1 GBP = 97.50 INR                       

BREAKING NEWS

കൊവിഡ് പിടിപെട്ടിട്ടും വിവാഹം മാറ്റി വയ്ക്കാതെ ബീഹാറിലെ ടെക്കി; രണ്ടാം ദിവസം രോഗം മൂര്‍ച്ഛിച്ച് മരിച്ചു 26 കാരന്‍; വിവാഹത്തിലും സംസ്‌കാരത്തിലും പങ്കെടുത്തവര്‍ക്കെല്ലാം കൊറോണ; ബീഹാറിലെ നൂറിലേറെ പേരെ രോഗികളാക്കിയ വിവാഹവും സംസ്‌കാരവും ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

വിവാഹത്തിന് തൊട്ടുമുന്‍പ് തന്നെ വരന്‍ കൊറോണയുടെ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാലും വിവാഹം മാറ്റിവയ്ക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. പാരസിറ്റാമോള്‍ കഴിച്ച് ശരീരോഷ്മാവ് നിയന്ത്രിച്ചായിരുന്നു 26 കാരനായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ വിവാഹത്തിനെത്തിയത്. വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ പുതുമണവാളന്‍ മരണമടയുകയും ചെയ്തു. ഈ വിവാഹത്തിലും, അതുകഴിഞ്ഞ് വരന്റെ ശവസംസ്‌കാര ചടങ്ങുകളിലും പങ്കെടുത്ത നൂറോളം പേര്‍ക്ക് ഇപ്പോള്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്.

ജൂണ്‍ 15 നായിരുന്നു വിവാഹം. ജൂണ്‍ 17ന് വരന്‍ മരണമടയുകയും ചെയ്തു. ഈ വിവാഹത്തിലും ശവസംസ്‌കാരത്തിലും പങ്കെടുത്ത 111 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ പങ്കെടുത്ത മറ്റുള്ളവരെയെല്ലാം തിരിച്ചറിയുകയും അവരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പരിശോധനകള്‍ ഒന്നും തന്നെയില്ലാതെയാണ് ശവസംസ്‌കാരം നടത്തിയത് എന്നതിനാല്‍, വരന്‍ തന്നെയാണോ ഈ വ്യാപനത്തിന്റെ സ്രോതസ്സ് എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഉറപ്പില്ല.

എന്നാല്‍ ഒരു പ്രാദേശിക പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം വിവാഹത്തിന് തൊട്ടുമുന്‍പായി വരന്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. പാരസിറ്റമോള്‍ കഴിച്ച് ശരീരോഷ്മാവ് നിയന്ത്രിച്ചാണ് വിവാഹത്തില്‍ പങ്കെടുത്തതും. വിവാഹത്തിന് ഒരാഴ്ച്ച മുന്‍പ് മാത്രമാണ് ഈ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ഡെല്‍ഹിയില്‍ നിന്നും ഇവിടെയെത്തിയത്. വിവാഹത്തിന് മുന്‍പ് രോഗ ലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും കുടുംബാംഗങ്ങള്‍ അവിടെനിന്നും വിവാഹത്തിന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഏകദേശം 300 പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. അതുപോലെ 200 പേരോളം ശവസംസ്‌കാര ചടങ്ങിലും പങ്കെടുത്തിരുന്നു. വരന്റെ ബന്ധുക്കള്‍ക്കോ വധുവിനോ പക്ഷെ രോഗബാധയില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.50 പേരില്‍ അധികം കൂട്ടം ചേരുന്നതിന് വിലക്കുള്ളപ്പോള്‍ ഇത്രയധികം പേരെ കൂട്ടി വിവാഹം നടത്തിയതും ശവസംസ്‌കാര ചടങ്ങില്‍ ഇത്രയധികം ആളുകള്‍ പങ്കെടുത്തതുമൊക്കെ പോലീസ് അന്വേഷിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഇതുവരെ 6 ലക്ഷത്തോളം രോഗബാധിതരാണുള്ളത്. 17,000 ത്തോളം കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ ബീഹാറില്‍ ഇതുവരെ 10,000 ത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 62 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പരിശോധനകളുടെ അപര്യാപ്തതയാണ് രോഗബാധിതരുടെ എണ്ണം കുറയുവാന്‍ കാരണമെന്നും, യഥാര്‍ത്ഥ രോഗബാധിതരുടെ എണ്ണം ഇതിന്റെ പലമടങ്ങായിരിക്കും എന്നുമാണ് വിദഗ്ദര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category