെടുന്ന ആന്റിബോഡികളുടെ1.8 മുതല്‍ 2,8 മടങ്ങ് വരെ ആന്റിബോഡികളെ ഉദ്പ്പാദിപ്പിക്കാന്‍ കെല്‍പ്പുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. രോഗകാരിയായ വൈറസിന്റെ ജെനെറ്റിക് കോഡിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ്‍' വാക്സിന്‍ എടുത്തയാളിന്റെ ശരീരം അതിനെ തിരിച്ചറിയുന്നതും പ്രതിരോധിക്കാന്‍ ആരംഭിക്കുന്നതും. മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് 45 പേരില്‍ നടത്തിയ പരീക്ഷണം തീര്‍ത്തും വിജയകരമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ വാക്സിനുകള്‍ രോഗത്തെ പൂര്‍ണ്ണമായും പ്രതിരോധിക്കുമോ അതോ അതിന്റെ കാഠിന്യം കുറയ്ക്കുക മാത്രമേ ചെയ്യുകയുള്ളോ, പ്രായമായവരില്‍ പൊതുവേ പ്രതിരോധ സംവിധാനം ദുര്‍ബലമായതിനാല്‍ അവരില്‍ ഈ വാക്സിന്‍ ഫലവത്താകുമോ എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം ലഭിക്കേണ്ടതുണ്ട്. അതിന് ഇനിയും പരീക്ഷണങ്ങള്‍ ഒരുപാട് നടത്താനുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category