1 GBP = 97.50 INR                       

BREAKING NEWS

രണ്ട് സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ 10 ലക്ഷം പേര്‍ താമസിച്ചിട്ടും ധാരാവിയെ എന്തുകൊണ്ട് കൊറോണ വിഴുങ്ങിയില്ല? മുംബൈയില്‍ ആയിരങ്ങള്‍ മരിച്ച് വീഴുമ്പോഴും ധാരാവിയിലെ മരണം 82 ല്‍ ഒതുങ്ങിയത് എങ്ങനെ? ലോകത്തെ ഏറ്റവും വലിയ ചേരിയില്‍ കൊവിഡ് പ്രതിരോധം ചര്‍ച്ചയാക്കി ലോക മാധ്യമങ്ങള്‍; കൊറോണയുടെ മടക്ക യാത്രയില്‍ ധാരാവി ചര്‍ച്ചയാവുമ്പോള്‍

Britishmalayali
kz´wteJI³

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നാണ് രണ്ട് ചതുരശ്ര കിലോമീറ്ററില്‍ പത്ത് ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന മുംബൈയിലെ ധാരാവി. സമ്പര്‍ക്കത്തിലൂടെ പടരുന്ന കൊറോണ പോലൊരു രോഗത്തിന് കാട്ടുതീ പോലെ പടര്‍ന്ന് പിടിക്കാന്‍ ഏറ്റവും അനുകൂലമായ സാഹചര്യം. എന്നിട്ടും ലോകത്തെ മുഴുവന്‍ വിറപ്പിച്ച കൊറോണയെന്ന ഭീകരനെ പിടിച്ചുകെട്ടുന്നതില്‍ വിജയിച്ചിരിക്കുന്ന ഈ ചേരി ഇന്ന് ലോക മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. സാമൂഹിക അകലം പാലിക്കലും വീടുകളിലെ ഐസൊലേഷനും ഒക്കെ തീര്‍ത്തും അസാദ്ധ്യമായ ഒരു സാഹചര്യത്തിലാണ് ധാരാവി ഈ നേട്ടം കൈവരിച്ചതെന്നതാണ് അവരെ അത്ഭുതപ്പെടുത്തുന്നത്.

ആയിരങ്ങളാണ് മുംബൈയില്‍ കൊറോണക്ക് കീഴടങ്ങി മരണം വരിച്ചത്. എന്നാല്‍ ധാരാവിയില്‍ ഇതുവരെയുള്ള കോവിഡ് മരണം വെറും 82 മാത്രം. പത്തും പന്ത്രണ്ടും പേര്‍ ഒരു മുറിയില്‍ പാര്‍ക്കുകയും നൂറുകണക്കിനാളുകള്‍ ഒരേ ശൗചാലയം ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഈ ചേരിയില്‍ ഉള്ളതെന്നോര്‍ക്കണം.

കൊറോണയെ നേരിടാന്‍, സാധാരണയായി ചെയ്യുന്ന കാര്യങ്ങള്‍ ഇവിടെ ഫലവത്താവുകയില്ല എന്ന് അധികൃതര്‍ തിരിച്ചറിഞ്ഞതാണ് ധാരാവിയുടെ വിജയത്തിനു പിന്നെ ഏറ്റവു പ്രധാന കാരണം. സാമൂഹിക അകലം പാലിക്കലും വീടുകളിലെ ഐസൊലേഷനും തീര്‍ത്തും അസാദ്ധ്യമാണിവിടെ മാത്രമല്ല, നൂറുകണക്കിന് ആളുകള്‍ ഒരേ ശൗചാലയം തന്നെ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ സമ്പര്‍ക്ക ട്രേസിംഗും അസാദ്ധ്യമാണ്.

വീട്വീടാന്തരം കയറിയിറങ്ങി പരിശോധന നടത്തുക എന്നതായിരുന്നു തീരുമാനിച്ചത്. എന്നാല്‍ രോഗവ്യാപന തോത് വര്‍ദ്ധിക്കാന്‍ തുടങ്ങുമ്പോഴും വെറും 50,000 പേരെ മാത്രമേ പരിശോധനക്ക് വിധേയരാക്കുവാന്‍ കഴിഞ്ഞിരുന്നുള്ളു. അവിടെയാണ് മിഷന്‍ ധാരാവി എന്ന് പേരിട്ട സമാനതകളില്ലാത്ത പോരാട്ടം കൊറോണക്കെതിരെ ആരംഭിച്ചത്. ദിവസേന ചേരിയുടെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പ് ചെയ്ത് ഇവിടെത്തെ അന്തേവാസികളെ മുഴുവനും രോഗ പരിശോധനക്ക് വിധേയരാക്കി.

ബോളിവുഡ് താരങ്ങളും ബിസിനസ്സ് രംഗത്തെ അതികായരുമൊക്കെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള പണം നല്‍കിയപ്പോള്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ 200 കിടക്കകളുള്ള ഒരു ഫീല്‍ഡ് ആശുപത്രി നിര്‍മ്മിച്ചു നല്‍കി. സ്‌കൂളുകള്‍, കല്യാണ മണ്ഡപങ്ങള്‍, സ്പോര്‍ട്സ് കോംപ്ലക്സുകള്‍ എന്നിവ താത്കാലിക ക്വാറന്റൈന്‍ സെന്ററുകളാക്കി മാറ്റി. അവിടെയെത്തുന്നവര്‍ക്ക് സൗജന്യ ഭക്ഷണം, പോഷകങ്ങള്‍ എന്നിവക്ക് പുറമേ യോഗാ പരിശീലനവും നല്‍കിയിരുന്നു.

ഏകദേശം 1,25,000 പേര്‍ താമസിക്കുന്ന ഹോട്ട്സ്പോട്ടുകളില്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ജനങ്ങള്‍ അവ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ധാരാളം സന്നദ്ധസേവകര്‍ സൗജന്യ ഭക്ഷണവുമായി ധാരാവിയിലാകെ കറങ്ങി. അതിനാല്‍ ആര്‍ക്കും ഇവിടെ പട്ടിണി കിടക്കേണ്ടതായി വന്നില്ല. ജൂണ്‍ അവസാനമായപ്പോഴേക്കും ചേരിയിലെ പകുതിയിലധികം പേരെ രോഗ പരിശോധനക്ക് വിധേയരാക്കിയിരുന്നു.

സാഹചര്യം മനസ്സിലാക്കിയുള്ള ഇടപെടല്‍, സമര്‍ത്ഥമായ ആസൂത്രണം, അത് കൃത്യമായി നടപ്പാക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, പോലീസുകാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കാണിച്ച സമര്‍പ്പണ മനോഭാവം എന്നിവയാണ് ഇവിടെ കാട്ടുതീ പോലെ പടര്‍ന്ന് കയറുന്നതില്‍ നിന്നും കൊറോണയെ തടഞ്ഞത്. ഒരുമിച്ച് നില്‍ക്കുകയും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മനുഷ്യനിപ്പോഴും ഒരു കാര്യവും അസാദ്ധ്യമല്ലെന്ന് തെളിയിച്ച ഒരു സംഭവമാണിതെന്നാണ് പല പാശ്ചാത്യ മാധ്യമങ്ങളും പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category